5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Gold Rate Today: ഇടിഞ്ഞ് സ്വർണവില; ഇനിയും കുറയും! മാർച്ച് മാസം കാത്തിരിക്കുന്നത് എന്ത്? ഇന്നത്തെ നിരക്ക് അറിയാം

Kerala gold Rate Drops Today: പെട്ടെന്ന് തന്നെ അഡ്വാൻസ് ബുക്ക് ചെയ്തോളൂ.അതേസമയം സംസ്ഥാനത്തെ സ്വർണവില ഇനിയും കുറയുമെന്നാണ് വിദ​ഗ്ദർ പറയുന്നത്. നാല് ദിവസം കൊണ്ട് 800 രൂപയാണ് കുറഞ്ഞത്. വരും ദിവസങ്ങളിൽ വീണ്ടും വില കുറയും.

Kerala Gold Rate Today: ഇടിഞ്ഞ് സ്വർണവില;  ഇനിയും കുറയും! മാർച്ച് മാസം കാത്തിരിക്കുന്നത് എന്ത്? ഇന്നത്തെ നിരക്ക് അറിയാം
സ്വർണവിലImage Credit source: PTI
sarika-kp
Sarika KP | Updated On: 01 Mar 2025 10:02 AM

സംസ്ഥാനത്ത് ഇന്നും സ്വർണ വില ഇടിഞ്ഞു. തുടർച്ചയായി നാലാം ദിവസമാണ് സ്വർണ വിലയിൽ വീഴ്ചയുണ്ടാവുന്നത്. ഇതോടെ 65000-ത്തിലേക്ക് കുതിച്ച സ്വർണവിലയാണ് രണ്ട് ദിവസം കൊണ്ട് 63,000ലേക്ക് വീണിരിക്കുന്നത്. സ്വർണം വാങ്ങാൻ ആ​ഗ്രഹിക്കുന്നവർക്ക് ഏറ്റവും അനുയോജ്യമായ സമയമാണ്. അതിനായി പെട്ടെന്ന് തന്നെ അഡ്വാൻസ് ബുക്ക് ചെയ്തോളൂ.അതേസമയം സംസ്ഥാനത്തെ സ്വർണവില ഇനിയും കുറയുമെന്നാണ് വിദ​ഗ്ദർ പറയുന്നത്. നാല് ദിവസം കൊണ്ട് 800 രൂപയാണ് കുറഞ്ഞത്. വരും ദിവസങ്ങളിൽ വീണ്ടും വില കുറയും.

ഇന്ന് പവന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 63520 രൂപയായി. ​ഗ്രാമിന് 7940 രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ന് 20 രൂപയാണ് ഒരു ​ഗ്രാമിന് കുറഞ്ഞത്. ഇന്നും വില കുറഞ്ഞതോടെ വലിയ പ്രതീക്ഷയാണുള്ളത്.

Also Read:കടം പെരുകിയോ? ഇക്കാര്യങ്ങളാകാം നിങ്ങളെ വലയ്ക്കുന്നത്

ഫെബ്രുവരി മാസത്തിൽ റെക്കോർഡ് തകർത്ത് മുന്നേറിയ സ്വർണവില മാസാവസാനം കുറയുന്ന കാഴ്ചയാണ് കണ്ടത്. ഫെബ്രുവരി 25ന് ഏറ്റവും ഉയർന്ന റെക്കോർഡ് വിലയാണ് രേഖപ്പെടുത്തിയത്. അന്ന് ഒരു പവൻ സ്വർണത്തിന് 64600 രൂപയായിരുന്നു. എന്നാൽ ഫെബ്രുവരി 26 മുതൽ സ്വർണം താഴേക്ക് വീഴുകയായിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം 400 രൂപ കുറഞ്ഞ് 63,680 രൂപയായി. ഇതോടെ പത്ത് ദിവസത്തിന് ശേഷം വീണ്ടും 63000ത്തിലേക്ക് എത്തിയിരിക്കുകയാണ് സ്വർണ വില.

ആഗോള വിപണിയില്‍ സ്വര്‍ണവില കുറയുന്നതാണ് കേരളത്തിലും വില താഴുന്നതിനു കാരണം. അതുകൊണ്ടുതന്നെ ഇനിയും വില ഇടിഞ്ഞേക്കും. മാത്രമല്ല, ഡോളര്‍ കരുത്ത് വര്‍ധിപ്പിക്കുന്നതും സ്വര്‍ണവില കുറയാന്‍ ഇടയാക്കും. ഡോളറിൻ്റെ മൂല്യം വർദ്ധിക്കുന്നത് സ്വർണം വാങ്ങുന്നത് ചിലവേറിയ കാര്യമാവുന്നു. അതോടെ സ്വർണത്തിൻ്റെ വില ഇിടയുന്നു.