Kerala Gold Rate: കൊള്ളാലോ കളി! കൂട്ടിയതൊക്കെ കുറച്ച് തുടങ്ങി സ്വര്‍ണം, ഇനി ആശ്വസിക്കാം
Gold Prices in Kerala on April 24 2025: കേരളത്തില്‍ ആദ്യമായി 70,000 രൂപയ്ക്ക് മുകളിലേക്ക് സ്വര്‍ണ വില എത്തിയ മാസം കൂടിയാണ് ഏപ്രില്‍. അതുവരെ ഒന്നുമില്ലാത്ത കുതിപ്പിന് ഏപ്രില്‍ സാക്ഷിയായി. ഇതോടെ സാധാരണക്കാരായ ജനങ്ങളുടെ നെഞ്ചില്‍ തീയായിരുന്നു. വിവാഹത്തിനായി സ്വര്‍ണമെടുക്കാന്‍ കാത്തിരുന്നവര്‍ക്കെല്ലാം നിരാശ സമ്മാനിച്ച് വീണ്ടും സ്വര്‍ണ വില വര്‍ധിച്ച് 74,000 ത്തിലെത്തി.

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. ഏപ്രില്‍ മാസം അവസാനിക്കാറാകുമ്പോള്‍ ആശ്വാസ വാര്‍ത്തയുമായിട്ടാണ് സ്വര്‍ണം എത്തുന്നത്. ഏപ്രില്‍ 22ന് ആദ്യമായി 74,000 കടന്ന സ്വര്‍ണം, ഇപ്പോള്‍ താഴേക്ക് ഇറങ്ങുകയാണ്.
കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 72,040 രൂപയാണ്. 80 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് കുറഞ്ഞത്. ഇതോടെ 10 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന് 9,005 രൂപയായി.
കേരളത്തില്‍ ആദ്യമായി 70,000 രൂപയ്ക്ക് മുകളിലേക്ക് സ്വര്‍ണ വില എത്തിയ മാസം കൂടിയാണ് ഏപ്രില്‍. അതുവരെ ഒന്നുമില്ലാത്ത കുതിപ്പിന് ഏപ്രില്‍ സാക്ഷിയായി. ഇതോടെ സാധാരണക്കാരായ ജനങ്ങളുടെ നെഞ്ചില്‍ തീയായിരുന്നു. വിവാഹത്തിനായി സ്വര്‍ണമെടുക്കാന്‍ കാത്തിരുന്നവര്‍ക്കെല്ലാം നിരാശ സമ്മാനിച്ച് വീണ്ടും സ്വര്‍ണ വില വര്‍ധിച്ച് 74,000 ത്തിലെത്തി. അവിടെ നിന്നാണിപ്പോള്‍ സ്വര്‍ണം താഴേക്കിറങ്ങുന്നത്.




കഴിഞ്ഞ ദിവസം 72,120 രൂപയ്ക്കായിരുന്നു സ്വര്‍ണ വ്യാപാരം നടന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് 9,015 രൂപയായിരുന്നു വില. എന്തായാലും സ്വര്‍ണം താഴേക്കിറങ്ങുന്നത് തെല്ലൊന്നുമല്ല എല്ലാവര്‍ക്കും ആശ്വാസം നല്‍കുന്നത്.