Kerala Gold Rate: ഇപ്പോള്‍ വാങ്ങിയാല്‍ ഇരട്ടി പറ്റില്ല, കുറച്ചെങ്കിലും വാങ്ങാം; സ്വര്‍ണത്തിന് വില കുറഞ്ഞു
Gold Price on November 28th: സ്വര്‍ണപ്രേമികളെ ആശങ്കയിലാഴ്ത്തി മുന്നേറിക്കൊണ്ടിരുന്ന സ്വര്‍ണവിലയാണ് കഴിഞ്ഞ രണ്ട് ദിവസമായിട്ട് കുറഞ്ഞിരിക്കുന്നത്. ഏറെ നാളായി സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിച്ചിരുന്നവര്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്.
സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില കുറഞ്ഞു. സ്വര്‍ണപ്രേമികളെ ആശങ്കയിലാഴ്ത്തി മുന്നേറിക്കൊണ്ടിരുന്ന സ്വര്‍ണവിലയാണ് കഴിഞ്ഞ രണ്ട് ദിവസമായിട്ട് കുറഞ്ഞിരിക്കുന്നത്. ഏറെ നാളായി സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിച്ചിരുന്നവര്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്.
ഒരു പവന്‍ സ്വര്‍ണത്തിന് കേരളത്തില്‍ ഇന്ന് കുറഞ്ഞത് 120 രൂപയാണ്. ഇതോടെ സംസ്ഥാനത്തെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,720 രൂപയിലെത്തി. കഴിഞ്ഞ ദിവസം 56,840 രൂപയില്‍ വ്യാപാരം നടന്ന സ്വര്‍ണമാണ് ഇന്ന് 56,720 രൂപയിലേക്കെത്തിയത്. 7,090 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില.
7,105 രൂപയായിരുന്നു കഴിഞ്ഞ ദിവസം ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. നവംബര്‍ 14,16,17 തീയതികളിലാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് സ്വര്‍ണമെത്തിയത്. 55,480 രൂപയിലായിരുന്നു ഈ ദിവസങ്ങളില്‍ സ്വര്‍ണവ്യാപാരം നടന്നത്. 6,935 രൂപയായിരുന്നു ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. നവംബര്‍ 1ന് രേഖപ്പെടുത്തിയ 59,080 രൂപയിലേക്ക് പിന്നീട് സ്വര്‍ണമെത്തിയില്ലെങ്കിലും വലിയ പ്രതീക്ഷകള്‍ നല്‍കാതെയാണ് സ്വര്‍ണവിപണി മുന്നേറുന്നത്.
Also Read: Kerala Gold Rate: സംസ്ഥാനത്ത് വീണ്ടും സ്വർണവില കൂടി; നിരക്ക് അറിയേണ്ടേ?
നവംബര്‍ മാസത്തെ സ്വര്‍ണവില ഇങ്ങനെ
- നവംബര്‍ 1 59,080 രൂപ
- നവംബര്‍ 2 58,960 രൂപ
- നവംബര്‍ 3 58,960 രൂപ
- നവംബര്‍ 4 58,960 രൂപ
- നവംബര്‍ 5 58,840 രൂപ
- നവംബര്‍ 6 58,920 രൂപ
- നവംബര്‍ 7 57,600 രൂപ
- നവംബര്‍ 8 58,280 രൂപ
- നവംബര്‍ 9 58,200 രൂപ
- നവംബര്‍ 10 58,200 രൂപ
- നവംബര്‍ 11 57,760 രൂപ
- നവംബര്‍ 12 56,680 രൂപ
- നവംബര്‍ 13 56,360 രൂപ
- നവംബര്‍ 14 55,480 രൂപ
- നവംബര്‍ 15 55,560 രൂപ
- നവംബര്‍ 16 55,480 രൂപ
- നവംബര്‍ 18 55,920 രൂപ
- നവംബര്‍ 19 56,520 രൂപ
- നവംബര്‍ 20 56,920 രൂപ
- നവംബര്‍ 21 57,160 രൂപ
- നവംബര്‍ 22 57,800 രൂപ
- നവംബര്‍ 23 58,400 രൂപ
- നവംബര്‍ 24 58,400 രൂപ
- നവംബര്‍ 25- 57,600 രൂപ
- നവംബര്‍ 26- 56,640 രൂപ
- നവംബര്‍ 27- 56,840 രൂപ
- നവംബര്‍ 28- 56,720 രൂപ