5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Gold Rate: പൊന്നിനെന്താ തിളക്കം ! വീണ്ടും കുറഞ്ഞ് സ്വര്‍ണവില; നാല് ദിവസം കൊണ്ട് ഇടിഞ്ഞത് 2200 രൂപ

Kerala Gold Price Today April 7 2025: സ്വര്‍ണ്ണ നിക്ഷേപ പദ്ധതികളില്‍ ലാഭമെടുപ്പ് തകൃതിയായി നടന്നതും, ഡോളറിനെതിരെ രൂപയുടെ മൂല്യം മെച്ചപ്പെട്ടതുമായിരുന്നു അപ്രതീക്ഷിമായി സ്വര്‍ണവില കുറയാന്‍ കാരണമായത്. ട്രംപിന്റെ താരിഫ് നയം യുഎസിന് തിരിച്ചടിയായേക്കുമെന്ന വിലയിരുത്തലുകള്‍ ഡോളറിന്റെയും, ബോണ്ട് യീല്‍ഡിന്റെയും തകര്‍ച്ചയ്ക്ക് കാരണമായി

Kerala Gold Rate: പൊന്നിനെന്താ തിളക്കം ! വീണ്ടും കുറഞ്ഞ് സ്വര്‍ണവില; നാല് ദിവസം കൊണ്ട് ഇടിഞ്ഞത് 2200 രൂപ
സ്വര്‍ണവില Image Credit source: PTI
jayadevan-am
Jayadevan AM | Published: 07 Apr 2025 09:47 AM

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. ഇന്ന് പവന് 66,280 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. മുന്‍നിരക്കില്‍ നിന്ന് 200 രൂപയാണ് കുറഞ്ഞത്. 66,480 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ നിരക്ക്. ഗ്രാമിന് ഇന്ന് 25 രൂപ കുറഞ്ഞ് 8285 രൂപയിലെത്തി. ഏപ്രില്‍ മൂന്നിന് സര്‍വകാല റെക്കോഡിലെത്തിയതിന് ശേഷം സ്വര്‍ണവിലയില്‍ തുടര്‍ച്ചയായി വന്‍ ഇടിവാണ് രേഖപ്പെടുത്തുന്നത്. നാല് ദിവസം കൊണ്ട് 2200 രൂപ പവന് കുറഞ്ഞു. ഏപ്രില്‍ മൂന്നിന് 68,480 രൂപയായിരുന്നു നിരക്ക്. വിവാഹ സീസണ്‍ അടക്കം വരുന്ന പശ്ചാത്തലത്തില്‍ സാധാരണക്കാരന് ഈ ഇടിവ് ഏറെ ആശ്വാസകരമാണ്. മുന്‍കൂര്‍ ബുക്കിങ് അടക്കമുള്ള സാധ്യതകളും പ്രയോജനപ്പെടുത്താം.

രാജ്യാന്തര തലത്തില്‍ സ്വര്‍ണ്ണ നിക്ഷേപ പദ്ധതികളില്‍ ലാഭമെടുപ്പ് തകൃതിയായി നടന്നതും, ഡോളറിനെതിരെ രൂപയുടെ മൂല്യം മെച്ചപ്പെട്ടതുമായിരുന്നു അപ്രതീക്ഷിമായി സ്വര്‍ണവില കുറയാന്‍ കാരണമായത്. ട്രംപിന്റെ താരിഫ് നയം യുഎസിന് തിരിച്ചടിയായേക്കുമെന്ന വിലയിരുത്തലുകള്‍ ഡോളറിന്റെയും, ബോണ്ട് യീല്‍ഡിന്റെയും അപ്രതീക്ഷിത തകര്‍ച്ചയ്ക്ക് കാരണമായി.

ട്രംപ് തുടക്കമിട്ട താരിഫ് യുദ്ധത്തിന് പല രാജ്യങ്ങളും അതേ നാണയത്തില്‍ തക്ക മറുപടി നല്‍കിയാല്‍ വ്യാപാരയുദ്ധം ശക്തമായേക്കാം. ഇത് അമേരിക്കയെ കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കാനാണ് സാധ്യത. യുഎസിന്റെ താരിഫ് നയത്തിന് പകരച്ചുങ്കവുമായി ചൈന ഇതിനകം രംഗത്തെത്തികഴിഞ്ഞു. മറ്റ് രാജ്യങ്ങളും പകരത്തിന് പകരം എന്ന നയം നടപ്പിലാക്കുമോയെന്നാണ് കണ്ടറിയേണ്ടത്.

Read Also : Personal Loan: ഈ വര്‍ഷമെന്താ പേഴ്‌സണല്‍ ലോണ്‍ എടുക്കാന്‍ പ്ലാനുണ്ടോ? സൂക്ഷിച്ച് മതി കരുനീക്കങ്ങള്‍

യുഎസ് വിപണി 2020ന് ശേഷമുള്ള ഏറ്റവും വലിയ ആഘാതമാണ് നേരിട്ടത്. കൊവിഡ് കാലത്തെ ഓര്‍മിപ്പിക്കും വിധമായിരുന്നു ഈ തകര്‍ച്ച. റേറ്റിങ് ഏജന്‍സികളടക്കം യുഎസിന് സാമ്പത്തിക മാന്ദ്യ സാധ്യത പ്രവചിച്ചിരിക്കുകയാണ്.

ഈ സാധ്യതകള്‍ സ്വര്‍ണവില വര്‍ധനവിന് ഇന്ധനം പകരുന്ന ഘടകങ്ങളാണ്. ഒരു വശത്ത് സാമ്പത്തിക അനിശ്ചിതത്വവും, മറുവശത്ത് ഓഹരി കടപ്പത്ര വിപണികളിലെ തളര്‍ച്ചയും വെല്ലുവിളിയാണ്. സുരക്ഷിത നിക്ഷേപമെന്ന സ്വര്‍ണത്തിന്റെ ഖ്യാതി കൂടുതല്‍ ശക്തമാകുന്നതിനുള്ള സാധ്യതകളാണ് നിലവിലുള്ളത്. മറ്റ് നിക്ഷേപങ്ങളെ ആശങ്കയോടെ വീക്ഷിക്കുന്നവവര്‍ ഗോള്‍ഡ് ഇടിഎഫ് പോലുള്ള പദ്ധതികളിലേക്കും കൂടുതലായി തിരിയുകയാണ്. ഇതെല്ലാം വരും ദിവസങ്ങളില്‍ സ്വര്‍ണവില വര്‍ധിപ്പിച്ചേക്കാമെന്നാണ് ആശങ്ക.