Kerala Gold Rate: ഇന്നും സ്വർണവില താഴേക്ക്; നിരക്കിൽ വൻകുറവ്
Kerala Gold Rate December 2: കല്യാൺ സീസൺ അടുത്തതോടെയാണ് സ്വർണവില എന്തായിരിക്കുമെന്ന് വിപണി ഉറ്റ് നോക്കി തുടങ്ങിയത്. 60,000 കടക്കുമെന്ന് വിചാരിച്ചെങ്കിലും ഇന്നും സ്വർണവിലയിൽ ഇടിവുണ്ടായിട്ടുണ്ട്.
തിരുവനന്തപുരം: ഇനി വിവാഹ സീസണിന്റെ കാലമാണ്. വധുവിനും വരനും സമ്മാനം നൽകാനും സ്വർണം വാങ്ങാനുമായി നാം ആഭരണക്കടകൾ കയറി ഇറങ്ങാറുണ്ട്. വിപണി വിലയറിഞ്ഞ് സ്വർണം വാങ്ങാനായി കടകളിലേക്ക് പുറപ്പെട്ടാലോ? സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണവില കുറഞ്ഞതു. ഇന്നലെ 57,000 രൂപയിലാണ് വ്യാപാരം നടന്നതെങ്കിൽ ഇന്ന് 56,000-തിലാണ് വ്യാപാരം നടക്കുക. ഇന്ന് പവന് 480 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. 56,720 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 60 രൂപ കുറഞ്ഞ് 7090 രൂപ എന്ന നിലയിലാണ് ഇന്ന് സ്വർണ വിൽപ്പന നടക്കുന്നത്. ഇന്നലെ ഒരു പവന് 57,200 രൂപ നിരക്കിലായിരുന്നു വ്യാപാരം നടന്നത്. 80 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് കുറഞ്ഞത്. ഇന്നലെ ഒരു ഗ്രാം സ്വർണത്തിന്റെ വില 7150 രൂപയായിരുന്നു.
കേരളത്തിലെ ഒരു ഗ്രാം സ്വർണത്തിന്റെ വില
22 കാരറ്റ്: 7,090 രൂപ
24 കാരറ്റ്: 7,735 രൂപ
18 കാരറ്റ്: 5,801 രൂപ
കേരളത്തിലെ ഒരു പവൻ സ്വർണത്തിന്റെ വില
22 കാരറ്റ് 56,720 രൂപ
24 കാരറ്റ് 62,880 രൂപ
18 കാരറ്റ് 46,408 രൂപ
വെള്ളിയുടെ വിലയിൽ ഇന്ന് പ്രത്യക്ഷത്തിൽ ഇടിവ് സംഭവിച്ചിട്ടില്ല. വെള്ളി ഒരു ഗ്രാമിന് 50 പെെസയാണ് ഇന്ന് കുറഞ്ഞത്. ഒരു ഗ്രാം വെള്ളിക്ക് ₹99.50 രൂപ നൽകണം. ഒരു കിലോ വെള്ളിക്ക് 99,500 രൂപയാണ് നിരക്ക്. പ്ലാറ്റിനത്തിന് ഗ്രാമിന് 12 രൂപ കുറഞ്ഞു. 2,554 രൂപയാണ് ഇന്നത്തെ നിരക്ക്. 10 ഗ്രാം പ്ലാറ്റിനത്തിന് ₹25,540 രൂപയാണ് വില.
നവംബര്‍ മാസത്തില്‍ സ്വര്‍ണവിലയില്‍ കുറവ് സംഭവിക്കുമെന്ന് പ്രതീക്ഷകളുണ്ടായിരുന്നുവെങ്കിലും വലിയ മാറ്റങ്ങളുണ്ടായില്ല. നവംബർ മാസത്തിന്റെ തുടക്കത്തിൽ സ്വർണവില സർവ്വകാല റെക്കോർഡിട്ടിരുന്നു. നവംബർ 1-ന് 59,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് ഉണ്ടായിരുന്നത്. ആ നിരക്കിലേക്ക് പിന്നീട് സ്വർണവില ഉയർന്നില്ല എന്നതാണ് ശ്രദ്ധേയം. അതേസമയം, നവംബര്‍ 14,16,17 തീയതികളിലാണ് മൂന്ന് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. ഈ ദിവസങ്ങളില്‍ 55,000 രൂപയിലായിരുന്നു സ്വര്‍ണ വ്യപാരം നടന്നത്. അമേരിക്കൻ വിപണിയിൽ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലാണ് സ്വർണവിലയിൽ പ്രകടമാകുന്നത്.