5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Gold Rate: എന്നാലും ഈ ചതി ഞങ്ങളോട് വേണോ! സ്വര്‍ണവില വീണ്ടും കുതിച്ചുയര്‍ന്നു

Gold Prize on January 10th: കഴിഞ്ഞ ദിവസം 280 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് വര്‍ധിച്ചത്. അതോടെ സംസ്ഥാനത്തെ ഒരു പവന്‍ സ്വര്‍ണത്തിന് 58,080 രൂപയായി. തുടര്‍ച്ചയായ നാല് ദിവസം ഉയരാതിരുന്ന സ്വര്‍ണവിലയാണ് ഒറ്റയടിക്ക് വര്‍ധിച്ചത്.

Kerala Gold Rate: എന്നാലും ഈ ചതി ഞങ്ങളോട് വേണോ! സ്വര്‍ണവില വീണ്ടും കുതിച്ചുയര്‍ന്നു
സ്വര്‍ണവില Image Credit source: Getty Images
shiji-mk
Shiji M K | Updated On: 10 Jan 2025 10:13 AM

സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില കുതിച്ചുയര്‍ന്നു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സ്വര്‍ണവില ഉയരുന്നത്. കഴിഞ്ഞ ദിവസം 280 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് വര്‍ധിച്ചത്. അതോടെ സംസ്ഥാനത്തെ ഒരു പവന്‍ സ്വര്‍ണത്തിന് 58,080 രൂപയായി. തുടര്‍ച്ചയായ നാല് ദിവസം ഉയരാതിരുന്ന സ്വര്‍ണവിലയാണ് ഒറ്റയടിക്ക് വര്‍ധിച്ചത്.

മൂന്നാം ദിവസവും സ്വര്‍ണവിലയില്‍ വര്‍ധനവ് തന്നെയാണ് ഉണ്ടായിരിക്കുന്നത്. ഇന്ന് 200 രൂപയാണ് സ്വര്‍ണത്തിന് ഉയര്‍ന്നിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് 58,280 രൂപയായി. 7,285 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില.

ജനുവരി നാലിനാണ് ആദ്യമായി 320 രൂപ കുറഞ്ഞ് സ്വര്‍ണവില 57,720 രൂപയിലെത്തിയത്. 45 രൂപയാണ് അന്ന് ഒരു ഗ്രാമിന് കുറഞ്ഞത്. ജനുവരി മൂന്നിന് ജനുവരിയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് എത്തിയ സ്വര്‍ണവിലയാണ് ഒറ്റദിവസം കൊണ്ട് 320 രൂപ കുറഞ്ഞ് 57,720 രൂപയിലേക്ക് എത്തിയത്. 58,080 രൂപയായിരുന്നു ജനുവരി മൂന്നിലുണ്ടായിരുന്ന സ്വര്‍ണവില.

ജനുവരി ഒന്ന് മുതല്‍ മൂന്ന് വരെ 1,280 രൂപയുടെ വര്‍ധനവാണ് സ്വര്‍ണത്തിനുണ്ടായത്. ജനുവരി ഒന്നിന് 57,200 രൂപ, ജനുവരി രണ്ട് 57,400 രൂപ, എന്നിങ്ങനെയായിരുന്നു സ്വര്‍ണവില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്കാണ് സ്വര്‍ണം ഇപ്പോള്‍ എത്തിയിരിക്കുന്നത്.

Also Read: Kerala Gold Rate: വീണ്ടും കുതിച്ചുയർന്ന് സ്വർണവില; ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്; ഇന്നത്തെ വില ഇങ്ങനെ

ജനുവരിയിലെ സ്വര്‍ണനിരക്ക്

ജനുവരി 1: 57,200 രൂപ
ജനുവരി 2:57,440 രൂപ
ജനുവരി 3: 58,080 രൂപ
ജനുവരി 4: 57,720 രൂപ
ജനുവരി 5: 57,720 രൂപ
ജനുവരി 6: 57,720 രൂപ
ജനുവരി 7: 57,720 രൂപ
ജനുവരി 8: 57,800 രൂപ
ജനുവരി 9: 58,080 രൂപ
ജനുവരി 10: 58,280 രൂപ