5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Gold Rate: അതല്ലേലും അങ്ങനാ; കുറച്ചതൊക്കെ കൂട്ടി സ്വര്‍ണം പറന്നു, ഇന്നത്തെ വില നോക്കാം

Gold Price on November 29th: വിലക്കുറവ് കണ്ട് ആശ്വസിച്ചവര്‍ക്കെല്ലാം തിരിച്ചടി നല്‍കികൊണ്ടാണ് ഇന്ന് സ്വര്‍ണം മുന്നേറ്റം നടത്തിയത്. ഇതോടെ സ്വര്‍ണവ്യാപാരികളുടെ സ്വര്‍ണാഭരണ മോഹികളുടെയുമെല്ലാം പ്രതീക്ഷകള്‍ അസ്ഥാനത്തായിരിക്കുകയാണ്.

Kerala Gold Rate: അതല്ലേലും അങ്ങനാ; കുറച്ചതൊക്കെ കൂട്ടി സ്വര്‍ണം പറന്നു, ഇന്നത്തെ വില നോക്കാം
സ്വര്‍ണം (Image Credits: Getty Images)
shiji-mk
Shiji M K | Updated On: 29 Nov 2024 14:36 PM

സംസ്ഥാനത്ത് സ്വര്‍ണത്തിന് വീണ്ടും വില ഉയര്‍ന്നു. കഴിഞ്ഞ ദിവസം കുറഞ്ഞ സ്വര്‍ണവിലയാണ് ഒറ്റയടിക്ക് വീണ്ടും വര്‍ധിച്ചത്. വിലക്കുറവ് കണ്ട് ആശ്വസിച്ചവര്‍ക്കെല്ലാം തിരിച്ചടി നല്‍കികൊണ്ടാണ് ഇന്ന് സ്വര്‍ണം മുന്നേറ്റം നടത്തിയത്. ഇതോടെ സ്വര്‍ണവ്യാപാരികളുടെ സ്വര്‍ണാഭരണ മോഹികളുടെയുമെല്ലാം പ്രതീക്ഷകള്‍ അസ്ഥാനത്തായിരിക്കുകയാണ്.

കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 57,280 രൂപയാണ്. ഒറ്റയടിക്ക് 560 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് വര്‍ധിച്ചത്. കഴിഞ്ഞ ദിവസം 56,720 രൂപയിലായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വ്യാപാരം നടന്നത്. 7160 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

കഴിഞ്ഞ ദിവസം 120 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന് കുറഞ്ഞത്. ഇതോടെ നവംബര്‍ 28ലെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,720 രൂപയിലെത്തി. 7,090 രൂപയിലായിരുന്നു ഒരു ഗ്രാം സ്വര്‍ണത്തിന്റെ വ്യാപാരം നടന്നത്.

Also Read: Kerala Gold Rate: ഇപ്പോള്‍ വാങ്ങിയാല്‍ ഇരട്ടി പറ്റില്ല, കുറച്ചെങ്കിലും വാങ്ങാം; സ്വര്‍ണത്തിന് വില കുറഞ്ഞു

അതേസമയം, നവംബര്‍ 14,16,17 എന്നീ തീയതികളിലാണ് നവംബര്‍ മാസത്തെ ഏറ്റവും കുറഞ്ഞ സ്വര്‍ണ നിരക്ക് രേഖപ്പെടുത്തിയത്. 55,000 രൂപയിലായിരുന്നു ഈ ദിവസങ്ങളില്‍ സ്വര്‍ണ വ്യപാരം നടന്നത്. എന്നാല്‍ ഈ മാസത്തിന്റെ തുടക്കത്തില്‍ 59,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് ഉണ്ടായിരുന്നത്. ആ വിലയിലേക്ക് പിന്നീട് സ്വര്‍ണം ഉയര്‍ന്നില്ല എന്നതാണ് ശ്രദ്ധേയം.

നവംബര്‍ മാസത്തെ സ്വര്‍ണവില ഇങ്ങനെ

  • നവംബര്‍ 1 59,080 രൂപ
  • നവംബര്‍ 2 58,960 രൂപ
  • നവംബര്‍ 3 58,960 രൂപ
  • നവംബര്‍ 4 58,960 രൂപ
  • നവംബര്‍ 5 58,840 രൂപ
  • നവംബര്‍ 6 58,920 രൂപ
  • നവംബര്‍ 7 57,600 രൂപ
  • നവംബര്‍ 8 58,280 രൂപ
  • നവംബര്‍ 9 58,200 രൂപ
  • നവംബര്‍ 10 58,200 രൂപ
  • നവംബര്‍ 11 57,760 രൂപ
  • നവംബര്‍ 12 56,680 രൂപ
  • നവംബര്‍ 13 56,360 രൂപ
  • നവംബര്‍ 14 55,480 രൂപ
  • നവംബര്‍ 15 55,560 രൂപ
  • നവംബര്‍ 16 55,480 രൂപ
  • നവംബര്‍ 18 55,920 രൂപ
  • നവംബര്‍ 19 56,520 രൂപ
  • നവംബര്‍ 20 56,920 രൂപ
  • നവംബര്‍ 21 57,160 രൂപ
  • നവംബര്‍ 22 57,800 രൂപ
  • നവംബര്‍ 23 58,400 രൂപ
  • നവംബര്‍ 24 58,400 രൂപ
  • നവംബര്‍ 25- 57,600 രൂപ
  • നവംബര്‍ 26- 56,640 രൂപ
  • നവംബര്‍ 27- 56,840 രൂപ
  • നവംബര്‍ 28- 56,720 രൂപ
  • നവംബര്‍ 29- 57,280 രൂപ