5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Gold Rate: പൊന്ന് വാങ്ങാൻ പറ്റിയ ബെസ്റ്റ് ടെെം! ആശ്വാസത്തിൽ ഉപഭോക്താക്കൾ, ഇന്നത്തെ സ്വർണവില

December 16 Gold Rate: ഈ മാസം 11, 12 തീയതികളിൽ ആയിരുന്നു ഡിസംബറിലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്. 58,280 രൂപയായിരുന്നു ഈ ദിവസങ്ങളിലെ സ്വർണവില.

Kerala Gold Rate: പൊന്ന് വാങ്ങാൻ പറ്റിയ ബെസ്റ്റ് ടെെം! ആശ്വാസത്തിൽ ഉപഭോക്താക്കൾ, ഇന്നത്തെ സ്വർണവില
Gold (Image Credits: Peter Dazeley/ Getty Images)
athira-ajithkumar
Athira CA | Updated On: 16 Dec 2024 10:23 AM

തിരുവനന്തപുരം: സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വർണവില. കുതിപ്പിന് ശേഷം ഒറ്റയടിക്ക് കുറഞ്ഞ സ്വർണവില കുറഞ്ഞിരുന്നു. ഇന്ന് 8 ​ഗ്രാം (1 പവൻ ) വാങ്ങാൻ 57,120 രൂപയാണ് നൽകേണ്ട്. കഴിഞ്ഞ ശനിയാഴ്ചയാണ് സ്വർണവില കുത്തനെ ഇടിഞ്ഞത്. അന്ന് 700 രൂപ കുറ‍ഞ്ഞ് 57,120 രൂപയിലാണ് വ്യാപാരം പുരോ​ഗമിച്ചത്. ഈ നിരക്ക് തന്നെയാണ് ഇന്നും മാർക്കറ്റിൽ പ്രതിഫലിക്കുന്നത്. ‌ഇന്ന് ഒരു ​ഗ്രാം സ്വർണത്തിന് 7,140 രൂപ എന്ന നിലയിലാണ് വ്യാപാരം പുരോ​ഗമിക്കുന്നത്. കഴിഞ്ഞ വെള്ളി, ശനി ​ദിവസങ്ങളിലായി സ്വർണവിലയിൽ 1,100 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്.

ഡിസംബർ ഒന്നാം തീയതി 57,200 രൂപയായിരുന്നു സ്വർണവില. സ്വർണവില കുതിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും തൊട്ട് അടുത്ത ദിവസം നിരക്കിൽ ഇടിവ് രേഖപ്പെടുത്തി. എങ്കിലും ഏറ്റക്കുറച്ചിലുകൾ തുടർന്നുള്ള രണ്ട് ആഴ്ചയിലും സ്വർണവിലയിൽ പ്രകടമായിരുന്നു. ഈ മാസം 11, 12 തീയതികളിൽ ആയിരുന്നു ഡിസംബറിലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്. 58,280 രൂപയായിരുന്നു ഈ ദിവസങ്ങളിലെ സ്വർണവില.

ഡിസംബറിലെ സ്വർണ നിരക്കുകൾ ഇങ്ങനെ:
ഡിസംബർ 01: 57,200 രൂപ
ഡിസംബർ 02: 56,720 രൂപ
ഡിസംബർ 03: 57,040 രൂപ
ഡിസംബർ 04: 57,040 രൂപ
ഡിസംബർ 06: 57,120 രൂപ
ഡിസംബർ 07: 56, 920 രൂപ
ഡിസംബർ 08: 56, 920 രൂപ
ഡിസംബർ 09: 57,040 രൂപ
ഡിസംബർ 10: 57,640 രൂപ
ഡിസംബർ 11: 58,280 രൂപ
ഡിസംബർ 12: 58,280 രൂപ
ഡിസംബർ 13: 57,840 രൂപ
ഡിസംബർ 14: 57,120 രൂപ
ഡിസംബർ 15: 57,120 രൂപ
ഡിസംബർ 16: 57,120 രൂപ

രാജ്യത്തെ വിവിധ ന​ഗരങ്ങളിലെ സ്വർണവില

  • ചെന്നൈ: 7,140 രൂപ
  • മുംബൈ: 7,140 രൂപ
  • ന്യൂഡൽഹി 7,155 രൂപ
  • കൊൽക്കത്ത 7,140 രൂപ
  • ബാംഗ്ലൂർ 7,140 രൂപ
  • ഹൈദരാബാദ് 7,140 രൂപ
  • കേരളം 7,140 രൂപ
  • പുനെ 7,140 രൂപ
  • ബറോഡ 7,145 രൂപ
  • അഹമ്മദാബാദ് 7,145 രൂപ

അന്താരാഷ്‌ട്ര വിപണിയിൽ ഉണ്ടാകുന്ന ഏറ്റകുറച്ചിലുകളാണ് സംസ്ഥാനത്ത് വെള്ളിയുടെയും സ്വർണത്തിന്റെയും നിരക്കിൽ പ്രതിഫലിക്കുന്നത്. വെള്ളിവിലയിൽ ഈ വർഷം മാറ്റങ്ങൾ ഉണ്ടാകില്ലെന്നാണ് സാമ്പത്തിക വിദ​ഗ്ധർ പറയുന്നത്. എന്നാൽ, സ്വർണം പവന് 60,000 രൂപ പിന്നിടുമെന്നും സാമ്പത്തിക വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, സംസ്ഥാനത്തെ വെള്ളി വിലയിൽ നേരിയ കുറവുണ്ട്. ഇന്ന് ​ഗ്രാമിന് 100 രൂപയും, കിലോഗ്രാമിന് 1,00,000 രൂപയുമാണ് വില. സംസ്ഥാനത്ത് സ്വർണത്തെ അപേക്ഷിച്ച് വെള്ളിക്ക് ഡിമാൻഡ് കുറവാണെങ്കിലും വെള്ളി ആഭരണങ്ങൾ ഉപയോ​ഗിക്കുന്നവരുടെ മുൻവർഷത്തെക്കാൾ എണ്ണത്തിൽ വലിയ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. അടുത്ത ഏതാനും ചില വർഷങ്ങളിൽ വെള്ളി വിലയിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാകില്ലെന്നാണ് വിലയിരുത്തൽ.

Latest News