5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Gold: രക്ഷയില്ല! സ്വർണ വില വീണ്ടും മുകളിലേക്ക്; ഇന്നത്തെ നിരക്ക് ഇങ്ങനെ

Kerala Gold Rate 11th January 2025: വീണ്ടും കുതിച്ചുയർന്ന് സ്വർണ വില. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.

Kerala Gold: രക്ഷയില്ല! സ്വർണ വില വീണ്ടും മുകളിലേക്ക്; ഇന്നത്തെ നിരക്ക് ഇങ്ങനെ
Gold Rate Today Image Credit source: Freepik
nandha-das
Nandha Das | Updated On: 11 Jan 2025 10:53 AM

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും മുകളിലേക്ക്. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 280 രൂപയാണ് വര്‍ധിച്ചത്. അതോടെ, സംസ്ഥാനത്തെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 58,080 രൂപയായി. തുടര്‍ച്ചയായ നാല് ദിവസം മാറ്റമില്ലാതെ തുടർന്ന സ്വര്‍ണ വിലയാണ് ഒറ്റയടിക്ക് ഉയർന്നത്.

മൂന്നാം ദിവസവും സ്വർണ വില വീണ്ടും ഉയർന്നിരിക്കുകയാണ്. ഇന്ന് സ്വര്‍ണത്തിന് ഒരു പവന് 120 രൂപയാണ് വർധിച്ചത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വർണത്തിന്റെ വില 58,400 രൂപയായി. 7,300 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.

ഈ വർഷത്തിന്റെ തുടക്കത്തിൽ 57,200 രൂപയായിരുന്നു സ്വർണവില. തൊട്ടടുത്ത ദിവസം തന്നെ 220 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന്റെ നിരക്ക് 57,440 രൂപയിലെത്തി. ജനുവരി മൂന്നിന് സ്വർണവില വീണ്ടും കുതിച്ചുയർന്ന് 58,080 രൂപ എന്ന നിരക്കിലാണ് വ്യാപാരം നടന്നത്. മൂന്ന് ആഴ്ചയ്ക്ക് ശേഷമായിരുന്നു പവന് വീണ്ടും 58,000 രൂപയ്ക്ക് മുകളിലെത്തുന്നത്. എന്നാൽ, ജനുവരി നാലിന് വീണ്ടും സ്വർണ വില കുറഞ്ഞ് 57,720 രൂപയായി. ഒരു ദിവസം കൊണ്ട് കുറഞ്ഞത് 360 രൂപയാണ്.

തുടർന്ന്, ഇതേ നിരക്കിൽ തന്നെയായിരുന്നു അടുത്ത മൂന്ന് ദിവസത്തെയും കച്ചവടം പുരോഗമിച്ചത്. പിന്നീട്, ജനുവരി 8-നാണ് 80 രൂപ വർധിച്ച് സ്വർണവില 57,800 എന്ന നിരക്കിലെത്തിയത്. ജനുവരി 9ന് വീണ്ടും 280 രൂപ കൂടി വില 58,080 രൂപയായി. ഇന്നലെ നിരക്ക് വീണ്ടും വർധിച്ച് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തി. ഇന്നലെ 58,080 രൂപയ്ക്കായിരുന്നു കച്ചവടം.

ALSO READ: ‘എത്ര നേരം ഭാര്യയുടെ മുഖം നോക്കി ഇരിക്കും? ഞായറാഴ്ചയും ഓഫീസിൽ വരൂ; ജീവനക്കാരോട് ആവശ്യപ്പെട്ട് എൽ ആൻഡ് ടി ചെയർമാൻ

ജനുവരിയിലെ സ്വര്‍ണനിരക്ക്

ജനുവരി 1: 57,200 രൂപ
ജനുവരി 2:57,440 രൂപ
ജനുവരി 3: 58,080 രൂപ
ജനുവരി 4: 57,720 രൂപ
ജനുവരി 5: 57,720 രൂപ
ജനുവരി 6: 57,720 രൂപ
ജനുവരി 7: 57,720 രൂപ
ജനുവരി 8: 57,800 രൂപ
ജനുവരി 9: 58,080 രൂപ
ജനുവരി 10: 58,280 രൂപ
ജനുവരി 11: 58,400 രൂപ

അതേസമയം, സംസ്ഥാനത്തെ വെള്ളി വിലയിൽ (Silver Price) നേരിയ വർദ്ധനവ്. ഇന്ന് ഒരു ഗ്രാം വെള്ളിക്ക് 101.10 രൂപയാണ് വിപണി വില. ഒരു കിലോ വെള്ളിക്ക് 1,01,100 രൂപയാണ്. ഇന്നലെ വെള്ളിക്ക് കിലോ 1,01,100 രൂപയായിരുന്നു വില. ഇന്ന് 100 രൂപയാണ് വർധിച്ചത്. സംസ്ഥാനത്ത് വെള്ളിക്കും നല്ല ഡിമാൻഡ് ആണുള്ളത്. എങ്കിലും, വിദഗ്ധരുടെ വിലയിരുത്തൽ അനുസരിച്ച് അടുത്ത കുറച്ച് വർഷങ്ങൾക്ക് വെള്ളി വിലയിൽ വലിയ ചലനം ഉണ്ടാകില്ല. അതേസമയം, ഇന്ന് പ്ലാറ്റിനത്തിന് ഗ്രാമിന് 18 രൂപ വർധിച്ചു. ഒരു ഗ്രാം പ്ലാറ്റിനത്തിന്റെ ഇന്നത്തെ വില 2,660 രൂപയാണ്. 10 ​ഗ്രാം പ്ലാറ്റിനത്തിന് 26,600 എന്ന നിരക്കിലാണ് ഇന്ന് കച്ചവടം പുരോഗമിക്കുന്നത്. ഇന്നലെ ഒരു ഗ്രാം പ്ലാറ്റിനത്തിന് 2,642 രൂപയായിരുന്നു.