5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Gold Price Forecast: സ്വർണവിലയിൽ ഇനി സംഭവിക്കുന്നത് എന്ത്?; കിട്ടാകനിയാകുമോ സ്വർണം

Gold Rate Prediction: ഈ മാസം തുടങ്ങി ആദ്യ ആഴ്ച്ചയിൽ മാത്രമാണ് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തിയത്. മാർച്ച് ഒന്ന് മുതൽ മാർച്ച് മൂന്ന് വരെ 63,520 എന്ന നിരക്കിൽ അനക്കമില്ലാതെയാണ് വിപണി മുന്നോട്ട് പോയത്. എന്നാൽ, വരും ദിവസങ്ങളിലും സ്വർണവിലയിൽ വലിയ ചാഞ്ചാട്ടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും വിദ​ഗ്ധർ ചൂണ്ടികാട്ടുന്നു.

Gold Price Forecast: സ്വർണവിലയിൽ ഇനി സംഭവിക്കുന്നത് എന്ത്?; കിട്ടാകനിയാകുമോ സ്വർണം
പ്രതീകാത്മക ചിത്രം Image Credit source: Freepik
neethu-vijayan
Neethu Vijayan | Published: 23 Mar 2025 10:03 AM

കേരളത്തിലെ സ്വർണാഭരണപ്രിയരെ നിരാശപ്പെടുത്തുന്ന വില വർദ്ധനവാണ് കഴിഞ്ഞയാഴ്ച്ച നാം കണ്ടത്. പിടികിട്ടാതെയുള്ള കുതിപ്പാണ് സ്വർണവിലയിൽ രേഖപ്പെടുത്തിയത്. ചരിത്രത്തിൽ തന്നെ ആദ്യമായാണ് സ്വർണവില പവന് 65000ത്തിനും മുകളിൽ പോകുന്നത്. ഈ മാസത്തെയും ചരിത്രത്തിലും ആദ്യമായി കഴിഞ്ഞ വ്യാഴാഴ്ച്ച ഒരു പവൻ സ്വർണ്ണത്തിന് 66,480 രൂപയിലെത്തിയത്. അതായത് ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ ഏകദേശം പണിക്കൂലിയും മറ്റ് ടാക്സും ഉൾപ്പെടെ 70,000 രൂപയ്ക്ക് മുകളിൽ കൊടുക്കേണ്ടി വരും എന്നാണ്.

ഒരാഴ്ച്ചകൊണ്ട് കുതിച്ചുയർന്ന സ്വർണവില കഴിഞ്ഞ രണ്ട് ദിവസമായി നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ മാസം തുടങ്ങി ആദ്യ ആഴ്ച്ചയിൽ മാത്രമാണ് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തിയത്. മാർച്ച് ഒന്ന് മുതൽ മാർച്ച് മൂന്ന് വരെ 63,520 എന്ന നിരക്കിൽ അനക്കമില്ലാതെയാണ് വിപണി മുന്നോട്ട് പോയത്. എന്നാൽ, വരും ദിവസങ്ങളിലും സ്വർണവിലയിൽ വലിയ ചാഞ്ചാട്ടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും വിദ​ഗ്ധർ ചൂണ്ടികാട്ടുന്നു.

ഫെബ്രുവരി 27ന് ശേഷം മാർച്ച് നാലിനാണ് ആദ്യമായി സ്വർണവില 64,000 കടന്നത്. ഇത് പിന്നീട് കൂടിയും കുറഞ്ഞും വലിയ മാറ്റങ്ങളാണ് കാണാൻ കഴിഞ്ഞത്. കഴിഞ്ഞയാഴ്ച്ച 65760ൽ വ്യാപാരം അവസാനിച്ച സ്വർണവില പിന്നീട് 66,480ലേക്ക് എത്തുന്ന കാഴ്ച്ചയാണ് കാണാൻ കഴിഞ്ഞത്. രണ്ട് ദിവസം കുറഞ്ഞ് നിൽക്കുന്നത് വരും ദിവസങ്ങളിൽ ആഭരണപ്രിയർക്കും വിവാഹ ആവശ്യക്കാർക്കും പ്രതീക്ഷ നൽകുന്ന കാര്യമാണ്.

വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്രായേൽ ഗാസ ആക്രമിച്ചതും യുഎസ് പ്രസിഡൻ്റെ ട്രംപിന്റെ പുതിയ നയങ്ങളും സ്വർണ്ണവില ഉയരാൻ കാരണമായി സാമ്പത്തിക വിദ​ഗ്ധർ ചൂണ്ടികാട്ടുന്നു. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളും സ്വർണ വിലയിൽ പ്രതിഫലിക്കുന്നുണ്ട്. അമേരിക്കയിൽ ഡൊണാൾഡ് ട്രംപ് അധികാരമേറ്റതിന് പിന്നാലെ ധന വിപണിയിൽ ഉണ്ടായ അനിശ്ചിതത്വം സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിലേക്ക് ആളുകളെ ആകർഷിച്ചിട്ടുണ്ട്.

അതേസമയം രാജ്യത്ത് സ്വർണത്തിന്റെയും വെള്ളിയുടെയും പ്ലാറ്റിനത്തിന്റെയും ഇറക്കുമതി തീരുവ കേന്ദ്ര സർക്കാർ കഴിഞ്ഞ ബജറ്റിൽ കുറച്ചിരുന്നു. സ്വർണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ ആറ് ശതമാനവും പ്ലാറ്റിനത്തിന്റേത് 6.4 ശതമാനവുമാണ് കേന്ദ്രം കുറച്ചത്. രാജ്യാന്തര വിപണിയിലെ ചില ചലനങ്ങൾ കണക്കാക്കിയാണ് രാജ്യത്ത് സ്വർണവില രേഖപ്പെടുത്തുന്നത്.