Kerala Gold Rate Today: ഒറ്റയടിക്ക് കുറഞ്ഞത് 1280 രൂപ; വേഗം വിട്ടോ ജ്വല്ലറിയിലേക്ക്! ഇന്നത്തെ സ്വര്‍ണ നിരക്ക് അറിയാം
Kerala Gold Price Today:ഇതോടെ ഒരു പവൻ സ്വർണത്തിന് 67200 രൂപയായി. ചെറിയ ഇടവേളയ്ക്ക് ശേഷമാണ് സ്വർണ വില വീണ്ടും 67000-ത്തിലേക്ക് എത്തിയത്. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 8400 രൂപയാണ്.

സംസ്ഥാനത്ത് സര്‍വകാല റെക്കോര്‍ഡുകള്‍ തിരുത്തി ഓരോ ദിവസവും കുതിക്കുന്ന സ്വർണവിലയിൽ ഇന്ന് ആശ്വാസം. ഇന്ന് ഒറ്റയടിക്ക് കുറഞ്ഞത് 1280 രൂപയാണ്. ഇതോടെ ഒരു പവൻ സ്വർണത്തിന് 67200 രൂപയായി. ചെറിയ ഇടവേളയ്ക്ക് ശേഷമാണ് സ്വർണ വില വീണ്ടും 67000-ത്തിലേക്ക് എത്തിയത്. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 8400 രൂപയാണ്.
കഴിഞ്ഞ കുറച്ച് ദിവസമായി റെക്കോർഡ് ഉയരത്തിലായിരുന്നു സ്വർണ വില. തുടർന്ന് ഇന്നലെ ചരിത്രത്തിലെ ഏറ്റവും വലിയ നിരക്കിൽ സ്വർണവില എത്തിയിരുന്നു. ഒരു പവൻ സ്വർണത്തിന്റെ വില 68,480 രൂപയായിരുന്നു. ഇന്നലെ 400 രൂപയുടെ വർധവാണ് ഉണ്ടായത്. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 8560 രൂപയിലായിരുന്നു വ്യാപാരം പുരോഗമിച്ചത്.
Also Read: സ്വർണം വെറും സ്വപ്നമാകുമോ? സർവകാല റെക്കോർഡിൽ സ്വർണവില; ഇന്നത്തെ നിരക്കറിയാം
പുതുവർഷം ആരംഭിച്ചതിനു ശേഷം സ്വർണവിലയിൽ വൻ കുതിപ്പാണ് ഉണ്ടാകുന്നത്. ഓരോ മാസവും പുതിയ ഉയരങ്ങളിലേക്ക് സ്വർണ വില എത്തുന്നു. മാർച്ച് മാസം ഒന്നാം തീയതി 63000-ത്തിൽ ആരംഭിച്ച സ്വർണ വില മാർച്ച് 31ന് 67,400-ലാണ് വ്യാപാരം പുരോഗമിച്ചത്. ഒരു മാസം കൊണ്ട് 3880 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്.
ഏപ്രിൽ ആരംഭിച്ചത് മുതൽ ഓരോ ദിവസവും സ്വർണവില റെക്കോർഡ് നിരക്കിലാണ് ഉയരുന്നത്. ഏപ്രിൽ ഒന്നിന് 68080 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. തൊട്ടടുത്ത ദിവസവും ഈ വിലയിൽ തന്നെ വ്യാപാരം പുരോഗമിച്ച സ്വർണവില കഴിഞ്ഞ ദിവസമാണ് പുതിയ റെക്കോർഡിൽ എത്തിയത്. അതേസമയംസ്വര്‍ണവില വന്‍തോതില്‍ കുറയുമെന്നാണ് വ്യാപാരികൾ പറയുന്നത്.