Kerala Gold Price: റോക്കറ്റ് വേഗത്തിൽ സ്വർണവില; പവന് 65,000 ത്തിനും മുകളിൽ, ഇന്നത്തെ നിരക്ക് അറിയാം
Kerala Gold Price Today March 14th: ഇന്ന് ഗ്രാമന് 290 രൂപയാണ് വർദ്ധിച്ചിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിൻ്റെ വില 7940 രൂപയിൽ നിന്ന് 8230 രൂപയായി ഉയർന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്നത്തെ സ്വർണവില എത്തിനിൽക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി സ്വർണവിലയിൽ വൻ കുതിപ്പാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Kerala Gold Price
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ റെക്കോർഡ് വർദ്ധന. പവന് ഇന്ന് 880 രൂപയാണ് ഒറ്റയടിക്ക് വർദ്ധിച്ചത്. ഇതോടെ സംസ്ഥാനത്തെ ഒരു പവൻ സ്വർണ്ണത്തിൻ്റെ വില 65,840 ആയി ഉയർന്നു. കഴിഞ്ഞ രണ്ട് ദിവസമായി സ്വർണവിലയിൽ വൻ കുതിപ്പാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ പവന് 440 രൂപയാണ് കൂടിയത്. അതേസമയം ഇന്ന് ഗ്രാമന് 110 രൂപയാണ് വർദ്ധിച്ചിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിൻ്റെ വില 8120 രൂപയിൽ നിന്ന് 8230 രൂപയായി ഉയർന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്നത്തെ സ്വർണവില എത്തിനിൽക്കുന്നത്.
ഇനിയും സ്വർണ വില ഉയരുമെന്ന് തന്നെയാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന. ഈ മാസത്തിൻ്റെ തുടക്കത്തിൽ സ്വർണാഭരണപ്രിയർക്ക് ഏറെ ആശ്വാസകരമായ രീതിയിലാണ് വില രേഖപ്പെടുത്തിയിരുന്നത്. പിന്നീടങ്ങോട്ട് ഓരോ ദിവസവും സ്വർണവിലയിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഇപ്പോൾ 66,000 രൂപയ്ക്ക് അടുത്ത് എത്തിനിൽക്കുകയാണ് സ്വർണവില. കഴിഞ്ഞ വർഷം ഇതേ സമയത്ത് ഏകദേശം 48,000ത്തിന് അടുത്തായിരുന്നു വിപണിയിൽ സ്വർണത്തിൻ്റെ നിരക്ക്.
യുഎസിൽ പണപ്പെരുപ്പം കുറഞ്ഞതും ആഗോള വ്യാപാരയുദ്ധത്തിൽ യുഎസിനെതിരെ യൂറോപ്യൻ യൂണിയനും രംഗത്തെത്തിയതും രാജ്യങ്ങൾ തമ്മിലുള്ള താരിഫ് പോര് കനക്കുന്നതും സ്വർണവിലയിൽ പ്രതിബാധിക്കുന്നുണ്ട്. യുഎസ് പ്രസിഡൻ്റെ ഡൊണാൾഡ് ട്രംപിന്റെ പുതിയ താരിഫ് നയങ്ങൾ അമേരിക്കയിലെ പണപ്പെരുപ്പം വർദ്ധിക്കാൻ ഇടയാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം.
സ്വർണത്തിന് മൂന്ന് ശതമാനമാണ് ജിഎസ്ടി ഇനത്തിൽ നൽകുന്നത്. ഹോൾമാർക്ക് ഫീസ് 45 രൂപയും അതിന്റെ 18 ശതമാനവും കണക്കാക്കുമ്പോൾ ഏകദേശം 53.10 രൂപ ഈ ഇനത്തിൽ നൽകേണ്ടതുണ്ട്. പുറമേ സ്വർണത്തിൻ്റെ പണിക്കൂലിയും നൽകണം. പണിക്കൂലി ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് മൂന്ന് മുതൽ 30 ശതമാനം വരെ പോകാറുണ്ട്. അങ്ങനെ നോക്കിയാൽ ഒരു പവൻ സ്വർണം വാങ്ങുമ്പോൾ 66,000 പൂപയ്ക്കും മുകളിൽ നൽകേണ്ടി വരും.