5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Gold Rate Today: വീണ്ടും ഉയരങ്ങളിലേക്ക്..! റെക്കോർഡുകൾ തകർത്ത് സ്വർണവില; അറിയാം ഇന്നത്തെ നിരക്ക്

Kerala Gold Rate Today On March 29th: ഇന്നലെ ഒറ്റയടിക്ക് പവന് 840 രൂപയാണ് വർദ്ധിച്ചത്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. കൂടാതെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് സ്വർണവില ഇത്രയും ഉയരുന്നത്. ഇന്നത്തെ നിരക്കനുസരിച്ച് ഒരു പവൻ സ്വർണാഭരണം ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ വാങ്ങണമെങ്കിൽ 72000ത്തിന് മുകളിൽ നൽകണം.

Kerala Gold Rate Today: വീണ്ടും ഉയരങ്ങളിലേക്ക്..! റെക്കോർഡുകൾ തകർത്ത് സ്വർണവില; അറിയാം ഇന്നത്തെ നിരക്ക്
ഇന്നത്തെ സ്വർണവില Image Credit source: Freepik
neethu-vijayan
Neethu Vijayan | Updated On: 30 Mar 2025 05:47 AM

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നത്തെ സ്വർണവില (Kerala Gold Rate) സർവകാല റെക്കോർഡിൽ. വമ്പൻ കുതിപ്പാണ് സ്വർണവിലയിൽ തുടർന്നുകൊണ്ടിരിക്കുന്നത്. പവന് 160 രൂപ വർധിച്ച് 66,880 രൂപയിലേക്കെത്തി. ഇതോടെ സ്വർണവില 69000ത്തിലേക്ക് കടക്കുന്ന സ്ഥിതിയാണ് നിലവിൽ. ഇന്നലെ ഒറ്റയടിക്ക് പവന് 840 രൂപയാണ് വർദ്ധിച്ചത്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. കൂടാതെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് സ്വർണവില ഇത്രയും ഉയരുന്നത്.

ഒരു ​ഗ്രാം സ്വർണ്ണത്തിന് 20 രൂപയാണ് വർദ്ധിച്ചിരിക്കുന്നത്. ഇതോടെ ഇന്ന് ഒരു ​ഗ്രാം സ്വർണ്ണത്തിന് 8340 രൂപയിൽ നിന്ന് 8360 ആയി വർദ്ധിച്ചിട്ടുണ്ട്. ഇന്നത്തെ നിരക്കനുസരിച്ച് ഒരു പവൻ സ്വർണാഭരണം ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ വാങ്ങണമെങ്കിൽ 72400 രൂപ നൽകണം. ഒരു പവന് 63,520 രൂപ നിരക്കിലാണ് മാർച്ച് മാസത്തിൽ സ്വർണവിപണി ആരംഭിച്ചത്. ആദ്യ ഒരാഴ്ച്ച കൂടിയും കുറഞ്ഞും നിന്നെങ്കിലും പിന്നീടങ്ങോട്ട് സ്വർണവിലയൽ റെക്കോർഡ് കുതിപ്പാണ് കാണാൻ കഴി‍ഞ്ഞത്.

പിന്നീടങ്ങോട്ട് 64000ത്തിൽ കൂടിയും കുറഞ്ഞും നിന്ന് നിരക്ക് പെട്ടെന്നാണ് 66000ത്തിലേക്ക് കടക്കുന്നത്. യുഎസ് പ്രസിഡൻ്റെ ഡൊണാൾഡ് ട്രംപിന്റെ താരിഫുകൾ ആഗോള വിപണിയിൽ കൂടുതൽ അനിശ്ചിതത്വം ഉണ്ടാക്കിയതോടെയാണ് സ്വർണ്ണ വില റെക്കോർഡ് ഉയരത്തിലേക്കെത്തിയത്. വരും ദിവസങ്ങളിലും ഇതേ രീതിയിൽ സ്വർണവില ഉയരുമെന്നാണ് വിലയിരുത്തലുകൾ. ട്രംപിന്റെ നീക്കത്തിന് സമാനമായ രീതിയില്‍ മറ്റു രാജ്യങ്ങള്‍ തിരിച്ചടിക്കുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്.

തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണവില റെക്കോർഡിൽ തുടരുന്നത്. രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഏപ്രിലോടെ വിവാഹ സീസൺ തുടങ്ങുന്നതിനാൽ ആഭരണം വാങ്ങാൻ കാത്തിരിക്കുന്നവരിൽ സ്വർണത്തിൻ്റെ ഇപ്പോഴത്തെ വില കൂടുതൽ ആശങ്ക സൃഷ്ടിക്കുകയാണ്. അതേസമയം സംസ്ഥാനത്ത് വെള്ളിവിലയും ഉയർന്നിട്ടുണ്ട്. ഒരു കിലോ വെള്ളിക്ക് 1,14,100 രൂപയാണ് ഇന്നത്തെ വില. ​ഗ്രാമിന് 114.10 രൂപയാണ് വെള്ളിക്ക് നൽകേണ്ടി വരിക.