Kerala Gold Rate: സ്വർണ വിലയിൽ വീണ്ടും കുതിപ്പ്; ഒറ്റയടിക്ക് ഉയർന്നത് 640 രൂപ, ഇന്നത്തെ നിരക്ക് ഇങ്ങനെ
Gold Price Today: ഏതാനും നാളുകളായി മാറ്റമില്ലാതെ തുടർന്ന സ്വർണ വില കഴിഞ്ഞ ദിവസം കുതിച്ചുയരുകയായിരുന്നു. ഇന്നലെ മാത്രം കൂടിയത് 600 രൂപയാണ്.
കൊച്ചി: സംസ്ഥാനത്ത് വീണ്ടും സ്വർണ വിലയിൽ വൻ കുതിപ്പ്. ഇന്നലെ വിപണിയിൽ ഒരുപവൻ സ്വർണ്ണത്തിൻ്റെ വില 57,640 രൂപയായിരുന്നു. ഇന്ന് ഒറ്റയടിക്ക് 640 രൂപ വർദ്ധിച്ച് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണവ്യാപാരം നടക്കുന്നത്. ഇന്ന് ഒരു പവന് 58,280 രൂപയാണ് നിരക്ക്. ഗ്രാമിന് 80 രൂപ വർദ്ധിച്ച് 7,285 രൂപയുമായി. ഇന്നലെ സ്വർണത്തിന് 600 രൂപ വർദ്ധിച്ചിരുന്നു. ഏതാനും നാളുകളായി മാറ്റമില്ലാതെ തുടർന്ന സ്വർണ വില കഴിഞ്ഞ ദിവസം കുതിച്ചുയരുകയായിരുന്നു.
അന്താരാഷ്‌ട്ര വിപണിയിൽ സംഭവിക്കുന്ന മാറ്റങ്ങളാണ് കേരളത്തിൽ സ്വർണത്തിന്റെയും വെള്ളിയുടെയും നിരക്കിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്നതിനുള്ള കാരണം. ഈ വർഷം വെള്ളി വിലയിൽ കാര്യമായ കുതിപ്പ് ഉണ്ടാകില്ലെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്. എന്നാൽ, സ്വർണവില ഈ മാസം 60,000 കടക്കാൻ സാധ്യത കൂടുതലാണെന്നാണ് വിലയിരുത്തൽ.
ഡിസംബറിലെ സ്വർണ നിരക്കുകൾ ഇങ്ങനെ:
- ഡിസംബർ 01: 57,200 രൂപ
- ഡിസംബർ 02: 56,720 രൂപ
- ഡിസംബർ 03: 57,040 രൂപ
- ഡിസംബർ 04: 57,040 രൂപ
- ഡിസംബർ 06: 57,120 രൂപ
- ഡിസംബർ 07: 56, 920 രൂപ
- ഡിസംബർ 08: 56, 920 രൂപ
- ഡിസംബർ 09: 57,040 രൂപ
- ഡിസംബർ 10: 57,640 രൂപ
- ഡിസംബർ 11: 58,280 രൂപ
അടുത്തകാലങ്ങളിലായി ഏറ്റവും ഉയർന്ന സ്വർണനിരക്ക് രേഖപ്പെടുത്തിയത് നവംബർ 1-നായിരുന്നു. അന്ന് ഒരു പവന് സ്വർണത്തിന്റെ വില 59,080 രൂപയായിരുന്നു. തുടർന്ന്, നവംബർ പകുതിയോടെ സ്വർണ വിലയിൽ 4000 രൂപയോളം കുറഞ്ഞു. ഈ വർഷം മാത്രം 29 ശതമാനമാണ് സ്വർണവില വർദ്ധിച്ചിരിക്കുന്നത്.
അതേസമയം, സംസ്ഥാനത്തെ വെള്ളി വില മാറ്റമില്ലാതെ തുടരുകയാണ്. ഗ്രാമിന് 103 രൂപയും കിലോഗ്രാമിന് 1,03,000 രൂപയുമാണ് ഇന്നത്തെ നിരക്ക്. അന്താരാഷ്‌ട്ര വിപണിയിൽ വെള്ളി വിലയിൽ ഉണ്ടാകുന്ന ഇടിവാണ് കേരളത്തിലെ വെള്ളി വിലയിൽ പ്രതിഫലിക്കുന്നത്. കഴിഞ്ഞ ദിവസം ഒരു ഗ്രാം വെള്ളിക്ക് 104 രൂപയായിരുന്നു. ഇന്ന് ഗ്രാമിന് ഒരു രൂപയാണ് കുറഞ്ഞത്.
ഈ മാസത്തെ വെള്ളി നിരക്കുകൾ ഇങ്ങനെ (കിലോ)
- ഡിസംബർ 1 : 1,00,000 രൂപ
- ഡിസംബർ 2 : 99,500 രൂപ
- ഡിസംബർ 3 : 99,500 രൂപ
- ഡിസംബർ 4 : 99,500 രൂപ
- ഡിസംബർ 5 : 1,01,000 രൂപ
- ഡിസംബർ 6 : 1,01,000 രൂപ
- ഡിസംബർ 7 : 1,00,000 രൂപ
- ഡിസംബർ 8 : 1,00,000 രൂപ
- ഡിസംബർ 9 : 1,00,000 രൂപ
- ഡിസംബർ 10 : 1,04,000 രൂപ
- ഡിസംബർ 11 : 1,03,000 രൂപ