AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Gold Rate Today: അക്ഷയ തൃതീയ ഇങ്ങെത്തി; സർവ്വകാല റെക്കോർഡിൽ സംസ്ഥാനത്തെ സ്വർണ്ണ വില

Kerala Gold Rate Today:സ്വർണം വാങ്ങിക്കാൻ പലരും അക്ഷയതൃതീയ ദിവസം തിരഞ്ഞെടുക്കാറുണ്ട്. എന്നാൽ സംസ്ഥാനത്തെ സ്വർണ വിലയുടെ പോക്ക് കണ്ട് സ്വർണം വാങ്ങിക്കാൻ പറ്റാത്ത അവസ്ഥയിലാണ്.

Kerala Gold Rate Today: അക്ഷയ തൃതീയ ഇങ്ങെത്തി; സർവ്വകാല റെക്കോർഡിൽ സംസ്ഥാനത്തെ സ്വർണ്ണ വില
പ്രതീകാത്മക ചിത്രം Image Credit source: PTI
sarika-kp
Sarika KP | Updated On: 21 Apr 2025 10:22 AM

ഈ വർഷത്തെ അക്ഷയതൃതീയ ഇങ്ങെത്തി. ഏപ്രിൽ 30നാണ് ഇത്തവണ അക്ഷയതൃതീയ ആഘോഷിക്കുന്നത്. ഈ ദിവസം ഏറ്റവും ശുഭകരമായ സമയങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. അതുകൊണ്ട് തന്നെ സ്വർണം വാങ്ങിക്കാൻ പലരും ഈ ദിവസം തിരഞ്ഞെടുക്കാറുണ്ട്. എന്നാൽ സംസ്ഥാനത്തെ സ്വർണ വിലയുടെ പോക്ക് കണ്ട് സ്വർണം വാങ്ങിക്കാൻ പറ്റാത്ത അവസ്ഥയിലാണ്. കാരണം കഴിഞ്ഞ കുറച്ച് നാളുകളായി സംസ്ഥാനത്തെ സ്വർണ വിലയിൽ റെക്കോർഡ് വർധനവാണ് ഉണ്ടായിരിക്കുന്നത്.

ഇന്നും സ്വർണ വിലയിൽ വ​ർധനവുണ്ടായി. ഒരു പവൻ സ്വർണത്തിന് ഇന്ന് 72,120 രൂപയായി. ​ഗ്രാമിന് 9015 രൂപയാണ്.ഇതോടെ സർവ്വകാല റോക്കേർഡിലാണ് സംസ്ഥാനത്തെ സ്വർണ വ്യാപാരം പുരോ​ഗമിക്കുന്നത്.കഴിഞ്ഞ കുറച്ച് ദിവസമായി സർവ്വകാല ഉയരത്തിലാണ് സ്വർണ വില പുരോ​ഗമിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി 71,560 രൂപയിൽ തുടരുന്ന സ്വർണ വില ഇന്ന് 560 രൂപ കൂടിയാണ് പുതിയ ചരിത്രവിലയിലേക്ക് കുതിച്ചത്.

Also Read:അയ്‌ശെരി അപ്പോ താഴേക്കിറങ്ങാന്‍ പ്ലാനില്ല; ഏറ്റവും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണം

ഈ മാസം ആരംഭിച്ചത് മുതൽ ഇന്ന് വരെ 4,040 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഏപ്രിൽ ഒന്നിന് 68080 രൂപയാണ് ഒരു പവൻ സ്വർണത്തിന് രേഖപ്പെടുത്തിയത്. എന്നാൽ പിന്നീട് ഇടിയുന്ന കാഴ്ചയാണ് കണ്ടത്. തുടർന്ന് ഏപ്രിൽ‌‌ 8ന് പവന് 65800 രൂപയായി. ഇതാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക്. ഇതോടെ സ്വർണ വില ഇനിയും ഇടിയുമെന്ന് പ്രതീക്ഷിച്ചവർ കണ്ടത് കുത്തനെ ഉയരുന്ന കാഴ്ചയാണ്. ഏപ്രിൽ 12ന് സ്വർണ വില 70000 കടന്നു.