5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Gold Price Today: സ്വർണവില കുത്തനെ താഴോട്ട്‌; പവന് 700 രൂപ കുറഞ്ഞു, ഇന്നത്തെ നിരക്ക് ഇങ്ങനെ

Kerala Gold Price Today: കഴിഞ്ഞ രണ്ടു ദിവസം കൊണ്ട് മാത്രം സ്വർണ വിലയിൽ 1,100 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്.

Gold Price Today: സ്വർണവില കുത്തനെ താഴോട്ട്‌; പവന് 700 രൂപ കുറഞ്ഞു, ഇന്നത്തെ നിരക്ക് ഇങ്ങനെ
സ്വര്‍ണവളകള്‍ (Image Credits: Getty Images)
nandha-das
Nandha Das | Updated On: 14 Dec 2024 10:03 AM

സംസ്ഥാനത്ത് സ്വർണവില (Gold price) കുത്തനെ ഇടിഞ്ഞു. തുടർച്ചയായി രണ്ടാം ദിവസമാണ് സ്വർണ വിലയിൽ ഇടിവുണ്ടായിരിക്കുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 57,840 രൂപയായിരുന്നു വില. ഇന്ന് 700 രൂപ കുറ‍ഞ്ഞ് 57,120 രൂപയിലാണ് വ്യാപാരം പുരോ​ഗമിക്കുന്നത്. ഒരു ഗ്രാമിന് 90 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 7,140 രൂപയായി. കഴിഞ്ഞ രണ്ടു ദിവസം കൊണ്ട് മാത്രം സ്വർണ വിലയിൽ 1,100 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്.

ഡിസംബർ ഒന്നാം തീയതി 57,200 രൂപയായിരുന്നു സ്വർണവില. അതോടെ വില കുതിച്ചുയരുമെന്ന് പ്രതീക്ഷിച്ചെങ്കിലും അടുത്ത ദിവസം തന്നെ 480 രൂപ കുറഞ്ഞ് സ്വർണ വില വീണ്ടും താഴേക്ക് പോയി. തുടർന്നും നിരക്ക് ഉയർന്നും താഴ്ന്നും നിന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത് ഡിസംബർ 11, 12 തീയതികളിൽ ആയിരുന്നു. അന്ന് 58,280 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില.

ഡിസംബറിലെ സ്വർണ നിരക്കുകൾ ഇങ്ങനെ:

  • ഡിസംബർ 01: 57,200 രൂപ
  • ഡിസംബർ 02: 56,720 രൂപ
  • ഡിസംബർ 03: 57,040 രൂപ
  • ഡിസംബർ 04: 57,040 രൂപ
  • ഡിസംബർ 06: 57,120 രൂപ
  • ഡിസംബർ 07: 56, 920 രൂപ
  • ഡിസംബർ 08: 56, 920 രൂപ
  • ഡിസംബർ 09: 57,040 രൂപ
  • ഡിസംബർ 10: 57,640 രൂപ
  • ഡിസംബർ 11: 58,280 രൂപ
  • ഡിസംബർ 12: 58,280 രൂപ
  • ഡിസംബർ 13: 57,840 രൂപ
  • ഡിസംബർ 14: 57,840 രൂപ

അടുത്തിടെ രേഖപ്പെടുത്തിയിൽ വെച്ച് ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണ വ്യാപാരം നടന്നത് നവംബർ 1-നായിരുന്നു. അന്ന് ഒരു പവൻ സ്വർണത്തിന്റെ വില 59,080 രൂപയായിരുന്നു. തുടർന്ന്, നവംബർ 14,16,17 തീയതികളിൽ ആ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് വില താഴ്ന്നു. ഒരു പവന് ഏകദദേശം 4,000 രൂപയോളം ആണ് കുറഞ്ഞത്. വരും മാസങ്ങളിൽ സ്വർണവില 60,000 കടക്കാൻ സാധ്യത ഉണ്ടെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ.

ALSO READ: ജ്യോതിയും വന്നില്ല തീയും വന്നില്ല; ക്രിസ്തുമസ്-ന്യൂ ഇയര്‍ ബമ്പര്‍ ഇനി വരില്ലേ?

അതേസമയം, സംസ്ഥാനത്തെ വെള്ളി വില (Silver Price) വീണ്ടും കുറഞ്ഞു. തുടർച്ചയായി നാലാം ദിവസമാണ് വെള്ളി വിലയിൽ ഇടിവ് രേഘപെടുത്തിയിരിക്കുന്നത്. ഗ്രാമിന് ഓരോ രൂപ വെച്ചാണ് കുറഞ്ഞത്. ഇന്നലെ വെള്ളിക്ക് ഗ്രാമിന് 101 രൂപയായിരുന്നു. ഇന്ന് ഒരു രൂപ കുറഞ്ഞ് ഗ്രാമിന് 100 രൂപയും, കിലോഗ്രാമിന് 1,00,000 രൂപയുമായി. സംസ്ഥാനത്ത് വെള്ളിക്ക് നല്ല ഡിമാൻഡ് ഉണ്ടെങ്കിലും, അടുത്ത കുറച്ച് വർഷങ്ങൾക്ക് വെള്ളി വിലയിൽ വലിയ ചലനം ഉണ്ടാകില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. അന്താരാഷ്ട്ര വിപണിയിലെ വെള്ളി വില അനുസരിച്ചാണ് കേരളത്തിലെ വെള്ളി വിലയിൽ മാറ്റം ഉണ്ടാകുന്നത്.​

ഈ മാസത്തെ വെള്ളി നിരക്കുകൾ ഇങ്ങനെ (കിലോ)

  • ഡിസംബർ 1 : 1,00,000 രൂപ
  • ഡിസംബർ 2 : 99,500 രൂപ
  • ഡിസംബർ 3 : 99,500 രൂപ
  • ഡിസംബർ 4 : 99,500 രൂപ
  • ഡിസംബർ 5 : 1,01,000 രൂപ
  • ഡിസംബർ 6 : 1,01,000 രൂപ
  • ഡിസംബർ 7 : 1,00,000 രൂപ
  • ഡിസംബർ 8 : 1,00,000 രൂപ
  • ഡിസംബർ 9 : 1,00,000 രൂപ
  • ഡിസംബർ 10 : 1,04,000 രൂപ
  • ഡിസംബർ 11 : 1,03,000 രൂപ
  • ഡിസംബർ 12 : 1,02,000 രൂപ
  • ഡിസംബർ 13: 1,01,000 രൂപ
  • ഡിസംബർ 14: 1,00,000 രൂപ

Latest News