5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

2 ദിവസം കൊണ്ട് 2000 രൂപയുടെ ഇടിവ്, സ്വർണ്ണ വില ഇനി കുറയുമോ

Gold Price Forecast: ഒറ്റ ദിവസം കൊണ്ട് 720 രൂപയാണ് കുറഞ്ഞത്. ഗ്രാമിനും 8310 രൂപയായിരുന്നു വില. ഇതോടെ രണ്ട് ദിവസം കൊണ്ട് കുറഞ്ഞത് രണ്ടായിരം രൂപയാണ്. ഇന്ന് അവധി ദിവസമായതിനാൽ ഈ വിലയിൽ തന്നെയാണ് വ്യാപാരം പുരോ​ഗമിക്കുന്നത്.

2 ദിവസം കൊണ്ട് 2000 രൂപയുടെ ഇടിവ്, സ്വർണ്ണ വില ഇനി കുറയുമോ
Gold Price
sarika-kp
Sarika KP | Published: 06 Apr 2025 10:10 AM

സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച് മാസങ്ങളായി കുതിച്ചുയർന്ന സ്വർണ വിലയിൽ ‍ഞെട്ടിക്കുന്ന ഇടിവാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കാണുന്നത്. ഏപ്രിൽ‌ മാസം ആരംഭിച്ചത് മുതൽ വലിയ വർധനവാണ് ഉണ്ടായത്. ഏപ്രിൽ‌‌ ഒന്നിന് ഒരു പവൻ സ്വർണത്തിന് 68080 രൂപയായിരുന്നു രേഖപ്പെടുത്തിയത്. എന്നാൽ തൊട്ടുപിന്നാലെ ഒറ്റയടിക്ക് 400 രൂപ വർധിച്ചതോടെ പവന്റെ വില 68480 രൂപയിലേക്ക് എത്തി. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഏപ്രില്‍ മൂന്നിനായിരുന്നു ഇത്.

ഇതോടെ സാധാരണക്കാരും ആഭരപ്രമികളും ഏറെ ആശങ്കയിലായി. സ്വർണ വില വീണ്ടും മുകളിലേക്ക് തന്നെ പോകുമെന്നും അധികം വൈകാതെ 70000-നം കടക്കുമെന്നുമുള്ള പ്രവചനം എത്തി. എന്നാൽ ഇതിനിടെയിലാണ് വെള്ളിയാഴ്ച അപ്രതീക്ഷമായി വിലയില്‍ ഇടിവുണ്ടായത്. അന്ന് പവന് ഒറ്റയടിക്ക് കുറഞ്ഞത് 1280 രൂപയാണ്. ഇതോടെ ഒരു പവൻ സ്വർണത്തിന് 67200 രൂപയായി. ഒരു ​ഗ്രാം സ്വർണത്തിന് 8400 രൂപയും. ചെറിയ ഇടവേളയ്ക്ക് ശേഷമാണ് സ്വർണ വില വീണ്ടും 67000-ത്തിലേക്ക് എത്തിയത്. ഒരു ​ഗ്രാം സ്വർണത്തിന് 8400 രൂപയാണ്. ഇതോടെ പ്രതീക്ഷയിലിരുന്നവർക്കിടയിലാണ് ഇന്നലത്തെ സ്വർണ വില എത്തുന്നത്. ഇന്നലെ പവന് 66,480 രൂപയിലാണ് വ്യാപാരം നടന്നത്. ഒറ്റ ദിവസം കൊണ്ട് 720 രൂപയാണ് കുറഞ്ഞത്. ഗ്രാമിനും 8310 രൂപയായിരുന്നു വില. ഇതോടെ രണ്ട് ദിവസം കൊണ്ട് കുറഞ്ഞത് രണ്ടായിരം രൂപയാണ്. ഇന്ന് അവധി ദിവസമായതിനാൽ ഈ വിലയിൽ തന്നെയാണ് വ്യാപാരം പുരോ​ഗമിക്കുന്നത്.

Also Read:സ്വര്‍ണവിലയില്‍ വമ്പന്‍ ഇടിവ്; രണ്ട് ദിവസം കൊണ്ട് പവന് കുറഞ്ഞത് 2000 രൂപ; തുണയായത് ലാഭമെടുപ്പോ?

ഏപ്രിൽ 2 -ൽ അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ താരിഫ് പ്രഖ്യാപനത്തിന് ശേഷമാണ് സ്വർണ്ണ വിലയിൽ ഇടിവ് സംഭവിച്ചത്. ഇതോടെ പല ജ്വലറിയിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. വിലകുറഞ്ഞതോടെ പ്രീ ബുക്കിങ് ചെയ്യാൻ എത്തുന്നവരുടെ എണ്ണം കൂടി. അതേസമയം രാജ്യാന്തര സ്വർണവില ഏതാനും വർഷത്തിനകം വൻ ഇടിവ് സംഭവിച്ചേക്കാമെന്ന് യുഎസിലെ സാമ്പത്തിക വിദഗ്ധൻ അഭിപ്രായപ്പെടുന്നത്. ഇത് ശരിയാണെങ്കിൽ സംസ്ഥാനത്തെ സ്വർണ വില പവന് 50000-ത്തിൽ താഴെ എത്തും.