Kerala Gold Rate: അർമാദത്തിന് ശേഷം കിതപ്പ്! സ്വർണവിലയിൽ ഇടിവ്, നിരക്കറിയാം
Gold Rate in Kerala January 4th: സംസ്ഥാനത്ത് തുടർച്ചയായ മൂന്ന് ദിവസത്തെ കുതിപ്പിന് ശേഷമാണ് സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്.
കൊച്ചി: 2025 ജനുവരി പിറന്നതിന് ശേഷം സംസ്ഥാനത്ത് ആദ്യമായി സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. തുടർച്ചയായ മൂന്ന് ദിവസത്തെ കുതിപ്പിന് ശേഷമാണ് ഇന്ന് സ്വർണ വില കുറഞ്ഞിരിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി പവന് 1280 രൂപയാണ് വർദ്ധിച്ചിരുന്നത്. ഇന്ന് പവന് 320 രൂപയുടെ ഇടിവ് രേഖപ്പെടുത്തി. 57,720 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 45 രൂപ കുറഞ്ഞ് 7,215 രൂപ എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസം ജനുവരി 1-നാണ് വ്യാപരം ഏറ്റവും കുറഞ്ഞ നിരക്കിൽ നടന്നത്. അന്ന് 57,200 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില.
ജനുവരി 3-നായിരുന്നു കഴിഞ്ഞ ഒരാഴ്ചയ്ക്ക് ഇടേയുള്ള ഏറ്റവും നിരക്ക് രേഖപ്പെടുത്തിയത്. അന്നേ ദിവസം ഒരു പവൻ സ്വർണത്തിന്റെ വില 58,080 രൂപയായിരുന്നു. ഗ്രാമിന് 7,260 രൂപ നിരക്കിലാണ് വ്യാപാരം പുരോഗമിച്ചത്. ജനുവരി 2ന് ഒരു പവൻ സ്വർണത്തിന് 57,440 രൂപ എന്ന നിരക്കിലും ഗ്രാമിന് 7,180 രൂപ എന്ന നിരക്കിലുമാണ് സ്വർണ വ്യാപാരം നടന്നത്. അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ നിരക്കിൽ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.
കേരളത്തിലെ ഒരു ഗ്രാം സ്വർണത്തിന്റെ വില
22 കാരറ്റ്: 7,215 രൂപ
24 കാരറ്റ്: 7,871 രൂപ
18 കാരറ്റ്: 5,903 രൂപ
കേരളത്തിലെ ഒരു പവൻ സ്വർണത്തിന്റെ വില
22 കാരറ്റ്: 57,720 രൂപ
24 കാരറ്റ്: 62, 968 രൂപ
18 കാരറ്റ്: 47,224 രൂപ
ജനുവരിയിലെ സ്വർണനിരക്ക്
ജനുവരി 1: 57,200 രൂപ
ജനുവരി 2:57,440 രൂപ
ജനുവരി 3: 58,080 രൂപ
ജനുവരി 4: 57,720 രൂപ
അതേസമയം, സംസ്ഥാനത്തെ വെള്ളി നിരക്കിൽ വലിയ ഇടിവ് രേഖപ്പെടുത്തിയിട്ടില്ലെങ്കിലും പേരിന് മാത്രമാണ് വില കുറവ് പ്രകടമാകുന്നത്. 1 രൂപ ഒരു ഗ്രാം വെള്ളിക്കും ഒരു കിലോ ഗ്രാം വെള്ളിക്ക് 1000 രൂപയും കുറഞ്ഞു. ഒരു ഗ്രാം വെള്ളിക്ക് ഇന്ന് 1 രൂപ കുറഞ്ഞ് 99 രൂപയാണ് വില നൽകേണ്ടത്. ഒരു കിലോഗ്രാം വെള്ളിയ്ക്ക് 1000 രൂപയും കുറഞ്ഞിട്ടുണ്ട്. വെള്ളി കിലോ ഗ്രാമിന് 9,9000 രൂപ എന്ന നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. വെള്ളി വിലയിൽ ഉടൻതന്നെ കുതിപ്പ് ഉണ്ടാകില്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം.
സ്വർണ, വെള്ളി നിരക്കുകളിൽ ഇടിവ് രേഖപ്പെടുത്തുമ്പോൾ സംസ്ഥാനത്തെ പ്ലാറ്റിനം വിലയിൽ കുതിപ്പാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
പ്ലാറ്റിനം ഗ്രാമിന് 25 രൂപ വർദ്ധിച്ച് 2578 രൂപ എന്ന നിരക്കിലും 10 ഗ്രാമിന് 250 രൂപ വർദ്ധിച്ച് 25780 രൂപ എന്ന നിരക്കിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. പശ്ചിമേഷ്യൻ രാജ്യങ്ങൾ തമ്മിലുള്ള കലാപങ്ങൾ അവസാനിക്കാത്തതാണ് സ്വർണവില കുതിച്ചുയരാനുള്ള ഒരു കാരണം.
സുരക്ഷിത നിക്ഷേപമെന്ന നിലയിൽ ലോകത്തിലെ വിവിധ സെൻട്രൽ ബാങ്കുകൾ സ്വർണം വാങ്ങി കൂട്ടുന്നതും വില വർദ്ധിക്കാൻ ഇടയാക്കി. 2025-ൽ രാജ്യത്തെ സ്വർണവില റെക്കോർഡ് ഇടുമെന്ന് റിപ്പോർട്ടുകളുണ്ട്. സ്വർണനിരക്ക് 65,000 രൂപ പിന്നിടുമെന്നാണ് സാമ്പത്തിക വിദ്ഗ്ധരുടെ വിലയിരുത്തൽ.