Kerala Gold Price: ആഭരണപ്രേമികൾക്ക് നിരാശ, സ്വർണ വില വീണ്ടും ഉയർന്നു; ഇന്നത്തെ നിരക്ക് ഇങ്ങനെ

Kerala Gold Price 26th december 2024: ആഭരണപ്രേമികളെ നിരാശരാക്കിക്കൊണ്ട് സ്വർണ വില വീണ്ടും ഉയർന്നു. കഴിഞ്ഞ ദിവസവും സ്വര്‍ണവിലയിൽ നേരിയ വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു.

Kerala Gold Price: ആഭരണപ്രേമികൾക്ക് നിരാശ, സ്വർണ വില വീണ്ടും ഉയർന്നു; ഇന്നത്തെ നിരക്ക് ഇങ്ങനെ

പ്രതീകാത്മക ചിത്രം

nandha-das
Updated On: 

26 Dec 2024 10:13 AM

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില (Kerala Gold Price) വീണ്ടും കുതിച്ചുയരുന്നു. കഴിഞ്ഞ ദിവസം സ്വര്‍ണവിലയിൽ നേരിയ വർദ്ധനവ് ഉണ്ടായിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് ഡിസംബര്‍ 25ന് 56,800 രൂപയായിരുന്നു വില. 80 രൂപയായിരുന്നു വർധിച്ചത്. അതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 10 രൂപ കൂടി വില 7,100 രൂപയിലെത്തി. എന്നാല്‍, വീണ്ടും പ്രതീക്ഷകൾ എല്ലാം തകിടം മറിച്ചുകൊണ്ട് സ്വര്‍ണവില ഉയരുകയാണ്.

ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 57,000 രൂപയിലെത്തി. ഒരു ഗ്രാം സ്വര്‍ണത്തിന് 25 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ, ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 7,125 രൂപയാണ്.

ഡിസംബറിലെ സ്വര്‍ണ നിരക്കുകള്‍

ഡിസംബര്‍ 01: 57,200 രൂപ
ഡിസംബര്‍ 02: 56,720 രൂപ
ഡിസംബര്‍ 03: 57,040 രൂപ
ഡിസംബര്‍ 04: 57,040 രൂപ
ഡിസംബര്‍ 06: 57,120 രൂപ
ഡിസംബര്‍ 07: 56, 920 രൂപ
ഡിസംബര്‍ 08: 56, 920 രൂപ
ഡിസംബര്‍ 09: 57,040 രൂപ
ഡിസംബര്‍ 10: 57,640 രൂപ
ഡിസംബര്‍ 11: 58,280 രൂപ
ഡിസംബര്‍ 12: 58,280 രൂപ
ഡിസംബര്‍ 13: 57,840 രൂപ
ഡിസംബര്‍ 14: 57,120 രൂപ
ഡിസംബര്‍ 15: 57,120 രൂപ
ഡിസംബര്‍ 16: 57,120 രൂപ
ഡിസംബര്‍ 17: 57,200 രൂപ
ഡിസംബര്‍ 18: 57,080 രൂപ
ഡിസംബര്‍ 19: 56,560 രൂപ
ഡിസംബര്‍ 20: 56,320 രൂപ
ഡിസംബര്‍ 21: 56,800 രൂപ
ഡിസംബര്‍ 22: ‌56,800 രൂപ
ഡിസംബര്‍ 23: 56,800 രൂപ
ഡിസംബര്‍ 24: 56,720 രൂപ

ഡിസംബര്‍ 25: 56,800 രൂപ

ഡിസംബര്‍ 26: 57,000 രൂപ

ഡിസംബര്‍ മാസം ആരംഭിച്ചത് മുതല്‍ കൂടിയും കുറഞ്ഞും നിന്നിരുന്ന സ്വർണവില, ഡിസംബര്‍ 9 മുതല്‍ കുതിച്ചുയരുകയായിരുന്നു. ഡിസംബര്‍ 11 58,820 രൂപ നിരക്കിലാണ് സ്വർണ വ്യാപാരം നടന്നത്. പിന്നീട്, ഡിസംബർ 24-ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തി. അന്ന് 56,320 രൂപയായിരുന്നു സ്വർണത്തിന്റെ വിപണി വില. എന്നാൽ അടുത്ത ദിവസം തന്നെ 480 രൂപ വർധിച്ച് സ്വർണ വില 56800 രൂപയിലെത്തി. തുടർന്ന്, അടുത്ത മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിൽ നാലാം ദിവസം ചെറിയ ഇടിവുണ്ടായെങ്കിലും വീണ്ടും ഉയർന്നു.

2025 ല്‍ സ്വര്‍ണവില സമാനരീതിയില്‍ തുടരുമെന്നാണ് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയാണ് സ്വർണവിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങൾ കൂടാതെ, അന്താരാഷ്ട്ര രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളും സ്വര്‍ണവില ക്രമാതീതമായി വര്‍ധിക്കുന്നതിന് കാരണമാകുന്നു.

അതേസമയം, സംസ്ഥാനത്തെ വെള്ളി വിലയിലും നേരിയ വർദ്ധനവ് ഉണ്ട്. കഴിഞ്ഞ ദിവസം ഒരു ​ഗ്രാം വെള്ളിക്ക് 98.90 രൂപ എന്ന നിരക്കിലായിരുന്നു വ്യാപാരം നടന്നത്. ഇന്ന് ഒരു രൂപ വർധിച്ച് ഒരു ഗ്രാം വെള്ളിക്ക് 99.10 രൂപയായി. ഒരു കിലോ ​ഗ്രാം വെള്ളിക്ക് ഇന്ന് നൽകേണ്ടത് 99,100 രൂപയാണ്. വെള്ളി വിലയിൽ നേരിയ മാറ്റം സംഭവിച്ചപ്പോൾ പ്ലാറ്റിനത്തിന്റെ വില മാറ്റമില്ലാതെ തുടരുകയാണ്. കഴിഞ്ഞ ദിവസത്തെ അതേ നിരക്കിലാണ് ഇന്നും പ്ലാറ്റിനം വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം പ്ലാറ്റിനത്തിന് 2577 രൂപയാണ് വില. 10 ​ഗ്രാമിന് 25770 രൂപായാണ്.

ഉയർന്ന ബിപിയാണോ തലവേദനയ്ക്ക് കാരണം! എങ്ങനെ മനസ്സിലാക്കാം
ഫ്രിഡ്ജില്‍ ഭക്ഷണം വെക്കുമ്പോള്‍ ഇവ ശ്രദ്ധിക്കാം
മമ്മൂട്ടിയും സുൽഫത്തും ഒരുമിച്ചിട്ട് 46 വർഷം ..
സപ്പോട്ട കഴിക്കാറുണ്ടോ? സൂപ്പറാണ്‌