Kerala Gold Forecast: കൂടിയും കുറഞ്ഞും ഒരാഴ്ച്ച…! വരും ദിവസങ്ങളിൽ സ്വർണവിലയിൽ മാറ്റമുണ്ടാകുമോ? പ്രതീക്ഷയോടെ ആഭരണപ്രിയർ

Kerala Gold Rate Prediction: വരും ദിവസങ്ങളിൽ സ്വർണവില കൂടുമോ കുറയുമോ എന്ന ആകാംക്ഷയിലാണ് ആഭരണപ്രിയർ. കഴിഞ്ഞ ബുധൻ വ്യാഴം വെള്ളി ദിവസങ്ങളിൽ 880 രൂപയാണ് സ്വർണ്ണത്തിന് കുറഞ്ഞത്. അതിന് ശേഷം ഒറ്റ ദിവസംകൊണ്ട് 480 രൂപയാണ് ഇന്നലെ ‌വർധിച്ചത്. ഡിസംബർ മാസത്തിന്റെ തുടക്കത്തിൽ 57,200 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വിപണിവില.

Kerala Gold Forecast: കൂടിയും കുറഞ്ഞും ഒരാഴ്ച്ച...! വരും ദിവസങ്ങളിൽ സ്വർണവിലയിൽ മാറ്റമുണ്ടാകുമോ? പ്രതീക്ഷയോടെ ആഭരണപ്രിയർ

സ്വര്‍ണം (Image Credits: PTI)

Updated On: 

22 Dec 2024 12:59 PM

തിരുവനന്തപുരം: സംസഥാനത്ത് മാറ്റമില്ലാതെ സ്വർണവില തുടരുന്നു. ഒരു പവൻ സ്വർണത്തിന് 56,800 രൂപയാണ് ഇന്നത്തെ വിപണി നിരക്ക്. ഒരു ഗ്രാം സ്വർണത്തിന് 7,100 രൂപയാണ് നിരക്ക്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 50 രൂപയാണ് കഴിഞ്ഞ ദിവസം ഉയർന്നത്. കൂടിയും കുറഞ്ഞും സ്വർണവിലയിൽ വലിയ ചാഞ്ചാട്ടമാണ് കഴിഞ്ഞ ഒരാഴ്ച്ച കണ്ടത്. മൂന്ന് ദിവസത്തെ തുടർച്ചയായ ഇടിവിന് ശേഷം ശനിയാഴ്ച്ച സ്വർണവില വീണ്ടും ഉയർന്നത്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ഓഹരി വിപണിയിലെ മാറ്റങ്ങളുമാണ് സ്വർണവിലയിലെ ഇപ്പോഴത്തെ ഉലച്ചിലിന് കാരണമെന്നാണ സാമ്പത്തിക വിദ​ഗ്ധർ പറയുന്നത്.

വരും ദിവസങ്ങളിൽ സ്വർണവില കൂടുമോ കുറയുമോ എന്ന ആകാംക്ഷയിലാണ് ആഭരണപ്രിയർ. കഴിഞ്ഞ ബുധൻ വ്യാഴം വെള്ളി ദിവസങ്ങളിൽ 880 രൂപയാണ് സ്വർണ്ണത്തിന് കുറഞ്ഞത്. അതിന് ശേഷം ഒറ്റ ദിവസംകൊണ്ട് 480 രൂപയാണ് ഇന്നലെ ‌വർധിച്ചത്. ഡിസംബർ മാസത്തിന്റെ തുടക്കത്തിൽ 57,200 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വിപണിവില. തുടർന്നുള്ള ദിവസങ്ങളിൽ ചില ഏറ്റക്കുറച്ചിലുകൾ തുടർന്നെങ്കിലും 56,720 രൂപയെന്ന താഴ്ന്ന് നിരക്കിലേക്ക് വില കൂപ്പുകുത്തിയിരുന്നു. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരമാണ് അത്. പിന്നീട് വില ഉയരുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. ‌

ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന പ്രധാന ഘടങ്ങളിൽ ചിലതാണ്. പശ്ചിമേഷ്യൻ രാജ്യങ്ങളിലെ സംഘർഷവും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിൽ കൂടുതൽ നിക്ഷേപങ്ങൾ വന്നതുമാണ് സ്വർണവില വീണ്ടും ഉയരാൻ കാരണമായതെന്നാണ് വിലയിരുത്തലുകൾ.

അതേസമയം സംസ്ഥാനത്തെ വെള്ളി വില ഗ്രാമിന് 99 രൂപയും കിലോഗ്രാമിന് 99,000 രൂപയിലുമാണ് മുന്നോട്ട് പോകുന്നത്. അന്താരാഷ്‌ട്ര വിപണിയിൽ വെള്ളി വില എങ്ങനെ കുറഞ്ഞു എന്നതിന് അടിസ്ഥാനമാക്കിയാണ് കേരളത്തിലെ വെള്ളി വിലയിലും ചലനങ്ങൾ ഉണ്ടാകുന്നത്. വരും വർഷങ്ങളിലും വെള്ളി വിലയിൽ വലിയ ചലനം ഉണ്ടാകാൻ സാധ്യതയില്ലെന്നാണ് വിദ​ഗ്ധർ അഭിപ്രായപ്പെടുന്നത്.

ALSO READ: പൊന്നിന്‍ വില പൊന്നുപോലെ തുടരും; സ്വര്‍ണവില ഉയര്‍ന്നു

ഡിസംബർ മാസത്തിലെ സ്വർണവില

  • ഡിസംബർ 01 – ഒരു പവൻ സ്വർണത്തിന് 57,200 രൂപ
  • ഡിസംബർ 02 – ഒരു പവൻ സ്വർണത്തിന് 480 രൂപ കുറഞ്ഞ് 56,720 രൂപയിലെത്തി
  • ഡിസംബർ 03 – ഒരു പവൻ സ്വർണത്തിന് 320 രൂപ വർദ്ധിച്ച് 57,040 രൂപയിലെത്തി
  • ഡിസംബർ 04 – സ്വർണ വിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന് 57,040 രൂപ
  • ഡിസംബർ 05 – ഒരു പവൻ സ്വർണത്തിന് 80 രൂപ കൂടി 57,120 രൂപയിലെത്തി
  • ഡിസംബർ 06 – ഒരു പവൻ സ്വർണത്തിന് 200 രൂപ കുറഞ്ഞി 56,920 രൂപയിലെത്തി
  • ഡിസംബർ 07 – സ്വർണ വിലയിൽ മാറ്റമില്ല. വിപണി വില 56,920 രൂപ
  • ഡിസംബർ 08- വിലയിൽ മാറ്റമില്ല. വിപണി വില 56,920 രൂപ
  • ഡിസംബർ 09 – ഒരു പവൻ സ്വർണത്തിന് 120 രൂപ കൂടി 57,040 രൂപയിലെത്തി
  • ഡിസംബർ 10 – ഒരു പവൻ സ്വർണത്തിന് 600 രൂപ വർദ്ധിച്ച് 57,640 രൂപയിലെത്തി
  • ഡിസംബർ 11 – ഒരു പവൻ സ്വർണത്തിന് 640 രൂപ കൂടി 58,280 രൂപയിലെത്തി
  • ഡിസംബർ 12 – സ്വർണ വിലയിൽ മാറ്റമില്ല. വിപണി വില 58,280 രൂപ
  • ഡിസംബർ 13 – ഒരു പവൻ സ്വർണത്തിന് 440 രൂപ കുറഞ്ഞ് വിപണി വില 57,840 രൂപയിലെത്തി
  • ഡിസംബർ 14 – ഒരു പവൻ സ്വർണത്തിന് 720 രൂപ കുറഞ്ഞ് 57,120 രൂപയിലെത്തി
  • ഡിസംബർ 15 – സ്വർണ വിലയിൽ മാറ്റമില്ല. വിപണി വില 57,120 രൂപ
  • ഡിസംബർ 16 -സ്വർണ വിലയിൽ മാറ്റമില്ല. വിപണി വില 57,120 രൂപ
  • ഡിസംബർ 17 -ഒരു പവൻ സ്വർണത്തിന് 80 രൂപ വർദ്ധിച്ച് 57,200 രൂപയിലെത്തി
  • ഡിസംബർ 18 -ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞ് 57,080 രൂപയിലെത്തി
  • ഡിസംബർ 19 -ഒരു പവൻ സ്വർണത്തിന് 520 രൂപ കുറഞ്ഞ് 56,560 രൂപയിലെത്തി
  • ഡിസംബർ 20 -ഒരു പവൻ സ്വർണത്തിന് 240 രൂപ കുറഞ്ഞ് 56,320 രൂപയിലെത്തി
  • ഡിസംബർ 21 -ഒരു പവൻ സ്വർണത്തിന് 480 രൂപ വർദ്ധിച്ച് 56,800 രൂപയിലെത്തി
  • ഡിസംബർ 22 -സ്വർണ വിലയിൽ മാറ്റമില്ല. വിപണി വില 56,800 രൂപ
ഓർമ്മശക്തി വർധിപ്പിക്കാൻ ഇവ പതിവാക്കാം
ഉറങ്ങുന്നതിന് മുമ്പ് എന്തൊക്കെ ചെയ്യാൻ പാടില്ല
ജെഫ് ബെസോസും ലോറൻ സാഞ്ചസും വിവാഹിതരാകുന്നു
വിട്ടുമാറാത്ത ചുമയാണോ പ്രശ്നം? വീട്ടിൽ തന്നെയുണ്ട് പരിഹാരം