5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

KSEB Tariff Hike : വീണ്ടും സർക്കാർ വക ഷോക്ക്; സംസ്ഥാനത്തെ വൈദ്യുതി നിരക്ക് കൂട്ടി

Electricity Tariff Hike In Kerala : പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയതിന് ശേഷം ഇത് അഞ്ചാം തവണയാണ് വൈദ്യുതി നിരക്ക് ഉയർത്തുന്നത്.

KSEB Tariff Hike : വീണ്ടും സർക്കാർ വക ഷോക്ക്; സംസ്ഥാനത്തെ വൈദ്യുതി നിരക്ക് കൂട്ടി
പ്രതീകാത്മക ചിത്രം (Image Courtesy : fhm/Moment/Getty Images)
jenish-thomas
Jenish Thomas | Updated On: 06 Dec 2024 19:53 PM

തിരുവനന്തപുരം : സാധാരണക്കാർക്ക് വീണ്ടും സർക്കാരിൻ്റെ വക ഷോക്ക് ട്രീറ്റ്മെൻ്റ്. സംസ്ഥാനത്തെ വൈദ്യുതി നിരക്ക് കൂട്ടി. ഒരു യൂണിറ്റിന് 16 പൈസയാണ് സർക്കാർ വർധിപ്പിച്ചിരിക്കുന്നത്. പിണറായി വിജയൻ സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം ഇത് അഞ്ചാം തവണയാണ് സംസ്ഥാനത്തെ വൈദ്യുതി നിരക്ക് ഉയർത്തുന്നത്. പുതിയ നിരക്ക് ഇന്നലെ ഡിസംബർ അഞ്ചാം തീയതി വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. അതേസമയം 37 പൈസ ഉയർത്താനായിരുന്നു കെഎസ്ഇബി സർക്കാരിനോട് ശുപാർശ ചെയ്തത്.

എന്നാൽ 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ദാരിദ്രരേഖയ്ക്ക് താഴെയുള്ളവർക്ക് താരിഫ് വർധന ഇല്ല. കൂടാതെ അനാഥാലയങ്ങൾ, വദ്ധസദനങ്ങൾ തുടങ്ങിയവ സ്ഥാപനങ്ങളുടെ വൈദ്യുതി നിരക്ക് വർധിപ്പിച്ചിട്ടില്ല. ക്യാൻസർ രോഗികൾ, സ്ഥിരിമായി അംഗവൈകല്യം ബാധിച്ചിട്ടുള്ള ദാരിദ്രരേഖയ്ക്ക് താഴെയുള്ളവർക്ക് 100 യൂണിറ്റ് വരെ താരിഫ് വർധന ഇല്ല. അതേസമയം 2026-27 വർഷത്തേക്ക് വൈദ്യുതി നിരക്ക് വർധനവുണ്ടായിരിക്കുന്നതല്ല.

അതേസമയം കൃഷി ആവശ്യത്തിനായിട്ടുള്ള വൈദ്യുതി ഉപയോഗത്തിന് യൂണിറ്റിന് അഞ്ച് പൈസ വർധിപ്പിച്ചിട്ടുണ്ട്. ഈ നിരക്ക് വർധന സംസ്ഥാനത്തെ അഞ്ച് ലക്ഷത്തിൽ അധികം പേരെയാണ് നേരിട്ട് ബാധിക്കുക. എന്നാൽ വേനൽക്കാലത്ത് സമ്മർ താരിഫായി യൂണിറ്റിന് പത്ത് പൈസ അധികം ഏർപ്പെടുത്തണമെന്നുള്ള കെഎസ്ഇബിയുടെ ആവശ്യം വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ തള്ളി.

പ്രതിമാസം 250 യൂണിറ്റിന് മുകളിൽ വൈദ്യുതി ഉപയോഗിക്കുന്നവരെ ടിഒഡി നിരക്കിലേക്ക് മാറ്റും. അതേസമയം വാണിജ്യ ഉപയോക്താക്കൾക്ക് വർധനവില്ല. അടുത്ത വർഷം 1.75 ശതമാനത്തിൻ്റെ വില വർധനവുണ്ടായേക്കും.

Updating…