5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala DA Arrears: എത്രയായാലും മതിയാവില്ല; ജീവനക്കാർക്കും പെൻഷൻകാർക്കുമായി സർക്കാർ നൽകാനുള്ളത് 37,500 കോടി

കണക്ക് പ്രകാരം ജീവനക്കാർക്കും പെൻഷൻകാർക്കുമായി ഇനി സംസ്ഥാന സർക്കാർ കൊടുക്കാനുള്ളത് 37500 കോടി രൂപയാണ്

Kerala DA Arrears: എത്രയായാലും മതിയാവില്ല; ജീവനക്കാർക്കും പെൻഷൻകാർക്കുമായി സർക്കാർ നൽകാനുള്ളത് 37,500 കോടി
kerala-da-arrears
arun-nair
Arun Nair | Published: 13 May 2024 15:02 PM

തിരുവനന്തപുരം: കേന്ദ്രത്തിൽ നിന്ന് ഇനി എത്ര കോടികൾ കടമെടുത്താലും തീരാത്ത വിധം വലുതായിരിക്കുകയാണ് സംസ്ഥാന സർക്കാരിൻറെ ബാധ്യത.  ശമ്പള വർധന കുടിശ്ശിക, ക്ഷാമബത്ത കുടിശ്ശിക, പെൻഷൻ, പെൻഷൻ റിലീഫ് തുടങ്ങി കുടിശ്ശികകളുടെ നീണ്ട ഘോഷയാത്ര തന്നെ ഇനിയുമുണ്ട്.

നിലവിലെ കണക്ക് പ്രകാരം ജീവനക്കാർക്കും പെൻഷൻകാർക്കുമായി ഇനി സംസ്ഥാന സർക്കാർ കൊടുക്കാനുള്ളത് 37500 കോടി രൂപയാണ്.  ഇത് മുഴുവൻ തീർക്കാൻ സംസ്ഥാന സർക്കാർ ഇനി കേന്ദ്രത്തിൽ നിന്നെടുക്കുന്ന തുകയുടെ മുഴുവൻ ചിലവാക്കേണ്ടി വരും. ഇതിൽ ഏറ്റവും സുപ്രധാനമായ കാര്യമെന്താണെന്നാൽ  കേന്ദ്രത്തിൽ നിന്ന് കടമെടുക്കാനുള്ള പരിധി 37500 കോടിയാണ്.

ALSO READ: 9 ശതമാനം വരെ സ്ഥിര നിക്ഷേപങ്ങൾക്ക് പലിശ ലഭിച്ചാലോ? അതിനാണ് ഇവർ

ബഡ്ജറ്റിൽ പറഞ്ഞത് പ്രകാരം ഏപ്രിലിലെ ശമ്പളത്തിനൊപ്പം ക്ഷാമബത്തയുടെ രണ്ട് ശതമാനവും പെൻഷൻ കാർക്കുള്ള ഡിയർനെസ് റിലീഫും കൊടുത്തപ്പോൾ തന്നെ ഹജനാവ് ഏതാണ്ട് കാലിയായി.  3000 കോടി രൂപയാണ് ഇതിനായി ചിലവഴിക്കേണ്ടി വന്നത്. ഇനിയും കുടിശ്ശികയായുള്ള 15 ശതമാനം ഡി.എ. യും, ഡി.ആറും കൊടുത്ത് തീർക്കാൻ 22,500 കോടി രൂപയെങ്കിലും വേണ്ടി വരുമെന്നാണ് സർക്കാരിൻറെ കണക്കെന്ന് ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ് പങ്ക് വെച്ചിരിക്കുന്ന വാർത്തയിൽ പറയുന്നു.

ക്ഷാമബത്ത കുടിശ്ശിക 22,500 കോടി രൂപയും ശമ്പള പരിഷ്കരണ കുടിശ്ശിക 15,000 കോടി രൂപയുമാണ് ഇനി നൽകാനുള്ളത്. രണ്ട് ശതമാനം ഡിഎ കുടിശ്ശിക ഏപ്രിലിൽ ലഭിച്ചെങ്കിലും ശമ്പള വർധനയുടെ കുടിശ്ശിക ലഭിച്ചിട്ടില്ല. നാല് ഗഡുക്കളായാണ് ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പളപരിഷ്കരണ കുടിശിക നൽകേണ്ടത്. ജീവനക്കാർക്ക് ഒരു ഗഡു പോലും ലഭിച്ചില്ലെങ്കിലും പെൻഷൻകാർക്ക് കഴിഞ്ഞ മാസം മൂന്നാം ഗഡു ലഭിച്ചു.

നിലവിൽ രണ്ട് ശതമാനം ഡിഎ കൊടുത്തതോടെ കുടിശ്ശികയുണ്ടായിരുന്ന ഡിഎ 17 ശതമാനത്തിൽ നിന്ന് 15 ശതമാനമായി കുറഞ്ഞു. എന്നാൽ 1% ഡിഎയും 1% ഡിആറും മൂലം സംസ്ഥാന ഖജനാവിൽ നിന്നും ചിലവഴിക്കേണ്ടി വന്നത് ഏകദേശം 1,500 കോടിയാണ്. ചരിത്രത്തിൽ ആദ്യമായി മാർച്ചിൽ ജീവനക്കാരുടെ ശമ്പളം കൂടി മുടങ്ങിയതോടെ എല്ലാവരും ആശങ്കയിലാണ്.