5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala DA Arrears : സാധാരണ പ്യൂണിന് 30000 വരെ, അധ്യാപകർക്ക് 50000-നും മുകളിൽ; മുങ്ങിയത് ലക്ഷങ്ങളുടെ ഡിഎ

Kerala DA Arrears Calculation : ജീവനക്കാരുടെ ദൈനംദിന ചിലവുകളെ നിയന്ത്രിക്കാനുള്ളതാണ് ക്ഷാമബത്ത, അല്ലെങ്കിൽ ക്ഷാമാശ്വാസം. പണപ്പെരുപ്പത്തിനെതിരായ ഉപാധിയെന്ന നിലയിലാണ് സർക്കാർ ജീവനക്കാർക്ക് ഡിയർനെസ് അലവൻസ് നൽകുന്നത്

Kerala DA Arrears : സാധാരണ പ്യൂണിന് 30000 വരെ,  അധ്യാപകർക്ക് 50000-നും മുകളിൽ; മുങ്ങിയത് ലക്ഷങ്ങളുടെ ഡിഎ
arun-nair
Arun Nair | Published: 22 Nov 2024 13:18 PM

തിരുവനന്തപുരം: ക്ഷാമബത്ത ക്ഷാമകാലത്ത് കിട്ടുമെന്ന കഥയൊക്കെ പണ്ടായിരുന്നു. ക്ഷാമകാലത്ത് പോയിട്ട് മരിക്കാൻ നേരമെങ്കിലും തന്നു കൂടെയെന്നാണ് സർക്കാർ ജീവനക്കാരിൽ ചിലരെങ്കിലും ചോദിക്കുന്നത്. ഇതിന് കാരണങ്ങളും നിരവധിയാണ്. മുറയ്ക്കുള്ള പ്രഖ്യാപനമല്ലാതെ നടപ്പാക്കാത്ത ഉത്തരവുകളായി മാത്രം മാറുന്ന പ്രതിഭാസമാണ് സംസ്ഥാന സർക്കാരിൻ്റെ ക്ഷാമബത്ത കുടിശ്ശിക നിവാരണം.  ഇത്തരം ബഹളത്തിനിടയിൽ കഴിഞ്ഞ മാസം ഒക്ടോബറിൽ ( 2024 ഒക്ടോബർ) സർക്കാർ 1 ഗഡു ഡിഎ കൂടി നൽകാമെന്ന് പ്രഖ്യാപിച്ചു. 21 ശതമാനം കുടിശ്ശികയിൽ നിന്ന് ഏപ്രിലിൽ ഒരു ഗഡു നൽകിയിരുന്നു ഇതിന് പിന്നാലെയാണ് നവംബറിലെ ശമ്പളത്തിൽ ഒരു ഗഡു കൂടി അനുവദിച്ചത്. ഇത്തരത്തിൽ വർഷം 3 ശതമാനം മാത്രം ക്ഷാമബത്ത കുടിശ്ശിക അനുവദിക്കാം എന്നാണ് സർക്കാർ പദ്ധതിയിടുന്നതെന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

നഷ്ടമായ കോടികൾ

സാധാരണയായി ക്ഷാമബത്ത പ്രഖ്യാപിക്കുമ്പോൾ മുൻകാല പ്രാബല്യം കണക്കാക്കിയായിരിക്കും അത് നടപ്പാക്കുക. വർഷത്തിൽ ആറ് മാസം കൂടുമ്പോഴാണ് ക്ഷാമബത്തയിൽ മാറ്റം വരുത്തേണ്ടത്. ഇങ്ങനെ നോക്കുമ്പോൾ. സാധാരണ ജൂണിൽ മാറ്റങ്ങൾ വന്നേക്കാം ഇത് മറ്റ് മാസങ്ങളെയും കൂടി പരിഗണിച്ചാവണം നടപ്പാക്കേണ്ടത്. ഡിസംബറിൽ ക്ഷാമബത്ത കുടിശ്ശിക നൽകുമ്പോൾ ജൂൺ മുതലുള്ള കണക്കാണ് പരിഗണിക്കേണ്ടത്. എന്നാൽ ഇത് കഴിഞ്ഞ കുറച്ച് വർഷങ്ങളായി പരിഗണിക്കുന്നില്ല.

ALSO READ: Kerala DA Arrears : ഇത് സർക്കാർ ജീവനക്കാർക്കുള്ള ദീപാവലി സമ്മാനം; പിടിച്ചുവച്ചിരുന്ന ഡിഎ കുടിശ്ശികയുടെ ഒരു ഗഡു അനുവദിച്ചു

നിലവിൽ 2021 ജൂലൈ മുതൽ ഇതുവരെ ക്ഷാമബത്തയിൽ 39 മാസത്തെ കുടിശ്ശികയുണ്ട്.  ഇങ്ങനെ നോക്കുമ്പോൾ സർക്കാർ സർവ്വീസിലുള്ള ഒരു പ്യൂണിന് 3 ശതമാനം ഡിഎ എന്ന നിലയിൽ കണക്കാക്കുമ്പോൾ 40 മാസത്തെ കുടിശ്ശികയായി 27600 രൂപ കിട്ടാനുണ്ട്. ഒരു പോലീസ് കോൺസ്റ്റബിളിന് 37320 രൂപയും ഒരു ഹൈസ്കൂൾ അധ്യാപികക്ക് 54720 രൂപയും കുടിശ്ശികയായുണ്ട്.  അണ്ടർ സെക്രട്ടറി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന് കുടിശ്ശിക 75000-നും മുകളിൽ ഉണ്ടാവും. എക്സിക്യുട്ടീവ് എഞ്ചിനിയർ മുതൽ അഡീഷണൽ സെക്രട്ടറി വരെ ഗ്രേഡിലുള്ള ഉദ്യോഗസ്ഥർക്ക് ഡിഎ കുടിശ്ശിക 1 ലക്ഷം കടക്കും.  1,68,600 രൂപയാണ് നിലവിൽ അഡീഷണൽ സെക്രട്ടറി റാങ്കിലുള്ള ഒരു ഉദ്യോസ്ഥന് കിട്ടാനുള്ള ഡിഎ.

അടുത്ത വർഷം മുതൽ

ഈ സാമ്പത്തിക വർഷം മുതൽ പ്രതിവർഷം ഡിഎ രണ്ട് ഗഡു നൽകുമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. നിലവിൽ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് 53 ശതമാനം ഡിഎ ലഭിക്കുമ്പോൾ കേരളത്തിൽ അതിൻ്റെ പകുതി പോലും കൃത്യമായി ലഭിക്കുന്നില്ലെന്നതാണ് സത്യം. കേന്ദ്രത്തിൻ്റെ ഡിഎ വർധനക്ക് അനുസൃതമായി സംസ്ഥാനത്തും ഡിഎ കൂട്ടുന്നുണ്ടെങ്കിലും ഫലത്തിൽ അവസ്ഥ മോശമാണ്.

ക്ഷാമബത്ത മാത്രമല്ല

അടിസ്ഥാന ശമ്പളം, ക്ഷാമബത്ത, എച്ച്ആർഎ, സിറ്റി കോംപൻസേറ്ററി അലവൻസ്, മെഡിക്കൽ അലവൻസ്, ട്രാൻസ്പോർട്ട് അലവൻസ് എന്നിവയടങ്ങുന്നതാണ് ഒരു സർക്കാർ ജീവനക്കാരൻ്റെ ശമ്പളം. ഇതിൽ നിന്നും പിഎഫിലേക്കും, പെൻഷനിലേക്കും തുക പിടിക്കുന്നുമുണ്ട്.

എന്താണ് ക്ഷാമബത്ത

ജീവനക്കാരുടെ ദൈനംദിന ചിലവുകളെ നിയന്ത്രിക്കാനുള്ളതാണ് ക്ഷാമബത്ത, അല്ലെങ്കിൽ ക്ഷാമാശ്വാസം. പണപ്പെരുപ്പത്തിനെതിരായ ഉപാധിയെന്ന നിലയിലാണ് സർക്കാർ ജീവനക്കാർക്ക് ഡിയർനെസ് അലവൻസ് അഥവാ ക്ഷാമബത്ത നൽകുന്നത്. ജോലി ചെയ്യുന്ന സ്ഥലത്തിന് അനുസരിച്ച് ക്ഷാമബത്തയുടെ മൂല്യത്തിൽ വ്യത്യാസം ഉണ്ടാവും. വർഷത്തിൽ രണ്ട് തവണയാണ് ക്ഷാമബത്ത പരിഷ്കരിക്കുന്നത്.) .

സർക്കാർ ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിൻ്റെ നിശ്ചിത ശതമാനം എന്ന കണക്കിലാണ് ഡിഎ കണക്കാക്കുന്നത്. വ്യത്യസ്ത ജീവനക്കാർക്ക് അവരുടെ ജോലിയിലെ ഗ്രേഡ്, സ്ഥാനം എന്നിവ അനുസരിച്ച് ഡിഎ മാറ്റം വരും. നഗര മേഖല, അർദ്ധ നഗര മേഖല, ഗ്രാമീണ മേഖലയിലോ എന്നിവിടങ്ങളിൽ എല്ലാം കണക്ക് പ്രകാരം ഡിഎ വ്യത്യസ്കതമായിരിക്കും.