Coconut Price Hike: തേങ്ങക്ക് പൊന്നുംവില…11 രൂപ പാലക്കാട്; കിലോയ്ക്ക് 60 കടന്നു

Kerala Coconut Rate Today: രാജ്യത്തെ പ്രധാന നാളികേര ഉത്പ്പാദന സംസ്ഥാനങ്ങളായ കേരളം, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലെല്ലാം നാളികേരത്തിന്റെ ഉത്പാദനം വളരെയധികം കുറവാണ്. തേങ്ങ കിട്ടാകനിയായാൽ വിഭവങ്ങൾ കുറയ്ക്കേണ്ടിവരുമെന്നാണ് ഹോട്ടലുടമകൾ പറയുന്നത്. ഇത് തങ്ങളുടെ കച്ചവടത്തെ സാരമായി ബാധിക്കുമെന്നും അവർ പറയുന്നു.

Coconut Price Hike: തേങ്ങക്ക് പൊന്നുംവില...11 രൂപ പാലക്കാട്; കിലോയ്ക്ക് 60 കടന്നു
Updated On: 

22 Nov 2024 11:28 AM

ഉച്ചയൂണിന് കറിയില്ലെങ്കിൽ ആദ്യം മനസ്സിൽ വരുക തേങ്ങാ ചമ്മന്തിയാണ്. ഇനി രാവിലത്തെ ഇഡ്ഡലിയും ദോശയുമായിക്കോട്ടെ അതിനും ചമ്മന്തി നിർബന്ധം. എന്നാൽ ഇനി അത് അത്ര എളുപ്പമല്ല. കുറച്ച് പണച്ചെലവുള്ള കാര്യമാണണ്. ദീർഘനാളത്തെ വിലയിടിവിനുശേഷം തിരിച്ചുകയറിയ പച്ചത്തേങ്ങവില റെക്കോഡിട്ടാണ് മുന്നോട്ടുപോകുന്നത്. ഉത്പാദനക്കുറവിനൊപ്പം തമിഴ്നാട്ടിൽ നിന്നുള്ള വരവും കുറഞ്ഞതോടെ സംസ്ഥാനത്ത് തേങ്ങയുടെ വില കുതിച്ചുയർന്നിരിക്കുകയാണ്.

മിക്ക വീട്ടുവളപ്പുകളിലും തെങ്ങുണ്ടെങ്കിലും തേങ്ങയുടെ ഉല്പാദനക്കുറിവ് കാര്യമായി ബാധിച്ചിട്ടുണ്ട്. പുറത്തുനിന്ന് വാങ്ങണമെങ്കിൽ നല്ല വിലയും കൊടുക്കണം. രണ്ട് മാസംമുമ്പ് കിലോഗ്രാമിന് മുപ്പത് രൂപയിൽ താഴെയായിരുന്ന തേങ്ങയുടെ വില. എന്നാൽ ഇപ്പോൾ 65 രൂപയിലും കടന്നിരിക്കുകയാണ്. ചിലയിടങ്ങളിൽ തേങ്ങയുടെ വില കിലോയ്ക്ക് 75-80 വരെയായി. വിപണിയിലെത്തുന്ന തേങ്ങയിലധികവും മൂപ്പെത്താത്ത കരിക്ക് പരവത്തിലുള്ളതാണ്.

തേങ്ങ കിട്ടാകനിയായാൽ വിഭവങ്ങൾ കുറയ്ക്കേണ്ടിവരുമെന്നാണ് ഹോട്ടലുടമകൾ പറയുന്നത്. ഇത് തങ്ങളുടെ കച്ചവടത്തെ സാരമായി ബാധിക്കുമെന്നും അവർ പറയുന്നു. മുൻവർഷങ്ങളിലൊന്നും സംസ്ഥാനത്ത് പച്ചത്തേങ്ങയുടെ വില ഇത്രയധികം ഉയർന്നിട്ടില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2017ൽ കിലോയ്ക്ക് 42- 43രൂപ വരെ ലഭിച്ചിരുന്ന തേങ്ങയുടെ വില 2021 അവസാനമായപ്പോഴേക്കും 21ലേക്ക് കുത്തിനെ താഴ്ന്നിരുന്നു.

പിന്നീട് കുറെക്കാലം ശരാശരി 25 രൂപയായിരുന്നു തേങ്ങയുടെ വിപണി വില. ഈ വർഷം ആദ്യം 30രൂപ കടന്നെങ്കിലും ഒമ്പതുമാസമെടുത്താണ് താങ്ങുവിലയായ 34 കടന്നത്. എന്നാൽ, ഓണം കഴിഞ്ഞ് കഷ്ടിച്ച് ഒരുമാസം കഴിഞ്ഞപ്പോഴേക്കും വില ഇരട്ടിയിലധികമായി കുതിച്ചുയരുകയായിരുന്നു. വിലകൂടിയതോടെ നല്ല വിളവായ പച്ചത്തേങ്ങ കിട്ടാതെയുമായി. 2022-23, 2023-24 വർഷങ്ങളിൽ തേങ്ങ ഉത്പാദനത്തിൽ വലിയ കുറവാണുണ്ടായിട്ടുള്ളതെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.

ALSO READ: പൊട്ടിച്ച തേങ്ങ കേടാകുമോയെന്ന പേടി വേണ്ട; മാസങ്ങളോളം കേടാകാതിരിക്കാൻ ഈ ഒരു ഐറ്റം മതി

തമിഴ്നാട്ടിലെ പ്രധാന തേങ്ങ ഉത്പാദന കേന്ദ്രമായ കന്യാകുമാരിയിലും തേങ്ങയുടെ വില ഉയർന്നുതന്നെയാണ്. ഇടയ്ക്ക് നാഗർകോവിൽ മാർക്കറ്റിൽ ഒരു കിലോ തേങ്ങയ്ക്ക് 50–60 രൂപവരെ വിലയിലേക്ക് എത്തിയിരുന്നു. ഇതുകൂടാതെ കന്യാകുമാരി, രാജാക്കമംഗലം, പുത്തളം, തെങ്ങംപുതൂർ എന്നിവിടങ്ങളിൽ നിന്നും കുടംകുളം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് കേരളത്തിലെ മാർക്കറ്റുകളിൽ പ്രധാനമായും തേങ്ങ എത്തിക്കുന്നത്.

ശബരിമല സീസൺ

ശബരിമല സീസണിൽ വില വീണ്ടും കുതിച്ചുയർന്നത് തീർത്ഥാടകർക്ക് വലിയ വെല്ലുവിളിയാണ് ഉയരുന്നത്. നെയ്ത്തേങ്ങയിക്കും മറ്റും തീർത്ഥാടകർ പൊന്നുംവില നൽകി വാങ്ങേണ്ട അവസ്ഥയാണ് നിലവിൽ. രാജ്യത്തെ പ്രധാന നാളികേര ഉത്പ്പാദന സംസ്ഥാനങ്ങളായ കേരളം, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലെല്ലാം നാളികേരത്തിന്റെ ഉത്പാദനം വളരെയധികം കുറവാണ്. ശബരിമല സീസൺ ആരംഭിച്ചതോടെ ആവശ്യക്കാരുടെ എണ്ണവും ദിവസേന വർദ്ധിക്കുകയാണ്. തീർത്ഥാടന വേളയിൽ ഭക്തർ നാളികേരമാണ് നെയ്യ് നിറച്ച് കൊണ്ടുപോകുന്നതിനായി ഉപയോഗിക്കുക. നാളികേരത്തിന്റെ വില കൂടിയതോടെ വെളിച്ചെണ്ണ വിലയും ഉയർന്നു. 240 മുതൽ 260 രൂപ വരെയാണ് വില ഉയർന്നിരിക്കുന്നത്.

കേരളത്തിലെ തേങ്ങ ഉല്പാദനം

760.35 ഹെക്ടറിലാണ് നിലവിൽ കേരളത്തിൽ തെങ്ങ് കൃഷിയുള്ളത്. തേങ്ങയ്ക്ക് ക്ഷാമം നേരിടുകയും ക്രമാതീതമായി വില കൂടുകയും ചെയ്തതോടെ വെളിച്ചെണ്ണ ഉൽപ്പാദനം നിർത്തിവച്ചിരിക്കുകയാണ്. തേങ്ങയുടെ വില ഉയർന്നതോടെ 132 രൂപയാണ് ഇപ്പോൾ ഒരു കിലോ കൊപ്രയുടെ വില. ഇതനുസരിച്ച് ലിറ്ററിന് 250 രൂപ നിരക്കിൽ മാത്രമേ വെളിച്ചെണ്ണ വിൽക്കാൻ കഴിയൂ.

ഒരു തവണ ഒരു തെങ്ങിൽനിന്ന് 20 തേങ്ങ കിട്ടിയിരുന്നത് ഇപ്പോൾ എട്ടായി ചുരുങ്ങിയതായും കർഷകർ പറയുന്നു. ഇത് കേര കർഷകരെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ്. രണ്ട് മാസം കൂടുമ്പോൾ തേങ്ങയിട്ടിരുന്നത് ഇപ്പോൾ മൂന്ന് മാസത്തിലൊരിക്കലായി. കേരളത്തിൽ ലഭ്യതക്കുറവുണ്ടായാൽ തമിഴ്നാട്ടിൽനിന്ന് എത്തിക്കുകയായിരുന്നു ചെയ്യുന്നത്. എന്നാൽ, ഇത്തവണ തമിഴ്നാട്ടിലും ഉത്പാദനം കുറഞ്ഞത് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.

ഉല്പാദനക്കുറവിന് പ്രധാന കാരണമായി പറയുന്നത് കാറ്റുവീഴ്ച പോലുള്ള രോഗങ്ങളാണ്. ഇത് കർഷകരിൽ വലിയ ആശങ്കയുയർത്തുന്നുണ്ട്. ഇത്തവണ നല്ല മഴ ലഭിച്ചത് തെങ്ങിന് നല്ലതാണെങ്കിലും ഇതിന്റെ ഗുണം വരുംവർഷങ്ങളിലേ ലഭിക്കുകയുള്ളൂ.

പാലക്കാട് 11 രൂപ

പാലക്കാട് ജില്ലയിലെ ചിറ്റൂർ പ്രദേശത്ത് വീടുകളിൽ നിന്നും കർഷകരിൽ നിന്നും ഒരു തേങ്ങയിക്ക് 11-12 എന്ന നിരക്കിലാണ് വാങ്ങുന്നത്. ഇത് വിപണിയിലെത്തുമ്പോൾ കിലോയ്ക്ക് 56 രൂപ വരെ ഉയരും.

മലപ്പുറം-കോഴിക്കോട്

മലപ്പുറം-കോഴിക്കോട് ജില്ലയിൽ ഒരു കിലോ തേങ്ങയുടെ വില 65 എന്ന നിരക്കിലാണ് വിപണിയിൽ മുന്നോട്ട് പോകുന്നത്.

ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?