5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Chicken Price: സംസ്ഥാനത്തെ കോഴിയിറച്ചി വിലയിൽ ഇടിവ്; കാരണം പ്രാദേശിക ഉത്പാദനവും തമിഴ്‌നാട്ടിൽനിന്നുള്ള വരവും

Kerala Chicken Price Today: നിലവിൽ 65 രൂപയ്ക്കാണ് ഫാമുകളിൽനിന്ന് ഏജന്റുമാർ കോഴികളെ വാങ്ങുന്നത്. സമീപകാലത്തെ കണക്കനുസരിച്ച് ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഫാമുകളിൽ വലിയ തോതിൽ കോഴികൾ ഉള്ളതിനാൽ ഏജന്റുമാർ പറയുന്ന വിലയ്ക്ക് നൽകേണ്ട അവസ്ഥയിലാണ് സംസ്ഥാനത്തെ കർഷകർ.

Kerala Chicken Price: സംസ്ഥാനത്തെ കോഴിയിറച്ചി വിലയിൽ ഇടിവ്; കാരണം പ്രാദേശിക ഉത്പാദനവും തമിഴ്‌നാട്ടിൽനിന്നുള്ള വരവും
Kerala Chicken Price.
neethu-vijayan
Neethu Vijayan | Published: 12 Aug 2024 08:39 AM

സംസ്ഥാനത്ത് ബ്രോയ്‌ലർ കോഴിയിറച്ചിവിലയിൽ വൻ ഇടിവ് (Kerala Chicken Price). പ്രാദേശിക ഉത്പാദനം കൂടിയതും തമിഴ്‌നാട്ടിൽനിന്നുള്ള കോഴിയുടെ വരവിലുണ്ടായ വർദ്ധനവുമാണ് വില കുറയുവാൻ കാരണമെന്നാണ് വ്യാപാരികൾ പറയുന്നത്. രണ്ടാഴ്ച മുമ്പ് 160 ആയിരുന്ന കോഴിയിറച്ചിവില ഇപ്പോൾ നൂറ് രൂപയാണ്. വരും ദിവസങ്ങളിൽ ഇനിയും വില കുറയും എന്നാണ് കച്ചവടക്കാർ പറയുന്നത്. ഫാമുകളിൽ രണ്ടാഴ്ചമുമ്പ് കോഴിയുടെ വില കുറഞ്ഞിരുന്നെങ്കിലും ചില്ലറക്കച്ചവടക്കാർ വിലയിൽ കുറവ് വരുത്തിയിരുന്നില്ല.

പിന്നീട് ഉപഭോക്താക്കൾ പ്രതിഷേധമറിയിച്ച് രം​ഗത്തെത്തിയതോടെയാണ് പലയിടങ്ങളിലും വില കുറയ്ക്കാൻ ചില്ലറവ്യാപാരികൾ തയ്യാറായത്. അടിമാലിയിൽ ചില കടകളിൽ 120 രൂപയ്ക്ക് കോഴിവിറ്റിരുന്നപ്പോൾ ചില സൂപ്പർമാർക്കറ്റുകളിൽ 99 രൂപയ്ക്കാണ് കോഴി വിറ്റഴിച്ചിരുന്നത്. പെട്ടെന്നുള്ള വിലക്കുറവ് കോഴി ഫാം നടത്തിപ്പുകാർക്ക് വലിയ വെല്ലുവിളിയായി മാറിയിട്ടുണ്ട്.

നിലവിൽ 65 രൂപയ്ക്കാണ് ഫാമുകളിൽനിന്ന് ഏജന്റുമാർ കോഴികളെ വാങ്ങുന്നത്. സമീപകാലത്തെ കണക്കനുസരിച്ച് ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഫാമുകളിൽ വലിയ തോതിൽ കോഴികൾ ഉള്ളതിനാൽ ഏജന്റുമാർ പറയുന്ന വിലയ്ക്ക് നൽകേണ്ട അവസ്ഥയിലാണ് സംസ്ഥാനത്തെ കോഴി കർഷകർ.

ALSO READ: ഓഫർ അലർട്ട്..! 50/50, സപ്ലൈകോ ഹാപ്പി അവേഴ്സ്; വമ്പൻ ഓഫറുമായി സപ്ലൈകോ, വിലക്കുറവ് എന്തിനെല്ലാം?

വളർച്ചയെത്തിയശേഷം കോഴികളെ ഫാമുകളിൽ നിർത്തുന്നത് തീറ്റയിനത്തിൽ വീണ്ടും നഷ്ടം വരുത്തും. ഉത്പാദനം കൂടി ഫാമുകളിൽ കോഴികൾ കെട്ടിക്കിടക്കാൻ തുടങ്ങിയതോടെ പൊടുന്നനെ വില കുറഞ്ഞു. മഴക്കാലം കോഴികളുടെ വളർച്ചയ്ക്ക് അനുകൂലമായ കാലാവസ്ഥയാണ്. തൂക്കവും കൂടും. ഇനി ഓണത്തോടനുബന്ധിച്ച് മാത്രമേ വിലവർധന ഉണ്ടാകൂവെന്നാണ് കച്ചവടക്കാർ പറയുന്നത്. മൂന്നാർ അടക്കമുള്ള ടൂറിസം കേന്ദ്രങ്ങളിലാണ് കൂടുതൽ കോഴിക്കടകൾ പ്രവർത്തിക്കുന്നത്.

രണ്ടാഴ്ചയായി സന്ദർശകരുടെ വരവ് കുറഞ്ഞതെടെ കോഴിയുടെ വില്പനയും പകുതിയിൽ താഴെയായതായാണ് കണക്ക്. വയനാട് ദുരന്തത്തോടെയാണ് ഇടുക്കിയിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്ക് പകുതിയായി കുറഞ്ഞത്. അതിനാൽ തന്നെ ദിവസേന 300 മുതൽ 400 കിലോ വരെ കോഴിയിറച്ചിയുടെ കച്ചവടം നടന്നിരുന്ന പല വലിയ ഹോട്ടലുകളും നിലവിൽ അടഞ്ഞുകിടക്കുകയാണ്. കേരളത്തിൽ ചെറുതും വലുതുമായ കൂടുതൽ ഫാമുകൾ പ്രവർത്തനം ആരംഭിച്ചതും കോഴിയിറച്ചി വില കുറയാൻ കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തൽ.