AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Budget 2025: പെൻഷൻ 2500 രൂപയാക്കുമോ? സംസ്ഥാന ബജറ്റിൽ പ്രതീക്ഷകൾ പലത്

Kerala Budget 2025 Expectations: പുതിയ നിക്ഷേപ മാതൃകകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഇത്തവണത്തെ ബജറ്റിൽ പ്രതീക്ഷിക്കുന്നതെന്ന് ദ ഹിന്ദുവിന് നൽകിയ അഭിമുഖത്തിൽ കെഎൻ ബാലഗോപാൽ പറയുന്നു

Kerala Budget 2025: പെൻഷൻ 2500 രൂപയാക്കുമോ? സംസ്ഥാന ബജറ്റിൽ പ്രതീക്ഷകൾ പലത്
Kerala Budget 2025Image Credit source: Social Media
arun-nair
Arun Nair | Updated On: 04 Feb 2025 15:03 PM

തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ അർഹമായ പരിഗണന ലഭിച്ചില്ലെങ്കിലും ഏറെ പ്രതീക്ഷയോടെയാണ് സംസ്ഥാന ബജറ്റ് എത്തുന്നത്. ഫെബ്രുവരി 7 വെള്ളിയാഴ്ച ധനമന്ത്രി കെഎൻ ബാല ഗോപാലാണ് ബജറ്റ് നിയമസഭയിൽ അവതരിപ്പിക്കുന്നത്. ഇത്തവണത്തെ ബജറ്റിൽ എന്തൊക്കെ പ്രതീക്ഷകൾ വെക്കാം. ഏതൊക്കെ മേഖലകളിൽ പരിഗണന ഉണ്ടാവും എന്നതടക്കം നിരവധി ചോദ്യങ്ങളുണ്ട്. പുതിയ നിക്ഷേപ മാതൃകകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഇത്തവണത്തെ ബജറ്റിൽ പ്രതീക്ഷിക്കുന്നതെന്ന് ദ ഹിന്ദുവിന് നൽകിയ അഭിമുഖത്തിൽ കെഎൻ ബാലഗോപാൽ പറയുന്നു.സാമൂഹിക സുരക്ഷ പെൻഷൻ വർധിപ്പിക്കുന്നതടക്കം ബജറ്റിൽ പരിഗണിക്കപ്പെടുന്ന വിഷയങ്ങളാണെന്നും എൽ.ഡി.എഫ് പ്രകടനപത്രികയിലെ വാഗ്ദാനം സർക്കാർ മറന്നിട്ടില്ലെന്നും വ്യക്തമാക്കി.

സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മൂലം കൂടുതൽ തുക വകയിരുത്താനാവില്ലെന്നാണ് സൂചന. പ്രതിമാസം 62 ലക്ഷത്തോളം ഗുണഭോക്താക്കളാണ് കേരളത്തിൽ പെൻഷൻ വാങ്ങുന്നത്. നിലവിൽ പ്രതിമാസം 1600 രൂപ നിരക്കിലാണ് പെൻഷൻ എത്തുന്നത്. ഏകദേശം 55000 കോടിയെങ്കിലും അഞ്ച് വർഷ കാലാവധിയിൽ പെൻഷനായി ചിലവഴിക്കുമെന്നാണ് കണക്ക്. കോവിഡ്, പ്രളയം, കേന്ദ്ര ഫണ്ട് വെട്ടിക്കുറച്ചത് എന്നിങ്ങനെ സാമ്പത്തിക പ്രതിസന്ധി കേരളത്തെ വേട്ടയാടുകയാണ്. വരുന്ന സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങളെ ബാധിക്കാത്ത വിധമായിരിക്കും ബജറ്റെന്നാണ് സൂചന.

നിലവിലെ വികസനം നിലനിർത്തിയാൽ അടുത്ത പത്ത് വർഷത്തിനുള്ളിൽ കൂടുതൽ നിക്ഷേപങ്ങളെയും പുതിയ വ്യവസായങ്ങളെയും ആകർഷിക്കുന്ന പ്രീമിയം തൊഴിൽ കേന്ദ്രമായി മാറാൻ സംസ്ഥാനത്തിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിൽ ഉരുൾപൊട്ടലിനെ അതിജീവിച്ചവർക്കുള്ള ടൗൺഷിപ്പ് പദ്ധതികളെക്കുറിച്ചും ധനമന്ത്രി പറയുന്നുണ്ട്. പുനരധിവാസ പ്രക്രിയ മുന്നോട്ട് കൊണ്ടുപോകാൻ സംസ്ഥാന സർക്കാർ പൂർണ്ണമായും പ്രതിജ്ഞാബദ്ധമാണെന്നും അതേസമയം പ്രത്യേക കേന്ദ്ര സഹായം നേടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പറഞ്ഞു. 2000 കോടിയെങ്കിലും കേന്ദ്ര സഹായമായിരുന്നു ഇത്തവണത്തെ ബജറ്റിൽ സംസ്ഥാനം പ്രതീക്ഷിച്ചിരുന്നത്.

മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ജൂലൈയിൽ നിയമസഭയിൽ റൂൾ 300 പ്രസ്താവനയിൽ പറഞ്ഞതുപോലെ സർക്കാർ ജീവനക്കാർക്ക് നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ബാലഗോപാൽ പറഞ്ഞു. ‘ഉറപ്പുള്ള’ പെൻഷൻ സമ്പ്രദായത്തിനായുള്ള പദ്ധതികളിൽ സർക്കാർ ഉറച്ചുനിൽക്കുന്നു – കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ചെങ്കിലും ഇതുവരെ യാഥാർത്ഥ്യമായിട്ടില്ല. തുടർഭരണമില്ലായിരുന്നെങ്കിൽ കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ പ്രഖ്യാപിച്ച ശമ്പളപരിഷ്കരണം നടക്കില്ലായിരുന്നു- മന്ത്രി പറഞ്ഞു ജനങ്ങൾക്ക് നിർണ്ണായകമായ ഒന്നിനെയും സാമ്പത്തിക പ്രതിസന്ധി ബാധിക്കില്ല. പദ്ധതി ചെലവ് വെട്ടിക്കുറക്കുന്നതിനെ പറ്റിയുള്ള റിപ്പോർട്ടുകളും അദ്ദേഹം തള്ളി.