AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Budget 2025 :എംടിക്ക് ആദരം: തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ സ്മാരകം നിര്‍മിക്കും; 5 കോടി അനുവദിച്ചു

Kerala Budget 2025 MT Vasudevan Nair's Monument: ഇതിനായി അഞ്ച് കോടി രൂപ അനുവദിച്ചതായി മന്ത്രി പറഞ്ഞു. രണ്ടാം പിണറായി സർക്കാരിന്റെ അവസാനത്തെ സമ്പൂർണ ബജറ്റിലാണ് പ്രഖ്യാപനം.

Kerala Budget 2025 :എംടിക്ക് ആദരം: തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ സ്മാരകം നിര്‍മിക്കും; 5 കോടി അനുവദിച്ചു
എം.ടി. വാസുദേവന്‍ നായര്‍ Image Credit source: Social Media
sarika-kp
Sarika KP | Updated On: 07 Feb 2025 11:31 AM

എം.ടി.വാസുദേവന്‍ നായര്‍ക്ക് തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ സ്മാരകം നിര്‍മിക്കുമെന്ന് ധനകാര്യ മന്ത്രി കെ എൻ ബാല​ഗോപാൽ പ്രഖ്യാപിച്ചു. ഇതിനായി അഞ്ച് കോടി രൂപ അനുവദിച്ചതായി മന്ത്രി പറഞ്ഞു. രണ്ടാം പിണറായി സർക്കാരിന്റെ അവസാനത്തെ സമ്പൂർണ ബജറ്റിലാണ് പ്രഖ്യാപനം.

അതേസമയം വൈക്കം സത്യാഗ്രഹത്തിന്‍റെ സ്മാരക കേന്ദ്രത്തിന് അഞ്ച് കോടിയും കലാമണ്ഡലം കൽ‌പിത സർവകലാശാലയ്ക്ക് പതിനൊന്നരകോടി അനുവദിച്ചു. ചലച്ചിത്ര അക്കാദമിക്ക് 14 കോടിയും സാംസ്കാരിക ഡയറക്റ്റേറ്റിന് 30 കോടിയും അനുവദിച്ചു. തിരുവനന്തപുരം അയ്യൻകാളി ഹാൾ നവീകരണത്തിന് ഒരു കോടിയും വകയിരുത്തിയിട്ടുണ്ട്.

Also Read: ധനസ്ഥിതി മെച്ചപ്പെട്ടു, വയനാടിന് 700 കോടി; കേരള ബജറ്റ്

അതേസമയം സംസ്ഥാനത്ത് ആൾതാമസമില്ലാതെ ഒഴിഞ്ഞു കിടക്കുന്ന വീടുകൾ കേന്ദ്രികരിച്ചുകൊണ്ടുള്ള ‘കെ ഹോംസ്’ ടൂറിസം പദ്ധതി ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇതിനായി അഞ്ച് കോടി രൂപ വകയിരുത്തിയിട്ടുണ്ട്. പദ്ധതിയിലൂടെ വീട്ടുടമകൾക്ക് വരുമാനം നേടുന്നതിനപ്പുറം ഒഴിഞ്ഞു കിടക്കുന്ന വീടിന്റെ സുരക്ഷയും പരിപാലനവും ഉറപ്പുവരുത്താമെന്നും മന്ത്രി പറഞ്ഞു. പദ്ധതിയുടെ ഭാ​ഗമായി ഫോർട്ട് കൊച്ചി, കുമരകം, കോവളം തുടങ്ങിയ വിനോദസഞ്ചാര മേഖലകളുടെ പത്ത് കിലോമീറ്റർ ചുറ്റളവിലാണ് ആദ്യം ആരംഭിക്കുക.