5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Budget 2025 LIVE: ധനസ്ഥിതി മെച്ചപ്പെട്ടു, വയനാടിന് 700 കോടി; കേരള ബജറ്റ്

Kerala Budget Session 2025 LIVE Updates in Malayalam: സർക്കാർ ജീവനക്കാർക്കും, പെൻഷൻകാർക്കും കൂടുതൽ നേട്ടങ്ങൾ, ശമ്പള പരിഷ്കരണ കുടിശ്ശികയിൽ മാറ്റം

arun-nair
Arun Nair | Updated On: 07 Feb 2025 11:36 AM
Kerala Budget 2025 LIVE: ധനസ്ഥിതി മെച്ചപ്പെട്ടു, വയനാടിന് 700 കോടി; കേരള ബജറ്റ്
Kerala Budget 2025 Live

LIVE NEWS & UPDATES

  • 07 Feb 2025 11:36 AM (IST)

    ബജറ്റ് പൂർത്തിയായി

    ബജറ്റ് പ്രസംഗം പൂർത്തിയായി

  • 07 Feb 2025 11:25 AM (IST)

    Kerala Budget 2024 Highlights : ഇലക്ട്രിക് വാഹനങ്ങളുടെ വില കൂടും

    ഇലക്ട്രിക് വാഹനങ്ങൾക്കുള്ള ഏർപ്പെടുത്തുന്ന നികുതി വർധിപ്പിച്ചു

  • 07 Feb 2025 11:23 AM (IST)

    Kerala Budget 2025 : നവ കേരള സദ്ദസ്സിന് 220 കോടി

    നവ കേരള സദ്ദസ്സിന് 210 കോടി രൂപ വകയിരുത്തി. ഏഴ് കോടി രൂപ വീതം ഓരോ മണ്ഡലങ്ങൾക്കായി അനുവദിക്കും. നവ കേരള സദ്ദസ്സിൻ്റെ പദ്ധതി പൂർത്തീകരിക്കുന്നതിനായി 500 കോടി രൂപയും കൂടി അനുവദിച്ചു

  • 07 Feb 2025 11:22 AM (IST)

    Kerala Budget 2025 : കോടതി ഫീസ് വീണ്ടും വർധിപ്പിച്ചു

    കോടതി ഫീസ് പരിഷ്കരിക്കും. ഇതിലൂടെ 150 കോടി അധിക വരുമാനം ലഭിക്കുമെന്ന് ധനമന്ത്രി

  • 07 Feb 2025 11:01 AM (IST)

    Kerala Budget 2025 Highlights : ഹോട്ടൽ നിർമിക്കാൻ കെഎഫ്സി വായ്പ നൽകും

    സംസ്ഥാനത്ത് ഹോട്ടലുകൾ നിർമിക്കാൻ കേരള ഫിനാഷ്യൽ കോർപ്പറേഷൻ വായ്പ നൽകും, 50 കോടി രൂപ വരെയാണ് കെഎഫ്സി വായ്പ നൽകുക

  • 07 Feb 2025 10:57 AM (IST)

    Kerala Budget 2025 Education Sector : ഉച്ചഭക്ഷണത്തിന് 402 കോടി

    സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്കായി 402 കോടി രൂപ വകുമാറ്റി. കൂടാതെ LSS, USS സ്കോളർഷിപ്പുകളുടെ കുടിശ്ശിക തീർപ്പാക്കി. അടുത്ത ഗഡുവിനായിട്ടുള്ള ഫണ്ട് മാറ്റിവെച്ചു. സമഗ്ര ശിക്ഷ അഭിയാന് 20.5 കോടി രൂപ നീക്കിവെച്ചുയെന്ന് ധനമന്ത്രി അറിയിച്ചു.

  • 07 Feb 2025 10:49 AM (IST)

    Kerala Budget 2025 Key Highlights : ഹൈദരബാദിലും കേരള ഹൗസ്

    ഡൽഹിയിലെ മാതൃകയിൽ തെലങ്കാനയിലെ ഹൈദരാബാദിലും കേരള ഹൗസ് നിർമിക്കും. ഇതിനായി അഞ്ച് കോടി രൂപ അനുവദിച്ചു

  • 07 Feb 2025 10:47 AM (IST)

    Kerala Budget 2025 Updates : ബുദ്ധ കേന്ദ്രങ്ങൾ സംരക്ഷിക്കാൻ അഞ്ച് കോടി രൂപ

    മാവേലിക്കരയിലും തകഴിയിലുമുള്ള ബുദ്ധ കേന്ദ്രങ്ങൾ സംരക്ഷിക്കാനായി അഞ്ച് കോടി രൂപ വകയിരുത്തി

  • 07 Feb 2025 10:42 AM (IST)

    Kerala Budget 2025 For Cyber Security : സൈബർ സുരക്ഷയ്ക്കായി രണ്ട് കോടി രൂപ

    സൈബർ അധിക്ഷേപങ്ങളും വ്യജ വാർത്തുകളും നേരിടാൻ സൈബർ വിങ്ങിനായി രണ്ട് കോടി രൂപ. ഇതിനായി പ്രത്യേക ലിറ്റെറസി പദ്ധതി ഒരുക്കുമെന്നും ധനമന്ത്രി പറഞ്ഞു

  • 07 Feb 2025 10:40 AM (IST)

    Kerala Budget 2025 : കണ്ണൂരും കൊല്ലത്തും ഐടി പാർക്കുകൾ

    കൊല്ലം, കൊട്ടാരക്കര, കണ്ണൂർ എന്നിവടങ്ങളിൽ പുതിയ ഐടി പാർക്കുകൾ സ്ഥാപിക്കുമെന്ന് ധനമന്ത്രി

  • 07 Feb 2025 10:18 AM (IST)

    Kerala Budget 2025 : നെല്ല് വികസനത്തിന് 150 കോടി രൂപ

  • 07 Feb 2025 10:14 AM (IST)

    Kerala Budget 2025 : കേന്ദ്രത്തിനൊപ്പം കളിപ്പാട്ടം നിർമിക്കാൻ കേരളവും

    കേന്ദ്ര ബജറ്റിൽ രാജ്യത്തെ കളിപ്പാട്ട നിർമാണത്തിൻ്റെ ഹബ്ബായി മാറ്റുമെന്ന പ്രഖ്യാപനത്തിനൊപ്പം കേരളത്തിൻ്റെ കരകൗശല വസ്തുക്കളുടെ നിർമാണത്തിനായി അഞ്ച് കോടി രൂപ അനുവദിച്ചു.

  • 07 Feb 2025 10:11 AM (IST)

    Kerala Budget 2025 Highlights : വൈക്കം സ്മാരകത്തിന് അഞ്ച് കോടി

    വൈക്കം സത്യാഗ്രഹ സ്മാരക നിർമാണത്തിനായി അഞ്ച് കോടി രൂപ വകമാറ്റും

  • 07 Feb 2025 10:09 AM (IST)

    Kerala Budget On KIIFB : കിഫ്ബിക്കായി ടോൾ സൂചന നൽകി മന്ത്രി

    ബജറ്റിൽ നിന്നും വകയിരുത്തുന്ന വരുമാനത്തിന് പുറമെ കിഫ്ബി വരുമാനത്തിനായി മറ്റ് മാർഗങ്ങൾ സ്വീകരിക്കുമെന്ന് മന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു.

  • 07 Feb 2025 10:07 AM (IST)

    Kerala Budget Key Highlights : സീ പ്ലേയിൻ

    സീ പ്ലേയിൻ, മറ്റ് ഹെലിപ്പാടുകൾ ഒരുക്കുന്നതിനായി 20 കോടി രൂപ വകയിരുത്തും

  • 07 Feb 2025 10:06 AM (IST)

    Kerala Budget Updates : എംടിക്ക് സ്മാരകം

    അന്തരിച്ച വിഖ്യാത എഴുത്തുകാരൻ എംടി വാസുദേവൻ നായരുടെ സ്മാരകത്തിനായി അഞ്ച് കോടി രൂപ അനുവദിച്ചു. തുഞ്ചപറമ്പിന് സമീപത്ത് സ്മാരകം ഒരുക്കുമെന്ന് ധനമന്ത്രി

  • 07 Feb 2025 10:01 AM (IST)

    പ്രായമായവർക്കായി ന്യൂ ഇന്നിംഗ്സ്

    പ്രായമായവർക്കായി സാമ്പത്തിക സഹായമെന്ന നിലയിൽ ന്യൂ ഇന്നിംഗ്സ്

  • 07 Feb 2025 09:59 AM (IST)

    വയോജനങ്ങൾക്കായി

    വയോജനങ്ങൾക്കായി വിവിധ വകുപ്പുകൾ സംയോജിച്ച് പദ്ധതി

  • 07 Feb 2025 09:58 AM (IST)

    സഹകരണ ഭവന നിർമ്മാണം

    എല്ലാവർക്കും വീട് എന്ന ലക്ഷ്യത്തിൽ നഗര മേഖലകളിൽ സഹകരണ ഭവന പദ്ധതി നടപ്പാക്കും

  • 07 Feb 2025 09:54 AM (IST)

    എഐക്ക് 10 കോടി

    എഐ ഗവേഷണത്തിന് 10 കോടി

  • 07 Feb 2025 09:52 AM (IST)

    എഥനോൾ ഉത്പാദനം

    സംസ്ഥാനത്ത് എഥനോൾ ഉത്പാദനത്തിനായി 10 കോടി

  • 07 Feb 2025 09:48 AM (IST)

    K Homes: ഇനി കെ ഹോംസ് വരുന്നു

    കേരളത്തിൽ ഉപയോഗിക്കാതെ കിടക്കുന്ന വീടുകൾ ഉപയോഗപ്പെടുത്താൻ കെ ഹോംസ്

  • 07 Feb 2025 09:42 AM (IST)

    ജിസിസി കോൺക്ലേവ്

    തൊഴിൽ സാധ്യതകൾ മുൻ നിർത്തി ജിസിസി കോൺക്ലേവ് നടത്താൻ 5 കോടി

  • 07 Feb 2025 09:39 AM (IST)

    തീരദേശ പാതകളിൽ വികസനം

    തീരദേശ പാതകളിൽ ഭൂമി ഏറ്റെടുത്ത് അമിനിറ്റി കേന്ദ്രങ്ങൾ, സൈക്ലിങ്ങ് ട്രാക്ക്, ഇവി ചാർജ്ജിങ്ങ് സ്റ്റേഷനുകൾ എന്നിവ നിർമ്മിക്കും

  • 07 Feb 2025 09:37 AM (IST)

    വിഴിഞ്ഞം കൊല്ലം- വികസന ത്രികോണം-

    വിഴിഞ്ഞം കൊല്ലം- വികസന ത്രികോണം- പ്രധാന പാതകൾ ശക്തമാക്കാൻ പദ്ധതി

  • 07 Feb 2025 09:32 AM (IST)

    Kerala Budget Tourism: ആരോഗ്യ ടൂറിസം

    കേരളത്തെ ആരോഗ്യ ടൂറിസം ഹബ്ബാക്കാൻ 50 കോടി

  • 07 Feb 2025 09:29 AM (IST)

    കാരുണ്യ പദ്ധതിക്ക്

    കാരുണ്യ പദ്ധതിക്കായി 700 കോടി ബജറ്റിൽ

  • 07 Feb 2025 09:26 AM (IST)

    കേന്ദ്രത്തിന് വിമർശനം

    സംസ്ഥനത്തിനുള്ള ഫണ്ട് വെട്ടിക്കുറച്ചതിൽ കേന്ദ്രത്തിന് വിമർശനം

  • 07 Feb 2025 09:22 AM (IST)

    തനത് നികുതി-നികുതിയേതര വരുമാനം

    തനത് നികുതി-നികുതിയേതര വരുമാനം വർധിച്ചെന്ന് ധനമന്ത്രി

  • 07 Feb 2025 09:18 AM (IST)

    Kerala Budget: തെക്കൻ കേരളത്തിൽ കപ്പൽ നിർമ്മാണ ശാല

    തെക്കൻ കേരളത്തിൽ കപ്പൽ നിർമ്മാണ ശാല എന്ന ആശയത്തിൽ കേന്ദ്രത്തിനൊപ്പം നിൽക്കും

  • 07 Feb 2025 09:16 AM (IST)

    Kerala Budget : വിദേശ കുടിയേറ്റം

    വിദേശയ കുടിയേറ്റത്തിൽ ബോധവത്കരണം,

  • 07 Feb 2025 09:14 AM (IST)

    മെട്രോ പോളിറ്റൻ പ്ലാനിങ്ങ് കമ്മിറ്റി

    കൊച്ചി, കോഴിക്കോട് നഗരങ്ങൾക്കായി മെട്രോപോളിറ്റൻ പ്ലാനിങ്ങ് കമ്മിറ്റി

  • 07 Feb 2025 09:12 AM (IST)

    Kerala Budget 2025 Wayanad Fund: 750 കോടി പദ്ധതി

    വയനാട് പുനരധിവാസത്തിനായി ആദ്യ ഘട്ടത്തിൽ 750 കോടി

  • 07 Feb 2025 09:10 AM (IST)

    Kerala Budget Pension: സർവ്വീസ് പെൻഷൻകാർക്ക് ഗുണം

    സർവ്വീസ് പെൻഷൻകാരുടെ കുടിശ്ശിക തീർക്കുമെന്ന് ധനമന്ത്രി

  • 07 Feb 2025 09:09 AM (IST)

    Kerala Budget DA: സർക്കാർ ജീവനക്കാർക്ക് കോളടിച്ചു

    സംസ്ഥാന സർക്കാർ ജീവനക്കാരുടെ ഡിഎ ലോക്കിൻ പീരിയഡ് ഒഴിവാക്കി

  • 07 Feb 2025 09:05 AM (IST)

    Finance Minister Arrives at the Assembly: ധനമന്ത്രി നിയമസഭയിലെത്തി

    ധനമന്ത്രി കെ എൻ ബാലഗോപാലൻ ബജറ്റ് അവതരണത്തിനായി നിയമസഭയിലെത്തി. അദ്ദേഹത്തിന്റെ അഞ്ചാം ബജറ്റ് അവതരണമാണിത്.

  • 07 Feb 2025 08:57 AM (IST)

    Kerala Budget Presentation 2025 : ബജറ്റ് അവതരണം ഉടന്‍

    രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാനത്തെ സമ്പൂര്‍ണ ബജറ്റ് അവതരണം അല്‍പസമയത്തിനകം ആരംഭിക്കും. ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ഉടന്‍ നിയമസഭയിലെത്തും

  • 07 Feb 2025 08:35 AM (IST)

    Budget 2025 on Man-Animal Conflict: വന്യജീവി-മനുഷ്യ സംഘർഷം ബജറ്റിൽ പരിഗണിച്ചേക്കും

    വന്യജീവി-മനുഷ്യ സംഘര്‍ഷത്തിന് പരിഹാരം കാണുന്നത് സംബന്ധിച്ച പ്രഖ്യാപനം ബജറ്റിൽ ഉണ്ടായേക്കുമെന്നാണ് സൂചന.

  • 07 Feb 2025 08:23 AM (IST)

    Kerala Budget 2025: ബജറ്റിൻ്റെ കോപ്പി കൈമാറി

    കേരള ബജറ്റ് 2025 ൻ്റെ അച്ചടിച്ച കോപ്പി ധനമന്ത്രിക്ക് വീട്ടിലെത്തി ഗവൺമെൻ്റ് പ്രസിലെ ഉദ്യോഗസ്ഥർ കൈമാറി.

  • 07 Feb 2025 08:19 AM (IST)

    Kerala Budget Live Video: ബജറ്റ് കാണാം, അപ്ഡേറ്റുകൾ അറിയാം

    ബജറ്റ് അവതരണം സഭാ ടീവിയിലും ഏറ്റവും പുതിയ പ്രധാന അപ്ഡേറ്റുകൾ ടീവി-9 മലയാളത്തിലും തത്സമയം

  • 07 Feb 2025 08:17 AM (IST)

    Salary and Pension Reforms : ശമ്പള, പെന്‍ഷന്‍ പരിഷ്‌കരണം ഉണ്ടാകുമോ?

    സംസ്ഥാന ബജറ്റില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം, പെന്‍ഷന്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ടുള്ള പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കും. ശമ്പള, പെന്‍ഷന്‍ പരിഷ്‌കരണം സംബന്ധിച്ച് ധനമന്ത്രി എന്താണ് പ്രഖ്യാപിക്കുന്നതെന്നാണ് ജീവനക്കാരുടെ ആകാംക്ഷ

  • 07 Feb 2025 08:09 AM (IST)

    Budget Key Announcements: നികുതി വര്‍ധനവിന് സാധ്യത

    ഇന്നത്തെ ബജറ്റിൽ നികുതി വര്‍ധനവിനും പുതിയ സെസുകള്‍ക്കും സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. സ്വകാര്യ നിക്ഷേപങ്ങള്‍ പ്രോല്‍സാഹിപ്പിക്കാനുള്ള പ്രഖ്യാപനങ്ങളും ബജറ്റിലുണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. Read More

  • 07 Feb 2025 08:02 AM (IST)

    Kerala Budget Expectations : മുന്നിലുള്ളത് വെല്ലുവിളികള്‍, ജനപ്രിയ പ്രഖ്യാപനങ്ങളുണ്ടാകുമെന്ന് പ്രതീക്ഷ

    ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അവതരിപ്പിക്കുന്ന ബജറ്റില്‍ എന്തൊക്കെ ജനപ്രിയ പ്രഖ്യാപനങ്ങളുണ്ടാകും? സംസ്ഥാനം കാത്തിരിക്കുകയാണ്‌ READ MORE

  • 07 Feb 2025 07:45 AM (IST)

    KN Balagopal On Kerala budget 2025: ‘നിരവധി പദ്ധതികളും പ്രഖ്യാപനങ്ങളും ബജറ്റിൽ ഉണ്ടാകും’; കെ എൻ ബാല​ഗോപാൽ

    സംസ്ഥാന ബജറ്റ് നടക്കാൻ മണിക്കൂറുകൾ ബാക്കിയിരിക്കെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ച് ധനകാര്യ മന്ത്രി കെ എൻ ബാല​ഗോപാൽ. ധനകാര്യ മന്ത്രി എന്ന നിലയിലുള്ള അഞ്ചാമത്തെ സംസ്ഥാന ബജറ്റാണ് ഇന്ന് അവതരിപ്പിക്കുന്നത് എന്ന് പറഞ്ഞാണ് കുറിച്ചിരിക്കുന്നത് . നാടിന്റെ ഭാവിക്ക് മുതൽക്കൂട്ടാകുന്ന നിരവധി പദ്ധതികളും പ്രഖ്യാപനങ്ങളും ബജറ്റിൽ ഉണ്ടാകുമെന്നും മന്ത്രി പറയുന്നു.

  • 07 Feb 2025 07:40 AM (IST)

    KN Balagopal : നാടിന്റെ ഭാവിക്ക് മുതൽക്കൂട്ടാകുന്ന നിരവധി പദ്ധതികളും പ്രഖ്യാപനങ്ങളുണ്ടാകുമെന്ന് മന്ത്രി

    സമ്പദ് വ്യവസ്ഥയെ കൂടുതൽ കരുത്തുറ്റതാക്കാൻ കഴിയുന്നു എന്ന സന്തോഷ വർത്തമാനമാണ് ബജറ്റിന് മുന്നോടിയായി പങ്കുവെക്കാനുള്ളതെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍

  • 07 Feb 2025 07:30 AM (IST)

    Kerala Budget 2025: ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കുമോ?

    രണ്ടാം പിണറായി സര്‍ക്കാരിന്റെ അഞ്ചാമത് ബജറ്റില്‍ ഒട്ടേറെ ക്ഷേമ, വികസന പദ്ധതികള്‍ പ്രഖ്യാപിക്കുമെന്നാണ് സംസ്ഥാനം പ്രതീക്ഷിക്കുന്നത്. വയോജനങ്ങളുടെ ക്ഷേമം മുന്‍നിര്‍ത്തി ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്.

  • 07 Feb 2025 07:29 AM (IST)

    Kerala Budget 2025 : ബജറ്റ് അവതരണം എപ്പോൾ ?

    ബജറ്റ് അവതരണം രാവിലെ ഒമ്പത് മണിക്ക് നടക്കും READ MORE

  • 07 Feb 2025 07:17 AM (IST)

    KN Balagopal on Kerala Budget 2025 : കേരളത്തിന് കൈത്താങ്ങാകുന്ന പ്രഖ്യാപനങ്ങൾ

    വികസനത്തിന് പുറമെ ക്ഷേമ പ്രവർത്തനങ്ങൾ ഉറപ്പാക്കുന്നതും എല്ലാവർക്കും കൈത്താങ്ങാകുന്നതുമായ പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാകുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു.

  • 07 Feb 2025 07:09 AM (IST)

    Kerala Budget Live Streaming: ബജറ്റ് എവിടെ കാണാം

    ബജറ്റിൻ്റെ തത്സമയ സ്ട്രീമിങ്ങ് വിവിധ മാധ്യമങ്ങൾക്ക് പുറമെ സംസ്ഥാന സർക്കാരിൻ്റെ സഭാ ടീവിയിലൂടെ പ്രേക്ഷകർക്ക് കാണാൻ സാധിക്കും. ഫേസ്ബുക്ക്, യൂട്യൂബ് വഴിയും ലൈവ് സംപ്രേക്ഷണം ചെയ്യുന്നുണ്ട്

  • 07 Feb 2025 06:59 AM (IST)

    Kerala Budget 2025 : ക്ഷേമപെന്‍ഷന്‍ 2500 രൂപയിലെത്തുമോ?

    സംസ്ഥാന ബജറ്റ് നിയമസഭയില്‍ ഇന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അവതരിപ്പിക്കുമ്പോള്‍ പ്രതീക്ഷകളേറെയാണ്. ക്ഷേമപെന്‍ഷന്‍ എത്രയാകുമെന്നതാണ് പ്രധാന ചോദ്യം READ MORE

സംസ്ഥാന ബജറ്റിൻ്റെ അവതരണം ആരംഭിച്ചു. വിവിധ ജനപ്രിയ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. കേന്ദ്ര ബജറ്റിലുണ്ടായ അവഗണനകൾ നികത്താനും ജനോപകാര പ്രദമായ പദ്ധതികൾ മുന്നോട്ടുവെക്കാനും കൂടി ഉതുകുക എന്നതാവും സംസ്ഥാന ബജറ്റിൽ സർക്കാർ ലക്ഷ്യം വെക്കുന്നത്. ക്ഷേമ പെൻഷൻ, വയനാട് പാക്കേജ്, ആരോഗ്യ മേഖലയിലെ പുതിയ പ്രഖ്യാപനങ്ങൾ, കാർഷിക മേഖലക്ക് താങ്ങ്, ക്ഷാമബത്ത കുടിശ്സിക തുടങ്ങിയ നിരവധി ജനപ്രിയ പദ്ധതികൾ സർക്കാരിൻ്റെ മുന്നിലുണ്ട്,. രാവിലെ ഒൻപതിന് നിയമസഭയിൽ ധനമന്ത്രി കെഎൻ ബാലഗോപാൽ ബജറ്റ് അവതരിപ്പിക്കും.  ബജറ്റ് അവതരണത്തിന് ശേഷം 10,11,12 തീയ്യതികളിലായി ബജറ്റ് ചർച്ചയും നിയമസഭയിൽ നടക്കും. കഴിഞ്ഞ വട്ടം വിഴിഞ്ഞം പദ്ധതിയിലായിരുന്നു കൂടുതൽ ശ്രദ്ധ എങ്കിൽ ഇത്തവണയും വിഴിഞ്ഞത്തിന് പരിഗണന ലഭിക്കാം. വന്യ ജീവി സംഘർഷങ്ങൾക്കുമൊരു ബദൽ സംസ്ഥാനത്തിന് പ്രതീക്ഷിക്കാം. ഇനി എല്ലാ കണ്ണുകളും നിയമസഭയിലേക്കാണ്.

Published On - Feb 07,2025 6:51 AM