5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Lottery Result Today: ഒന്നാം സമ്മാനമടിച്ചാൽ രൂപ 70 ലക്ഷം പോക്കറ്റിൽ; അക്ഷയ എകെ-669 നറുക്കെടുപ്പ് ഇന്നല്ല, നാളെ

Akshaya Lottery AK-669 Result Today : കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ അക്ഷയ ലോട്ടറി നറുക്കെടുപ്പ് നാളെ. അക്ഷയ ലോട്ടറിയുടെ ഒന്നാം സമ്മാനം 70 ലക്ഷം രൂപയും രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയുമാണ്.

Kerala Lottery Result Today: ഒന്നാം സമ്മാനമടിച്ചാൽ രൂപ 70 ലക്ഷം പോക്കറ്റിൽ; അക്ഷയ എകെ-669 നറുക്കെടുപ്പ് ഇന്നല്ല, നാളെ
ലോട്ടറി (Image Courtesy - Social Media)
abdul-basith
Abdul Basith | Updated On: 15 Sep 2024 12:14 PM

കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന അക്ഷയ എകെ-669 ലോട്ടറി നറുക്കെടുപ്പ് നാളെ. ഇന്ന് നടക്കേണ്ടിയിരുന്ന നറുക്കെടുപ്പ് ഓണാഘോഷത്തിൻ്റെ ഭാഗമായി നാളത്തേക്ക് മാറ്റുകയായിരുന്നു. തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ ഗോർക്കി ഭവനിൽ വെച്ചാണ്  നറുക്കെടുപ്പ് നടക്കുക. എല്ലാ ഞായറാഴ്ചകളിലും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറിയുടെ ഒന്നാം സമ്മാനം 70 ലക്ഷം രൂപയും രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയുമാണ്. 40 രൂപയാണ് ഭാഗ്യക്കുറിയുടെ വില.

ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് സമാശ്വാസ സമ്മാനമായി 8000 രൂപ ലഭിക്കും. അക്ഷയ ലോട്ടറിയുടെ സമ്മാനം 70 ലക്ഷത്തിൽ തുടങ്ങി 100 രൂപ വരെയാണ്. നറുക്കെടുപ്പിന്റെ തത്സമയ അപ്ഡേറ്റുകൾ വൈകുന്നേരം 3 മണി മുതൽ ലഭ്യമാകും. കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralalottery.info സന്ദർശിച്ചാൽ ഫലം അറിയാം.

Also Read : Kerala Lottery Result: 80 ലക്ഷം നേടിയ ഭാഗ്യവാൻ നിങ്ങളോ? കാരുണ്യ KR-671 ലോട്ടറി ഫലം പ്രഖ്യാപിച്ചു

സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിൽ കൂടുതലാണെങ്കിൽ ഭാഗ്യക്കുറി വകുപ്പിൻ്റെ ഓഫീസിലോ ബാങ്കിലോ ടിക്കറ്റും മറ്റ് തിരിച്ചറിയൽ രേഖകളും സമർപ്പിച്ച് വേണം സമ്മാനത്തുക കൈപ്പറ്റാൻ. സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തി 30 ദിവസത്തിനകം സമ്മാനാർഹരായവർ ലോട്ടറി ടിക്കറ്റ് സമർപ്പിക്കണം.

ഒരു ലക്ഷത്തിൽ കൂടുതൽ സമ്മാനത്തുകയുള്ള ടിക്കറ്റുകൾ കേരള ലോട്ടറി ഡയറക്ടറേറ്റിൽ നിന്ന് മാത്രമേ മാറ്റിയെടുക്കാൻ സാധിക്കൂ. നറുക്കെടുപ്പ് നടന്ന് 30 ദിവസത്തിനകം ഒറിജിനൽ ടിക്കറ്റ് ബന്ധപ്പെട്ട രേഖകൾ സഹിതം മേൽപറഞ്ഞ ഓഫീസുകളിൽ ഹാജരാക്കണം. 30 ദിവസത്തിനുള്ളിൽ ടിക്കറ്റ് ഹാജരാക്കാൻ സാധിച്ചില്ലെങ്കിൽ കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കുന്ന വിശദീകരണം നൽകണം.

അക്ഷയ ലോട്ടറിക്ക് പുറമെ ഫിഫ്റ്റി-ഫിഫ്റ്റി, കാരുണ്യ, വിൻ വിൻ, സ്ത്രീശക്തി, നിർമൽ, കാരുണ്യ പ്ലസ്, എന്നിങ്ങിനെ ഒരു ആഴ്ചയിലെ ഓരോ ദിവസങ്ങളിലായി നറുക്കെടുപ്പ് നടക്കാറുണ്ട്. ഇവയ്ക്കൊപ്പം ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ എന്നിങ്ങനെ ബംപർ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറിക്കുന്നുണ്ട്.