Kerala Gold Rate: ആഭരണപ്രേമികൾക്ക് ലോട്ടറി, സ്വർണവിലയിൽ വീണ്ടും ഇടിവ്
December 24 Gold Rate: ഇന്നലെ ഒരു പവന് 56,800 രൂപ എന്ന നിലയിലായിരുന്നു സ്വര്‍ണ വ്യാപാരം നടന്നത്. ഇതിനിടെയാണ് ആഭരണപ്രേമികൾക്ക് ആശ്വാസമായി സംസ്ഥാനത്ത് വീണ്ടും സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്.
കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായ നാലാം ദിവസവും സ്വർണവിലയിൽ കുറവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപയാണ് കുറഞ്ഞ്. തുടർച്ചയായുണ്ടായ ഏറ്റകുറച്ചിലുകൾക്ക് ശേഷം തുടർച്ചയായ നാലാം ദിവസം വിപണിയിൽ ഇടിവ് സംഭവിച്ചിരിക്കുന്നത്. ഡിസംബറിൽ സ്വർണവില 60000 പിന്നിടുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും അത് തെറ്റാണെന്ന് തെളിയിക്കുന്ന ഏറ്റക്കുറച്ചിലുകളും വിപണിയിൽ പ്രകടമായിരുന്നു.
ഒരു പവന്‍ സ്വര്‍ണത്തിന് കേരളത്തിന് ഇന്ന് 56,720 രൂപയാണ് വില. ഇന്നലെ ഒരു പവന് 56,800 രൂപ എന്ന നിലയിലായിരുന്നു സ്വര്‍ണ വ്യാപാരം നടന്നത്. ഇതിനിടെയാണ് ആഭരണപ്രേമികൾക്ക് ആശ്വാസമായി സംസ്ഥാനത്ത് വീണ്ടും സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 7,090 രൂപയാണ്. ഇന്ന് സ്വർണത്തിന് 10 രൂപയാണ് ഗ്രാമിന് കുറഞ്ഞിരിക്കുന്നത്.
കേരളത്തിലെ ഒരു ഗ്രാം സ്വർണത്തിന്റെ വില
22 കാരറ്റ്: 7,090 രൂപ
24 കാരറ്റ്: 7,735 രൂപ
18 കാരറ്റ്: 5,801 രൂപ
കേരളത്തിലെ ഒരു പവൻ സ്വർണത്തിന്റെ വില
22 കാരറ്റ് 56,720 രൂപ
24 കാരറ്റ് 61,880 രൂപ
18 കാരറ്റ് 46,408 രൂപ
ഡിസംബറിലെ സ്വര്‍ണ നിരക്കുകള്‍
ഡിസംബര്‍ 01: 57,200 രൂപ
ഡിസംബര്‍ 02: 56,720 രൂപ
ഡിസംബര്‍ 03: 57,040 രൂപ
ഡിസംബര്‍ 04: 57,040 രൂപ
ഡിസംബര്‍ 06: 57,120 രൂപ
ഡിസംബര്‍ 07: 56, 920 രൂപ
ഡിസംബര്‍ 08: 56, 920 രൂപ
ഡിസംബര്‍ 09: 57,040 രൂപ
ഡിസംബര്‍ 10: 57,640 രൂപ
ഡിസംബര്‍ 11: 58,280 രൂപ
ഡിസംബര്‍ 12: 58,280 രൂപ
ഡിസംബര്‍ 13: 57,840 രൂപ
ഡിസംബര്‍ 14: 57,120 രൂപ
ഡിസംബര്‍ 15: 57,120 രൂപ
ഡിസംബര്‍ 16: 57,120 രൂപ
ഡിസംബര്‍ 17: 57,200 രൂപ
ഡിസംബര്‍ 18: 57,080 രൂപ
ഡിസംബര്‍ 19: 56,560 രൂപ
ഡിസംബര്‍ 20: 56,320 രൂപ
ഡിസംബര്‍ 21: 56,800 രൂപ
ഡിസംബര്‍ 22: 56,800 രൂപ
ഡിസംബര്‍ 23: 56,800 രൂപ
ഡിസംബര്‍ 24: 56,720 രൂപ
അതേസമയം, സംസ്ഥാനത്തെ വെള്ളിനിരക്കിലും കാര്യമായ കുതിപ്പ് രേഖപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ ദിവസത്തിന് സമാനമായ രീതിയിൽ തന്നെയാണ് ഇന്നും വെള്ളി പുരോഗമിക്കുന്നത്. ഒരു ഗ്രാം വെള്ളിക്ക് ഇന്ന് 98.90 രൂപയാണ് വില നൽകേണ്ടത്. ഒകു കിലോ ഗ്രാം വെള്ളിക്ക് 98,900 രൂപയാണ് ഇന്നത്തെ വില. സംസ്ഥാനത്ത് ഇന്ന് സ്വർണത്തിന്റെയും വെള്ളിയുടെയും വില കുറഞ്ഞു നിൽക്കുമ്പോൾ പ്ലാറ്റിനത്തിന്റെ വിലയിൽ കുതിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. പ്ലാറ്റിനം ഗ്രാമിന് 18 രൂപ വർദ്ധിച്ച് 2568 രൂപ എന്ന നിരക്കിലും 10 ഗ്രാമിന് 180 രൂപ വർദ്ധിച്ച് 25680 രൂപ എന്ന നിരക്കിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
സംസ്ഥാനത്ത് ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണനിരക്ക് രേഖപ്പെടുത്തിയത് ഡിസംബർ 11, 12 തീയതികളിലായിരുന്നു. ഈ ദിവസങ്ങളിൽ 58,280 രൂപ എന്ന നിരക്കിലായിരുന്നു വ്യാപാരം പുരോഗമിച്ചിരുന്നത്. ഡിസംബർ 20-നാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. 56320 രൂപയായിരുന്നു ഡിസംബർ 20-ന് ഒരു പവൻ സ്വർണം വാങ്ങാൻ ആഭരണപ്രേമികൾ നൽകേണ്ടി വന്നത്.
കഴിഞ്ഞ അഞ്ച്- ആറ് മാസത്തിനിടെ ഏറ്റവും ഉയർന്ന സ്വർണവില രേഖപ്പെടുത്തിയത് നവംബർ 1-നായിരുന്നു. ഒരു പവൻ സ്വർണം വാങ്ങാൻ അന്നേ ദിവസം നൽകേണ്ടി വന്നത് 59,080 രൂപയായിരുന്നു. എന്നാൽ സ്വർണവില 60000 പിന്നിടുമെന്ന് പ്രതീക്ഷിച്ച ആഭരണപ്രേമികളെ ഞെട്ടിച്ചു കൊണ്ട് ആ മാസം തന്നെ ഏറ്റവും കുറഞ്ഞ നിരക്കും രേഖപ്പെടുത്തി. നവംബർ 14,16,17 തീയതികളിൽ ഒരു പവന് 55,000 രൂപ എന്ന നിലയിലായിരുന്നു സ്വർണവ്യാപരം നടന്നത്.