Gold Rate Today : ബജറ്റിൽ പ്രഖ്യാപിച്ചു, ദേ സ്വർണവില താഴേക്ക് പോയി; പവന് കുറഞ്ഞത് 2000 രൂപ

Kerala Gold Rate Today : ബജറ്റ് പ്രഖ്യാപനത്തിൽ സ്വർണം, വെള്ളി, പ്ലാറ്റിനം തുടങ്ങിയവയുടെ കസ്റ്റംസ് ഡ്യൂട്ടി കുറച്ചതോടെയാണ് വിലയിൽ കുറവ് രേഖപ്പെടുത്തിയത്. ഒറ്റയടിക്ക് വില കുറഞ്ഞത് 2000 രൂപയാണ്

Gold Rate Today : ബജറ്റിൽ പ്രഖ്യാപിച്ചു, ദേ സ്വർണവില താഴേക്ക് പോയി; പവന് കുറഞ്ഞത് 2000 രൂപ
Published: 

23 Jul 2024 16:24 PM

മൂന്നാം നരേന്ദ്ര മോദി സർക്കാരിൻ്റെ ആദ്യ ബജറ്റിൽ (Union Budget 2024) സ്വർണം, വെള്ളി, പ്ലാറ്റിനം തുടങ്ങിയവയുടെ കസ്റ്റംസ് ഡ്യൂട്ടി കുറയ്ക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ സംസ്ഥാനത്തെ സ്വർണനിരക്ക് വൻ ഇടിവ്. ഒരു 2000 രൂപയാണ് ഉച്ചയ്ക്ക് ശേഷം വില കുറഞ്ഞത്. രാവിലെ ഒരു പവന് സ്വർണത്തിന് 53960 രൂപ എന്ന നിരക്കിലാണ വ്യാപാരം ആരംഭിച്ചത്. ബജറ്റ് പ്രഖ്യാപനത്തിന് നിരക്കിൽ രണ്ടായിരം രൂപ കുറവ് രേഖപ്പെടുത്തുകയായിരുന്നു. ഇത് ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ സ്വർണവിലയാണ്.

ബജറ്റിലെ പ്രഖ്യാപനം

സ്വർണം, വെള്ളി, പ്ലാറ്റിനം എന്നിവയുടെ ഇറക്കുമതി ചുങ്കം കുറച്ചതായിട്ടാണ് ധനകാര്യ മന്ത്രി നിർമല സീതാരമാൻ ഇന്ന് നടത്തിയ ബജറ്റ് പ്രസംഗത്തിൽ അറിയിച്ചത്. നാല് ശതമാനം കസ്റ്റംസ് ഡ്യൂട്ടിയാണ് കേന്ദ്രം കുറച്ചത്. ഇതോടെ സ്വർണത്തിൻ്റെ കസ്റ്റംസ് ഡ്യൂട്ടി പത്തിൽ നിന്നും ആറ് ശതമാനമായി കുറഞ്ഞ്. ബജറ്റ് പ്രഖ്യാപനം നടത്തി മണിക്കൂറുകൾക്കുള്ളിലാണ് സ്വർണവിലയിൽ വിലക്കുറവ് പ്രതിഫലിച്ചത്.

ALSO READ : Budget 2024: ആദായ നികുതി സ്ലാബിൽ ആശ്വസിക്കാം; സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ 75000 ആക്കി

ഇന്നത്തെ സ്വർണവില

ഒരു ഗ്രാം സ്വർണത്തിൻ്റെ ഇന്നത്തെ വില 6495 രൂപയാണ്. രാവിലത്തെ നിരക്ക് 6745 രൂപയായിരുന്നു. ബജറ്റിന് ശേഷം 300 രൂപയുടെ മാറ്റമാണ് ഉണ്ടായത്. ഒരു പവന് രാവിലെ 53960 രൂപയായിരുന്നു വില. ഉച്ചയ്ക്ക് ശേഷം ആ നിരക്കിൽ 2000 രൂപ കുറഞ്ഞ് 51,960 രൂപയായി.

53,000 രൂപ നിരക്കിൽ ഈ മാസം ആരംഭിച്ച സ്വർണവിപണി പിന്നീട് ഈ കഴിഞ്ഞ ബുധനാഴ്ച സർവകാല റെക്കോർഡായ 55,000ത്തിലേക്കെത്തി. ശേഷം ആയിരത്തിലധികം കുറഞ്ഞതിന് പിന്നാലെ ഇരട്ടി ആശ്വാസമായി ബജറ്റ് പ്രഖ്യാപനത്തിന് ശേഷമുള്ള ഈ വില ഇടിവ്.

വെള്ളി വിലയും കുറഞ്ഞു

സ്വർണത്തിനൊപ്പം വെള്ളിയുടെ വിലയും ബജറ്റ് പ്രഖ്യാപനത്തിന് ശേഷം കുറഞ്ഞു. രാവിലെ ഒരു രൂപയാണ് കുറഞ്ഞിരുന്നെങ്കിൽ ഉച്ചയ്ക്ക് വില ഇടിവ് മൂന്ന് രൂപയായി ഉയർന്നു. ഇന്ന് ഒരു ഗ്രാം വെള്ളിയുടെ വില 92.50 രൂപയാണ്

എല്ലുകളുടെ ആരോഗ്യത്തിന് കഴിക്കാം ഈ ഭക്ഷണങ്ങൾ
മുടികൊഴിച്ചിൽ കുറയ്ക്കണോ? കരിഷ്മ തന്നയുടെ ടിപ്സ് പരീക്ഷിച്ചു നോക്കൂ
ഐപിഎൽ ഭാഗ്യം കാത്ത് മലയാളി താരങ്ങൾ
പന്ത് മുതൽ ആൻഡേഴ്സൺ വരെ; ലേലത്തിൽ ശ്രദ്ധിക്കേണ്ടവർ ഇവർ