രണ്ടുമാസം റീചാര്‍ജ് ചെയ്താല്‍ അടുത്ത രണ്ടുമാസം സൗജന്യം; വമ്പന്‍ പ്ലാനുകളുമായി ജിയോ
ഓഫറുകള്‍ കൊടുക്കാന്‍ ജിയോ എന്നും മുന്‍പന്തിയില്‍ തന്നെ ഉണ്ടാകാറുണ്ട്. ഇപ്പോഴിതാ ജിയോ ഫോണ്‍ വാങ്ങുന്നവരെ കാത്തിരിക്കുന്നത് അത്തരത്തിലൊരു കിടിലന്‍ ഓഫറാണ്. ഈ ഓഫര്‍ ലഭിക്കാന്‍ 999 രൂപയുടെ ജിയോ ഭാരത് 4ജി ഫോണ്‍ എങ്കിലുമാണ് നിങ്ങള്‍ വാങ്ങിക്കേണ്ടത്. 1,299 രൂപയുടെ മറ്റൊരു മോഡലിലും ഈ ഓഫര്‍ ലഭ്യമാണ്. 234 രൂപക്ക് രണ്ടുമാസത്തെ പ്രീപെയ്ഡ് പ്ലാന്‍ ചെയ്യുന്നവര്‍ക്ക് രണ്ടുമാസത്തെ സൗജന്യ കണക്റ്റിവിറ്റി ലഭിക്കും. അതായത് 234 രൂപക്ക് റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് നാല് മാസത്തേക്ക് റീചാര്‍ജ് ചെയ്യേണ്ടതില്ല. 234 രൂപയുടെ […]
ഓഫറുകള്‍ കൊടുക്കാന്‍ ജിയോ എന്നും മുന്‍പന്തിയില്‍ തന്നെ ഉണ്ടാകാറുണ്ട്. ഇപ്പോഴിതാ ജിയോ ഫോണ്‍ വാങ്ങുന്നവരെ കാത്തിരിക്കുന്നത് അത്തരത്തിലൊരു കിടിലന്‍ ഓഫറാണ്. ഈ ഓഫര്‍ ലഭിക്കാന്‍ 999 രൂപയുടെ ജിയോ ഭാരത് 4ജി ഫോണ്‍ എങ്കിലുമാണ് നിങ്ങള്‍ വാങ്ങിക്കേണ്ടത്. 1,299 രൂപയുടെ മറ്റൊരു മോഡലിലും ഈ ഓഫര്‍ ലഭ്യമാണ്.
234 രൂപക്ക് രണ്ടുമാസത്തെ പ്രീപെയ്ഡ് പ്ലാന്‍ ചെയ്യുന്നവര്‍ക്ക് രണ്ടുമാസത്തെ സൗജന്യ കണക്റ്റിവിറ്റി ലഭിക്കും. അതായത് 234 രൂപക്ക് റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് നാല് മാസത്തേക്ക് റീചാര്‍ജ് ചെയ്യേണ്ടതില്ല. 234 രൂപയുടെ അടിസ്ഥാന പ്ലാനില്‍ 28 ജി ബി ഡാറ്റ, അണ്‍ലിമിറ്റഡ് ഡാറ്റ, അണ്‍ലിമിറ്റഡ് വോയിസ് കോളുകള്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്നു. 300 സൗജന്യ എസ്എംഎസിന് സേവനത്തിന് പുറമെ ജിയോ ആപ്പുകളുടെ സബ്‌സ്‌ക്രിപ്ഷന്‍, 56 ദിവസത്തെ വാലിഡിറ്റി എന്നിവയും ലഭിക്കും.
ജിയോ ഉപഭോക്താക്കള്‍ക്കായി ഐപിഎല്‍ സീസണ്‍ മുഴുവന്‍ ക്രിക്കറ്റ് സ്ട്രീമിംഗിനായി നിരവധി സ്‌പെഷ്യല്‍ പ്ലാനുകളും ലഭ്യമാണ്. 749 രൂപയുടെ പ്ലാനില്‍ 200 ജി ബി ഡാറ്റയും 90 ദിവസത്തെ വാലിഡിറ്റിയും ലഭിക്കും. ഒരു ദിവസം മാത്രം വാലിഡിറ്റിയുള്ള 49 രൂപയുടെ പ്ലാനില്‍ അണ്‍ലിമിറ്റഡ് ഡാറ്റ ലഭിക്കും.
നിലവിലെ പ്ലാനിന്റെ കാലാവധി തീരുന്നതുവരെ ഉപയോഗിക്കാവുന്ന 222 രൂപയുടെ ഡാറ്റ പ്ലാനില്‍ 50 ജി ബി ഡാറ്റയും ലഭ്യമാകും. 19 രൂപയുടെയും 29 രൂപയുടെയും പ്ലാനുകളില്‍1 .5 ജി ബി, 2 .5 ജി ബി വീതം ഡാറ്റ ലഭ്യമാകും.