Jio Plans :താരിഫ് നിരക്കുകൾ വർധിപ്പിച്ച് ജിയോ; 5ജിക്ക് ഇനി കൂടുതൽ തുക നൽകണം
Jio Plans Tariff Hike : 5ജി പ്ലാനുകളുടെ താരിഫ് വർധിപ്പിച്ച് റിലയൻസ് ജിയോ. പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് 5ജി പ്ലാനുകളുടെയെല്ലാം നിരക്ക് വർധിച്ചു. ജൂലായ് മൂന്ന് മുതലാണ് ഈ പ്ലാനുകൾ പ്രാബല്യത്തിൽ വരിക.
താരിഫ് പ്ലാനുകൾ വർധിപ്പിച്ച് രാജ്യത്തെ ഏറ്റവും വലിയ മൊബൈൽ സേവനദാതാക്കളായ റിലയൻസ് ജിയോ (Reliance Jio). 5ജി പ്ലാനുകളുടെയെല്ലാം താരിഫ് വർധിപ്പിച്ചു. പോസ്റ്റ് പെയ്ഡ്, പ്രീപെയ്ഡ് പ്ലാനുകൾക്ക് ഇനി കൂടുതൽ പണം നൽകേണ്ടിവരും. അടുത്ത മാസം മൂന്ന് മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും.
155 രൂപയുടെ ജനപ്രിയ പ്ലാനിന് ഇനി 189 രൂപ നൽകണം. 28 ദിവസത്തെ കാലാവഥിയിൽ 2 ജിബി ഡേറ്റയാണ് ഈ പ്ലാനിൽ ലഭിക്കുക. 209 രൂപയുടെ പ്ലാനിന് ഇനി 249 രൂപ നൽകണം. ദിവസവും ഒരു ജിബി ഡേറ്റ 28 ദിവസത്തേക്ക് ഈ പ്ലാനിൽ ലഭിക്കും. ഒന്നര ജിബി ഡേറ്റ 28 ദിവസത്തേക്ക് ലഭിക്കുന്ന 239 രൂപയുടെ പ്ലാൻ 299 രൂപയാക്കി. 299 രൂപയുടെ പ്ലാൻ 349 രൂപയായും 349 രൂപയുടെ പ്ലാബ് 399 രൂപയായും 299 രൂപയുടെ പ്ലാൻ 499 രൂപയായും വർധിച്ചു. ഇതെല്ലാം 28 ദിവസം വാലിഡിറ്റിയുള്ള പ്ലാനുകളാണ്.
Also Read : Jio down: ഇന്നലെ ജിയോ കിട്ടാത്തവരുണ്ടോ? കാരണം അറിയണ്ടെ?
ഒന്നര ജിബി ഡേറ്റ 56 ദിവസത്തേക്ക് പ്രതിദിനം ലഭിക്കുന്ന 479 രൂപയുടെ ഡേറ്റയ്ക്ക് ഇനിമുതൽ 100 രൂപ അധികം നൽകണം. 533 രൂപയുടെ പ്ലാന് ഇനി മുതൽ 629 രൂപയാവും. ഈ പ്ലാനിൽ രണ്ട് ജിബി ഡേറ്റ പ്രതിദിനം ലഭിക്കും. 84 ദിവസത്തെ വാലിഡിറ്റിയിൽ ആറ് ജിബി ഡേറ്റ ലഭിക്കുന്ന 395 രൂപയുടെ പ്ലാൻ്റെ നിരക്ക് 479 രൂപയായി വർധിച്ചു.
പ്രതിദിനം ഒന്നര ജിബി വീതം 84 ദിവസത്തേക്ക് ലഭിക്കുന്ന 666 രൂപയുടെ പ്ലാൻ്റെ താരിഫ് 799 രൂപയായി ഉയർന്നു. 719 രൂപയുടെ പ്ലാൻ 859 രൂപയായും, 999 രൂപയുടേത് 1199 രൂപയായും 1559 രൂപയുടേത് 1899 ആയും 2999ന്റെ പ്ലാന്‍ 3599 രൂപയായും വര്‍ധിച്ചു.
ഡേറ്റ ആഡ് ഓൺ പ്ലാനുകളുടെ നിരക്കുകളും വർധിച്ചു. 15രൂപയുടെ ആഡ് ഓൺ പ്ലാന് ഇനി മുതൽ19 രൂപ നൽകണം. 25 രൂപയുടേതിന് 29 രൂപയും 61 രൂപയുടേതിന് 69 രൂപയും നൽകണം.
പോസ്റ്റ്പെയ്ഡ് പ്ലാനുകളുടെ നിരക്കുകളും വർധിച്ചു. 299 രൂപയ്ക്ക് 30 ജിബി ലഭിക്കുന്ന പ്ലാൻ്റെ നിരക്ക് 349 രൂപയായി. 399 രൂപയ്ക്ക് 75 ജിബി ലഭിക്കുന്ന പ്ലാൻ 449 രൂപയായും വർധിച്ചു.