5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Jio Offers: ഓഫര്‍ ഓഫര്‍ ഓഫര്‍! ഏത് പ്ലാനെടുത്താലും ഫ്രീ! കടന്നുവരൂ കടന്നുവരൂ കടന്നുവരൂ; ദേ പിന്നേം ജിയോ

Jio Recharge Plans: ഉപഭോക്താക്കളെ സംബന്ധിച്ച് 84 ദിവസ പ്ലാനുകള്‍ വളരെ ഉപകാരപ്രദമാണ്. അതിന് കാരണം ഇടയ്ക്കിടെയുള്ള റീചാര്‍ജുകളില്‍ നിന്ന് രക്ഷ നേടാമെന്നതാണ്. പക്ഷെ റീചാര്‍ജുകളില്‍ നിന്ന് രക്ഷ നേടണമെങ്കിലും 365 ദിവസ പ്ലാനുകളെടുക്കാന്‍ പലരും മടി കാണിക്കുന്നുണ്ട്.

Jio Offers: ഓഫര്‍ ഓഫര്‍ ഓഫര്‍! ഏത് പ്ലാനെടുത്താലും ഫ്രീ! കടന്നുവരൂ കടന്നുവരൂ കടന്നുവരൂ; ദേ പിന്നേം ജിയോ
ജിയോ (Indranil Aditya/NurPhoto via Getty Images)
shiji-mk
Shiji M K | Updated On: 20 Sep 2024 08:21 AM

തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി നിരവധി ഓഫറുകളാണ് ജിയോ (Jio Offers) നല്‍കുന്നത്. ഉപഭോക്താക്കളുടെ ശേഷിക്ക് അനുസരിച്ചുള്ള പ്ലാനുകളാണ് ജിയോ എപ്പോഴും ഇറക്കാറുള്ളതും. അതുകൊണ്ട് തന്നെ ഓരോരുത്തര്‍ക്കും അനുസൃതമായ പ്ലാനുകള്‍ തിരഞ്ഞെടുക്കാന്‍ സാധിക്കുന്നു. ജിയോ വിഭാവനം ചെയ്യുന്ന 84 ദിവസ വാലിഡിറ്റിയുള്ള പ്ലാനുകള്‍ക്കാണ് ആവശ്യക്കാരേറെയുള്ളത്. ഉപഭോക്താക്കളെ സംബന്ധിച്ച് 84 ദിവസ പ്ലാനുകള്‍ വളരെ ഉപകാരപ്രദമാണ്. അതിന് കാരണം ഇടയ്ക്കിടെയുള്ള റീചാര്‍ജുകളില്‍ നിന്ന് രക്ഷ നേടാമെന്നതാണ്. പക്ഷെ റീചാര്‍ജുകളില്‍ നിന്ന് രക്ഷ നേടണമെങ്കിലും 365 ദിവസ പ്ലാനുകളെടുക്കാന്‍ പലരും മടി കാണിക്കുന്നുണ്ട്. വലിയ തുക തന്നെയാണ് അവിടെയും പ്രശ്‌നം. അതിനാല്‍ ഇവരെല്ലാം 84 ദിവസ പ്ലാനുകള്‍ തിരഞ്ഞെടുക്കും. ഇത്രയും ആവശ്യക്കാരുള്ളതുകൊണ്ട് തന്നെ പതിനൊന്ന് തരത്തിലുള്ള 84 ദിവസ വാലിഡിറ്റിയുള്ള പ്ലാനുകളാണ് ജിയോ അവതരിപ്പിച്ചത്.

479 രൂപയുടെ പ്ലാന്‍

ഏറ്റവും കുറഞ്ഞ നിരക്കിലുള്ള 84 ദിവസ വാലിഡിറ്റി പ്ലാനാണ് 479 രൂപയുടേത്. വാല്യൂ പ്ലാന്‍ വിഭാഗത്തിലാണ് ഈ പ്ലാന്‍ ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. അണ്‍ലിമിറ്റഡ് വോയിസ് കോള്‍, 1,000 എസ്എംഎസ്, 6 ജിബി ഡാറ്റ, ജിയോ ആപ്പുകളുടെ സബ്‌സ്‌ക്രിപ്ഷന്‍ എന്നിവയാണ് ഈ പ്ലാനിന്റെ ഭാഗമായി ലഭിക്കുക.

Also Read: Jio Festive Offer: പൂരം കൊടിയേറി മക്കളേ…! ജിയോ ‘ദീപാവലി ധമാക്ക’; ഒരു വർഷത്തേക്ക് സൗജന്യ ഓഫർ

799 രൂപയുടെ പ്ലാന്‍

84 ദിവസ വാലിഡിറ്റിയുള്ള ഈ പ്ലാനിന്റെ ഭാഗമായി അണ്‍ലിമിറ്റഡ് വോയിസ് കോളുകള്‍, പ്രതിദിനം 100 എസ്എംഎസ്, പ്രതിദിനം 1.5 ജിബി ഡാറ്റ എന്നിവ ലഭിക്കും. അധിക ആനുകൂല്യമായി ജിയോ ആപ്പുകളുടെ സബ്‌സ്‌ക്രിപ്ഷനുകളും ഉണ്ട്. ഈ റീചാര്‍ജ് പ്ലാന്‍ ജിയോയുടെ ട്രെന്റിങ് ലിസ്റ്റിലുള്ള ഒന്നാണ്.

859 രൂപയുടെ പ്ലാന്‍

അണ്‍ലിമിറ്റഡ് കോളുകള്‍, പ്രതിദിനം 100 എസ്എംഎസ്, പ്രതിദിനം 2 ജിബി ഡാറ്റ, അണ്‍ലിമിറ്റഡ് 5ജി ഡാറ്റ, ജിയോ ആപ്പുകളിലേക്കുള്ള സബ്‌സ്‌ക്രിപ്ഷന്‍ എന്നിവയാണ് ഈ പ്ലാനിന്റെ ഭാഗമായി ലഭിക്കുക. ജിയോയുടെ ട്രെന്റിങ് പ്ലാനുകളിലൊന്നാണ് ഈ 84 ദിവസ വാലിഡിറ്റി പ്ലാനും.

889 രൂപയുടെ പ്ലാന്‍

ഈ 84 ദിവസ വാലിഡിറ്റിയുള്ള പ്ലാനിന്റെ ഭാഗമായി അണ്‍ലിമിറ്റഡ് വോയിസ് കോളുകള്‍, പ്രതിദിനം 100 എസ്എംഎസ്, പ്രതിദിനം 1.5 ജിബി ഡാറ്റ, അണ്‍ലിമിറ്റഡ് 5ജി ഡാറ്റ എന്നിവയാണ് ലഭിക്കുക. ജിയോ ആപ്പുകളെ കൂടാതെ ജിയോ സാവന്‍ പ്രോ സബ്‌സ്‌ക്രിപ്ഷനും ഈ പ്ലാനിന്റെ ഭാഗമായി ലഭിക്കും.

949 രൂപയുടെ പ്ലാന്‍

അണ്‍ലിമിറ്റഡ് കോളുകള്‍, പ്രതിദിനം 100 എസ്എംഎസ്, പ്രതിദിനം 2 ജിബി ഡാറ്റ, അണ്‍ലിമിറ്റഡ് 5ജി ഡാറ്റ, ജിയോ ആപ്പ് സബ്‌സ്‌ക്രിപ്ഷന്‍ എന്നിവയാണ് ഈ പ്ലാനിന്റെ ഭാഗമായി ലഭിക്കുക. കൂടാതെ മൂന്ന് മാസത്തേക്ക് ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാര്‍ സബ്‌സ്‌ക്രിപ്ഷനും ലഭിക്കുന്നതാണ്.

1028 രൂപയുടെ പ്ലാന്‍

അണ്‍ലിമിറ്റഡ് കോളുകള്‍, പ്രതിദിനം 100 എസ്എംഎസ്, പ്രതിദിനം 2 ജിബി ഡാറ്റ, അണ്‍ലിമിറ്റഡ് ജിയോ ഡാറ്റ എന്നിവയ്ക്ക് പുറമേ സ്വിഗ്ഗി വണ്‍ ലൈറ്റിന്റെ മൂന്ന് മാസ സബ്‌സ്‌ക്രിപ്ഷനും റീചാര്‍ജിനോടൊപ്പം 50 രൂപ ക്യാഷ്ബാക്കും ഈ പ്ലാനിന്റെ ഭാഗമായി ലഭിക്കുന്നതാണ്.

1029 രൂപയുടെ പ്ലാന്‍

അണ്‍ലിമിറ്റഡ് കോളുകള്‍, പ്രതിദിനം 100 എസ്എംഎസ്, പ്രതിദിനം 2 ജിബി ഡാറ്റ, അണ്‍ലിമിറ്റഡ് 5ജി ഡാറ്റ, ജിയോ ആപ്പുകളിലേക്കുള്ള സബ്‌സ്‌ക്രിപ്ഷന്‍ എന്നിവയാണ് ഈ പ്ലാനിന്റെ ഭാഗമായി ലഭിക്കുന്നത്. കൂടാതെ ആമസോണ്‍ പ്രൈം വീഡിയോ മൊബൈല്‍ എഡിഷന്റെ സബ്‌സ്‌ക്രിപ്ഷനും ലഭിക്കുന്നതാണ്.

1049 രൂപയുടെ പ്ലാന്‍

അണ്‍ലിമിറ്റഡ് കോളുകള്‍, പ്രതിദിനം 100 എസ്എംഎസ്, പ്രതിദിനം 2 ജിബി ഡാറ്റ, അണ്‍ലിമിറ്റഡ് 5ജി ഡാറ്റ, ജിയോ ആപ്പുകളിലേക്കുള്ള സബ്‌സ്‌ക്രിപ്ഷന്‍ എന്നിവ ഈ പ്ലാനിന്റെ ഭാഗമായി ലഭിക്കും. കൂടാതെ സോണി ലിവ്, സീ 5 എന്നീ ഒടിടി സബ്‌സ്‌ക്രിപ്ഷനും ലഭിക്കുന്നതാണ്.

Also Read: Jio Offers: 75 രൂപ മുടക്കിയാല്‍ ഡാറ്റാ പൂക്കാലം; ബിഎസ്എന്‍എല്ലിന് മുട്ടന്‍ പണിയൊരുക്കി ജിയോ

1199 രൂപയുടെ പ്ലാന്‍

അണ്‍ലിമിറ്റഡ് കോളുകള്‍, പ്രതിദിനം 100 എസ്എംഎസ്, പ്രതിദിനം 3 ജിബി ഡാറ്റ, അണ്‍ലിമിറ്റഡ് 5ജി ഡാറ്റ, ജിയോ ആപ്പുകളിലേക്കുള്ള സബ്‌സ്‌ക്രിപ്ഷന്‍ എന്നിവയാണ് ഈ പ്ലാനിന്റെ ഭാഗമായി ലഭിക്കുന്നത്. പ്രതിദിനം 3 ജിബി അധിക ഡാറ്റയും ലഭിക്കുമെന്നതാണ് ഈ പ്ലാനിന്റെ പ്രത്യേകത.

1299 രൂപയുടെ പ്ലാന്‍

അണ്‍ലിമിറ്റഡ് കോളുകള്‍, പ്രതിദിനം 100 എസ്എംഎസ്, പ്രതിദിനം 2 ജിബി ഡാറ്റ, അണ്‍ലിമിറ്റഡ് 5ജി ഡാറ്റ, ജിയോ ആപ്പുകളിലേക്കുള്ള സബ്‌സ്‌ക്രിപ്ഷന്‍ എന്നിവയാണ് ഈ പ്ലാനിന്റെ ഭാഗമായി ലഭിക്കുന്നത്. ഇത് കൂടാതെ നെറ്റ്ഫ്‌ളിക്‌സ് സബ്‌സ്‌ക്രിപ്ഷനും ലഭിക്കുന്നതാണ്.

1799 രൂപയുടെ പ്ലാന്‍

ജിയോ നല്‍കുന്ന ഏറ്റവും ചിലവേറിയ 84 ദിവസ വാലിഡിറ്റി പ്ലാനാണിത്. അണ്‍ലിമിറ്റഡ് കോളുകള്‍, പ്രതിദിനം 100 എസ്എംഎസ്, പ്രതിദിനം 3 ജിബി ഡാറ്റ, അണ്‍ലിമിറ്റഡ് 5ജി ഡാറ്റ, ജിയോ ആപ്പുകളിലേക്കുള്ള സബ്‌സ്‌ക്രിപ്ഷന്‍ എന്നിവയാണ് ഈ പ്ലാനിന്റെ ഭാഗമായി ലഭിക്കുന്നത്. ഇതിന് പുറമേ നെറ്റ്ഫ്‌ളിക്‌സ് ബേസിക് സബ്‌സ്‌ക്രിപ്ഷനും ലഭിക്കുന്നതാണ്.