Jio down: ഇന്നലെ ജിയോ കിട്ടാത്തവരുണ്ടോ? കാരണം അറിയണ്ടെ?
Jio down unable to access mobile internet : വാട്‌സാപ്പ്, ഇൻസ്റ്റാഗ്രാം, സ്‌നാപ്ചാറ്റ്, യൂട്യൂബ്, ഗൂഗിൾ പോലുള്ളവയും ഉപയോഗിക്കാൻ കഴിയുന്നില്ല എന്ന് കാണിച്ചായിരുന്നു സോഷ്യൽ എക്‌സിൽ പോസ്റ്റുകൾ പങ്കു വച്ചത്.
ന്യൂഡൽഹി: രാജ്യത്തുടനീളം ജിയോ സേവനങ്ങൾക്ക് തടസം നേരിടുന്നതായി റിപ്പോർട്ടുകൾ പുറത്തു വന്നതിനു പിന്നാലെ പരാതിയുമായി ഉപഭോക്താക്കൾ. ഇൻ്റർനെറ്റ് ഉപയോഗത്തിന് തടസ്സം നേരിട്ടതിനേത്തുടർന്നാണ് പരാതികൾ ഉയർന്നത്. മൊബൈൽ ഇന്റർനെറ്റ് ഉപയോഗിക്കാനാവുന്നില്ല എന്നതായിരുന്നു പ്രധാന പ്രശ്നം.
വാട്‌സാപ്പ്, ഇൻസ്റ്റാഗ്രാം, സ്‌നാപ്ചാറ്റ്, യൂട്യൂബ്, ഗൂഗിൾ പോലുള്ളവയും ഉപയോഗിക്കാൻ കഴിയുന്നില്ല എന്ന് കാണിച്ചായിരുന്നു സോഷ്യൽ എക്‌സിൽ പോസ്റ്റുകൾ പങ്കു വച്ചത്. ഡൗൺ ഡിറ്റക്ടർ വെബ്‌സൈറ്റിൻ്റെ റിപ്പോർട്ട് അനുസരിച്ച് ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷമായിരുന്നു ജിയോ സേവനങ്ങളിൽ പ്രശ്‌നം റിപ്പോർട്ട് ചെയ്യപ്പെടാൻ തുടങ്ങിയത്.
മൂന്ന് മണിക്കൂറിലേറെ കഴിഞ്ഞിട്ടും പ്രശ്‌നം പരിഹരിക്കപ്പെട്ടിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. കേരളത്തിലും പലർക്കും ജിയോ കണക്ഷൻ കിട്ടുന്നില്ലെന്നും പരാതികൾ ഉണ്ടായിരുന്നു. ഡൗൺ ഡിറ്റക്ടർ മാപ്പ് അനുസരിച്ച് രാജ്യത്തുടനീളമുള്ള നഗരങ്ങളിലെ ഉപഭോക്താക്കൾ സേവനത്തിൽ തടസം നേരിടുന്നതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ജിയോ ഫൈബർ, മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾക്ക് തടസം നേരിടുന്നുണ്ടെന്നാണ് നിലവിലെ വിവരം. ഈ സംഭവത്തിൽ ജിയോ ഇതുവരെ പ്രതികരണവുമായി രംഗത്തെത്തിയിട്ടില്ല. 2,300-ലധികം ഉപയോക്താക്കൾ കണക്റ്റിവിറ്റി പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തു. ഏകദേശം 2 മണിയോടെ പരാതികൾ കുറഞ്ഞെങ്കിലും വൈകാതെ തന്നെ പിന്നെയും പരാതികൾ കൂടി തുടങ്ങി.
ഉച്ചയ്ക്ക് ശേഷം 1,900-ലധികം റിപ്പോർട്ടുകൾ ലഭിച്ചു. നിലവിൽ, 58 ശതമാനം പരാതികളും ജിയോ ഫൈബർ സേവനങ്ങളുമായി ബന്ധപ്പെട്ടതാണ്, 37 ശതമാനം മൊബൈൽ ഇൻ്റർനെറ്റ് തടസ്സങ്ങളുമായി ബന്ധപ്പെട്ടതും. പലർക്കും വ്യക്തിപരമായ ആവശ്യങ്ങൾ തടസ്സപ്പെട്ടതായും വീട്ടിലിരുന്നു ജോലി ചെയ്യുന്നവരുടെ ജോലിയെ ബാധാച്ചതായും പരാതിയിൽ പറയുന്നു.