ഇതാ ജിയോ സർപ്രൈസ്..!: 999 രൂപയുടെ പ്ലാൻ തിരികെയെത്തിച്ച് കമ്പനി | Jio brings back its Rs 999 prepaid plan Know the full details Malayalam news - Malayalam Tv9

Jio Prepaid Plan: ഇതാ ജിയോ സർപ്രൈസ്..!: 999 രൂപയുടെ പ്ലാൻ തിരികെയെത്തിച്ച് കമ്പനി

Published: 

23 Jul 2024 14:22 PM

Jio Prepaid Plan: നേരത്തെ 84 ദിവസമായിരുന്നു പ്ലാനിന്റെ വാലിഡിറ്റിയെങ്കിൽ പുതിയ പ്ലാനിൽ 98 ദിവസം വാലിഡിറ്റി ലഭിക്കും. 14 ദിവസമാണ് അധികമായി ലഭിക്കുക. കൂടുതൽ ദിവസം വാലിഡിറ്റി നൽകിയതിനൊപ്പം പഴയ പ്ലാനിലുണ്ടായിരുന്ന ദൈനംദിന ഡാറ്റ വെട്ടിക്കുറയ്ക്കുകയും ചെയ്തു.

1 / 5അടുത്തിടെയാണ്

അടുത്തിടെയാണ് ജിയോ, എയർടെൽ, വി എന്നീ ടെലികോം കമ്പനികൾ മൊബൈൽ താരിഫ് പ്ലാനുകളുടെ നിരക്ക് വർദ്ധിപ്പിച്ചിരുന്നു. ഇതിൽ ജിയോ 999 രൂപയുടെ പ്ലാൻ 1199 രൂപയായി ഉയർത്തിയിരുന്നു. ഇപ്പോഴിതാ 999 രൂപയുടെ മറ്റൊരു പ്ലാൻ അവതരിപ്പിച്ചിരിക്കുകയാണ് ജിയോ.

2 / 5

എന്നാൽ മുമ്പുണ്ടായിരുന്ന 999 പ്ലാനിൽ നിന്ന് ചില മാറ്റങ്ങൾ വരുത്തിയാണ് പുതിയ പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്. ഇത് പ്രധാനമായും എയർടെലിന്റെ 979 രൂപയുടെ പ്ലാനിന് വെല്ലുവിളിയാകാനുള്ള സാധ്യതയുണ്ട്. നേരത്തെ 84 ദിവസമായിരുന്നു പ്ലാനിന്റെ വാലിഡിറ്റിയെങ്കിൽ പുതിയ പ്ലാനിൽ 98 ദിവസം വാലിഡിറ്റി ലഭിക്കും. 14 ദിവസമാണ് അധികമായി ലഭിക്കുക.

3 / 5

അതേസമയം കൂടുതൽ ദിവസം വാലിഡിറ്റി നൽകിയതിനൊപ്പം പഴയ പ്ലാനിലുണ്ടായിരുന്ന ദൈനംദിന ഡാറ്റ വെട്ടിക്കുറയ്ക്കുകയും ചെയ്തു. നേരത്തെ 3 ജിബി ദിവസേന ഉണ്ടായിരുന്നത് ഇപ്പോൾ 2 ജിബി ആയിട്ടാണ് കുറച്ചത്. വാലിഡിറ്റി കാലാവധിയിൽ നേരത്തെ 252 ജിബി ആകെ ഡാറ്റ ലഭിച്ചിരുന്നിടത്ത് 196 ജിബി ഡാറ്റയാണ് ഇനി മുതൽ ലഭിക്കുക.

4 / 5

അൺലിമിറ്റഡ് 5ജി ഡാറ്റ ഉപയോഗിക്കാനും ഉപഭോക്താക്കൾക്ക് സാധിക്കുന്നതാണ്. പ്രതിദിനം 100 എസ്എംഎസും അൺലിമിറ്റഡ് വോയ്‌സ് കോളിങ് സൗകര്യവും ഈ പ്ലാനിൽ ഉണ്ടാകും.

5 / 5

എയർടെൽ നൽകുന്ന 979രൂപയുടെ പ്ലാനിൽ 2 ജിബി പ്രതിദിന ഡാറ്റ, ദിവസേന 100 എസ്എംഎസ്, അൺലിമിറ്റഡ് വോയ്‌സ് കോൾ എന്നിവ 84 ദിവസത്തെ വാലിഡിറ്റിയിൽ ലഭിക്കും. 5ജി ഡാറ്റയും ഇതിൽ ഉൾപ്പെടുന്നു. 56 ദിവസത്തെ സൗജന്യ ആമസോൺ പ്രൈം അംഗത്വവും എയർടെൽ ഈ പ്ലാനിൽ വാഗ്ദാനം ചെയ്യുന്നു.

14 വർഷത്തെ ഓസീസ് കുതിപ്പ് അവസാനിപ്പിച്ച് ദക്ഷിണാഫ്രിക്ക ഫൈനലിൽ
മുല്ലപ്പൂവ് ഉണക്കി തിളപ്പിച്ച് കുടിക്കൂ...പല ആരോ​ഗ്യ പ്രശ്നങ്ങളും പരിഹരിക്കാം
മരുഭൂമിയിലെ സൂര്യാസ്തമയം ആസ്വദിച്ച് അഹാന കൃഷ്ണ
കുട്ടികൾ ഭക്ഷണം കഴിക്കുന്നില്ലേ... ഫസി ഈറ്റിങ് ആണ് വിഷയം