5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

ITR Filing: കൃത്യസമയത്ത് ഐടിആര്‍ ഫയല്‍ ചെയ്തില്ലെങ്കില്‍ എന്ത് സംഭവിക്കും?

Penalty for Missing ITR Filing: ഉത്തരവാദിത്തമുള്ള ഒരു പൗരനെന്ന നിലയില്‍ എല്ലാ വര്‍ഷവും കൃത്യ സമയത്ത് ഐടിആര്‍ ഫയല്‍ ചെയ്യേണ്ടത് നമ്മുടെ കടമയാണ്. നികുതി നല്‍കുന്നവര്‍ക്ക് വരുമാന വിശദാംശങ്ങള്‍ ഏകീകരിക്കാനും അതിന്റെ അടിസ്ഥാനത്തില്‍ ഐടിആര്‍ ഫയല്‍ ചെയ്യാനും എല്ലാ അസസ്‌മെന്റ് വര്‍ഷത്തിലും നാല് മാസം സര്‍ക്കാര്‍ സമയം നല്‍കാറുണ്ട്.

ITR Filing: കൃത്യസമയത്ത് ഐടിആര്‍ ഫയല്‍ ചെയ്തില്ലെങ്കില്‍ എന്ത് സംഭവിക്കും?
TV9 Telugu
shiji-mk
SHIJI M K | Updated On: 29 Jul 2024 09:15 AM

ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള അവസാന തീയതി ജൂലൈ 31 ആണെന്ന് എല്ലാവര്‍ക്കമറിയാമല്ലോ. 2024 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തേക്കുള്ള ആദായ നികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യാന്‍ ബാക്കിയുള്ളവര്‍ ജൂലൈ 31നകം അത് ചെയ്യേണ്ടതാണ്. ഇല്ലെങ്കില്‍ നിങ്ങള്‍ പിഴ നല്‍കേണ്ടതായി വരും. ഉത്തരവാദിത്തമുള്ള ഒരു പൗരനെന്ന നിലയില്‍ എല്ലാ വര്‍ഷവും കൃത്യ സമയത്ത് ഐടിആര്‍ ഫയല്‍ ചെയ്യേണ്ടത് നമ്മുടെ കടമയാണ്. നികുതി നല്‍കുന്നവര്‍ക്ക് വരുമാന വിശദാംശങ്ങള്‍ ഏകീകരിക്കാനും അതിന്റെ അടിസ്ഥാനത്തില്‍ ഐടിആര്‍ ഫയല്‍ ചെയ്യാനും എല്ലാ അസസ്‌മെന്റ് വര്‍ഷത്തിലും നാല് മാസം സര്‍ക്കാര്‍ സമയം നല്‍കാറുണ്ട്.

Also Read: PF Balance Check : എങ്ങനെ അറിയാം നിങ്ങളുടെ പിഎഫ് ബാലൻസ്? ഇതാ വഴികൾ

ഐടിആര്‍ ഫയല്‍ ചെയ്തില്ലെങ്കില്‍ എന്ത് സംഭവിക്കും?

അനുവദിച്ചിട്ടുള്ള തീയതിക്ക് ശേഷമാണ് നിങ്ങള്‍ ഐടിആര്‍ ഫയല്‍ ചെയ്യുന്നതെങ്കില്‍ സെക്ഷന്‍ 234 പ്രകാരം വൈകി ഫയല്‍ ചെയ്യുന്നതിനുള്ള ഫീസ് നല്‍കേണ്ടതായി വരും. ഇനിയിപ്പോള്‍ 2023-24 സാമ്പത്തിക വര്‍ഷത്തേക്കുള്ള റിട്ടേണുകള്‍ അവസാന തീയതിക്കകം ഫയല്‍ ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ 2024 ഡിസംബര്‍ 31 നകം പിഴയോടുകൂടി ഫയല്‍ ചെയ്യാവുന്നതാണ്.

സമയം അവസാനിച്ചതിന് ശേഷം 2024 ഡിസംബര്‍ 31ന് മുമ്പാണ് ഐടിആര്‍ ഫയല്‍ ചെയ്യുന്നതെങ്കില്‍ പരമാവധി 5,000 രൂപ വരെയാണ് പിഴ ഈടാക്കുക. എന്നാല്‍ ചെറുകിട നികുതിദായകര്‍ക്ക് ഇളവുണ്ട്. ആകെ വരുമാനം 5 ലക്ഷത്തിന് താഴെയാണെങ്കില്‍ 1000 രൂപയായിരിക്കും പിഴയായി ഈടാക്കുക.

Also Read: RBI New Rule: ഇനി അത്ര എളുപ്പമാകില്ല…; ബാങ്കുവഴിയുള്ള പണമിടപാടുകൾക്ക് കെവൈസി നിർബന്ധം, പുതിയ മാർഗനിർദേശം

ഇനിയിപ്പോള്‍ ഐടി വകുപ്പിന്റെ നോട്ടീസ് കൈപറ്റിയിട്ടും ഒരാള്‍ മനപൂര്‍വം റിട്ടേണ്‍ ഫയല്‍ ചെയ്തില്ലെങ്കില്‍ ആദായനികുതി ഉദ്യോഗസ്ഥന് പ്രോസിക്യൂഷന്‍ നടപടി ആരംഭിക്കാന്‍ സാധിക്കും. മൂന്ന് മാസം മുതല്‍ രണ്ട് വര്‍ഷം വരെ തടവും പിഴയുമായിരിക്കും ശിക്ഷ.

നികുതി പലിശ

റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ വൈകിയാലുള്ള ക്ലിയര്‍ ടാക്‌സ് പ്രകാരമുള്ള പിഴയ്ക്ക് പുറമെ സെക്ഷന്‍ 234 എ പ്രകാരം ഓരോമാസവും 1 ശതമാനം അല്ലെങ്കില്‍ നികുതി അടയ്ക്കുന്നത് വരെ നികുതിയുടെ ഒരു ഭാഗം പലിശയായി ഈടാക്കും.

Latest News