Gold Loan VS Personal Loan: ചെറിയ തുകയ്ക്ക് സ്വര്‍ണ പണയമാണോ വ്യക്തിഗത വായ്പയാണോ നല്ലത്?
Gold Loan VS Personal Loan Comparison: സ്വര്‍ണ വായ്പയ്ക്കും വ്യക്തിഗത വായ്പയ്ക്കും ഗുണങ്ങളും ദോഷങ്ങളുമുണ്ട്. ഇവയെല്ലാം നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെയും ആവശ്യകതയെയുമെല്ലാം ആശ്രയിച്ചാണിരിക്കുന്നത്. പലിശ നിരക്ക്, വായ്പ തുക, കാലാവധി, അംഗീകാര സമയം, തിരിച്ചടവ് തുടങ്ങിട ഘടകങ്ങളെ അടിസ്ഥാനമാക്കി വായ്പകള്‍ വ്യത്യാസപ്പെട്ടിരിക്കുന്നു.

പലപ്പോഴും നമുക്ക് ചെറിയ തുകയുടെ സാമ്പത്തിക ആവശ്യങ്ങളാണല്ലേ ഉണ്ടാകാറുള്ളത്. വലിയ തുകയ്ക്ക് ആവശ്യങ്ങളില്ലെന്ന് അല്ല. എങ്കിലും പലരെയും ബുദ്ധിമുട്ടിക്കാറുള്ളത് ചെറിയ തുകകളാണ്. വ്യക്തിഗത വായ്പകള്‍, സ്വര്‍ണ വായ്പകള്‍ എന്നിവയാണ് പലരും പെട്ടെന്നെത്തുന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ആശ്രയിക്കാറുള്ളത്.
സ്വര്‍ണ വായ്പയ്ക്കും വ്യക്തിഗത വായ്പയ്ക്കും ഗുണങ്ങളും ദോഷങ്ങളുമുണ്ട്. ഇവയെല്ലാം നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെയും ആവശ്യകതയെയുമെല്ലാം ആശ്രയിച്ചാണിരിക്കുന്നത്. പലിശ നിരക്ക്, വായ്പ തുക, കാലാവധി, അംഗീകാര സമയം, തിരിച്ചടവ് തുടങ്ങിട ഘടകങ്ങളെ അടിസ്ഥാനമാക്കി വായ്പകള്‍ വ്യത്യാസപ്പെട്ടിരിക്കുന്നു.
സ്വര്‍ണ വായ്പകള്‍ക്ക് വ്യക്തിഗത വായ്പകളെ അപേക്ഷിച്ച് പലിശ വളരെ കുറവാണ്. 7 മുതല്‍ 15 ശതമാനം വരെയാണ് പ്രതിവര്‍ഷം സ്വര്‍ണത്തിന് പലിശ ഈടാക്കുന്നത്. എന്നാല്‍ വ്യക്തിഗത വായ്പകള്‍ക്ക് 10 മുതല്‍ 24 ശതമാനം വരെയാണ് പലിശ ഈടാക്കുന്നത്. അത് ഈടില്ലാത്ത അണ്‍സെക്യൂവേര്‍ഡ് ലോണ്‍ ആയതിനാലാണത്.




സ്വര്‍ണം പണയം വെക്കുമ്പോള്‍ നിങ്ങള്‍ വെക്കുന്ന സ്വര്‍ണത്തിന്റെ മൂല്യത്തിന് അനുസരിച്ചാണ് പണം ലഭിക്കുന്നത്. സ്വര്‍ണത്തിന്റെ വിപണി മൂല്യത്തിന്റെ 75 ശതമാനം വരെ വായ്പയായി ലഭിക്കും. എന്നാല്‍ വ്യക്തിഗത വായ്പകള്‍ ക്രെഡിറ്റ് സ്‌കോറിനെയും വരുമാനത്തെയും അടിസ്ഥാനമാക്കിയാണ് ലഭിക്കുന്നത്.
സ്വര്‍ണ വായ്പകള്‍ ചുരുങ്ങിയ സമയത്തേക്ക് ലഭിക്കുന്നതാണ്. 6 മാസം മുതല്‍ 12 മസാം വരെയാണ് കാലാവധി ഉണ്ടായിരിക്കുക. എന്നാല്‍ വ്യക്തിഗത വായ്പകള്‍ക്ക് കൂടുതല്‍ തിരിച്ചടവ് കാലാവധിയുണ്ട്. 1 വര്‍ഷം മുതല്‍ 5 വര്‍ഷം വരെയാണ് സാധാരണയായി സമയം ലഭിക്കുന്നത്.
Also Read: SIP: 10,000 രൂപ എസ്‌ഐപിയില്‍ നിക്ഷേപിച്ചാല്‍ പത്ത് വര്‍ഷത്തിനുള്ളില്‍ എത്ര റിട്ടേണ്‍സ് ലഭിക്കും?
സ്വര്‍ണ വായ്പകള്‍ക്ക് രേഖകളുടെ ആവശ്യമില്ല. സ്വര്‍ണം ഈടായി നല്‍കി വളരെ വേഗത്തില്‍ തന്നെ ലോണ്‍ ലഭിക്കും. എന്നാല്‍ വ്യക്തിഗത വായ്പകള്‍ എടുക്കുമ്പോള്‍ ക്രെഡിറ്റ് പരിശോധനയും നിങ്ങളുടെ വരുമാനവുമെല്ലാം പരിഗണിക്കപ്പെടുന്നു.
അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.