Irctc Down : ഐആർസിടിസി വെബ്സൈറ്റിൽ പ്രശ്നം , ടിക്കറ്റ് ബുക്കിംഗ് തടസ്സപ്പെട്ടു
IRCTC Website Issue: ഐആർസിടിസി സേവനം നിലച്ചതോടെ തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ എത്തിയവരും കുടുങ്ങി. സോഷ്യല് മീഡിയയിൽ ബുക്കിംഗ് തടസ്സം നേരിട്ടവർ തങ്ങളുടെ ബുദ്ധിമുട്ടുകൾ പരസ്യമാക്കി
തിരുവനന്തപുരം: റെയിവേയുടെ ടിക്കറ്റ് ബുക്കിംഗ് വെബ്സൈറ്റായ ഐആർസിടിസിയുടെ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടു. കഴിഞ്ഞ ഒരു മണിക്കൂറായി വെബ്സൈറ്റ് പ്രവർത്തനരഹിതമാണ്. ഇത് മൂലം ടിക്കറ്റ് ബുക്കിംഗ് നടക്കുന്നില്ല. യാത്രക്കാരും ഇത് മൂലം പ്രശ്നത്തിലായിരിക്കുകയാണ്. തൽക്ഷണ ടിക്കറ്റ് ബുക്കിംഗുകൾ നടക്കുന്നില്ല. സൈറ്റിൽ അറ്റകുറ്റപ്പണികൾ നടക്കുന്നുണ്ടെന്നും അതിനാൽ അടുത്ത ഒരു മണിക്കൂർ ബുക്കിംഗ് ഉണ്ടാകില്ലെന്നും ഐആർസിടിസി പ്രസ്താവനയിൽ പറഞ്ഞു.
ഐആർസിടിസി സേവനം നിലച്ചതോടെ തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ എത്തിയവരും കുടുങ്ങി. സോഷ്യല് മീഡിയയിൽ ബുക്കിംഗ് തടല്ലം മൂലം ആളുകൾ തങ്ങളുടെ അതൃപ്തി പ്രകടിപ്പിക്കുന്നുണ്ട്. ഐആർസിടിസിയെ ടാഗ് ചെയ്തുകൊണ്ട് ആളുകൾ പലതരത്തിലുള്ള ചോദ്യങ്ങളാണ് ഉന്നയിക്കുന്നത്.
I wonder who’s the minister having strong partnership in the IRCTC!
Despite innumerable complaints , they are like Rajiv Shukla . Simply Immovable ! #Irctc @IRCTCofficial #fraudIrctc #train @AshwiniVaishnaw sorry sir but someone seriously needs to look into this. pic.twitter.com/hmi2t7irSz— Gkg_Cornerstone (@GKG_cornerstone) December 9, 2024
സാധാരണയായി ഐആർസിടിസിയുടെ വെബ്സൈറ്റ് മെയിൻ്റനൻസ് എപ്പോഴും 11 മണിക്ക് ശേഷമാണ് നടത്താറുള്ളത്. തത്കാൽ ബുക്കിംഗ് വിൻഡോ സജീവമാകുന്ന സമയം കൂടിയാണിത്. എസി തത്കാലിന് രാവിലെ 10 മുതലും നോൺ എസി ബുക്കിംഗ് 11 മുതലുമാണ് ടിക്കറ്റ് ബുക്കിംഗ് ആരംഭിക്കുന്നത്. ഐആർസിടിസിയുടെ സേവനം നിലച്ചതിനാൽ ഇവ രണ്ടും ബുക്ക് ചെയ്യുന്നില്ല.