5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Investment: കന്നി നിക്ഷേപമാണോ? തുടക്കക്കാര്‍ക്ക് ബെസ്റ്റ് ഈ ഓപ്ഷനുകളാണ്‌

Investment Tips For Beginners: പുതുതായി നിക്ഷേപം ആരംഭിക്കാന്‍ പോകുന്നവര്‍ക്ക് എവിടെ നിക്ഷേപിക്കണം എങ്ങനെ നിക്ഷേപിക്കണമെന്ന കാര്യത്തില്‍ പല സംശയങ്ങളും ഉണ്ടാകും. ശരിയായ തീരുമാനമെടുക്കാന്‍ സാധിച്ചില്ലെങ്കില്‍ അത് അവരെ കടുത്ത സാമ്പത്തിക ബാധ്യതകളിലേക്ക് കൊണ്ടെത്തിക്കുകയും ചെയ്യും. ഏത് നിക്ഷേപ രീതിയാണ് നിങ്ങള്‍ക്ക് അനുയോജ്യമെന്ന് ആദ്യം തിരിച്ചറിയണം.

Investment: കന്നി നിക്ഷേപമാണോ? തുടക്കക്കാര്‍ക്ക് ബെസ്റ്റ് ഈ ഓപ്ഷനുകളാണ്‌
പ്രതീകാത്മക ചിത്രം (Image Credits: jayk7/Moment/Getty Images)
shiji-mk
Shiji M K | Updated On: 03 Dec 2024 20:19 PM

എത്ര നേരത്തെ നിക്ഷേപം തുടങ്ങുന്നുവോ അത്രയും നല്ലതെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ട് നിക്ഷേപം നേരത്തേ തുടങ്ങാന്‍ സാധിക്കാതെ വരും. സാമ്പത്തിക ബുദ്ധിമുട്ടുകളില്‍ നിന്ന് കരകയറിയ ശേഷം നിക്ഷേപിച്ച് തുടങ്ങാമെന്ന ചിന്തയായിരിക്കും പലര്‍ക്കുമുള്ളത്. ഈ ചിന്ത തന്നെയാണ് ഏറ്റവും വലിയ പ്രശ്‌നവും. നമ്മള്‍ പോലും വിചാരിക്കാത്ത രീതിയില്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ദിനംപ്രതി വന്നുചേരുമെന്നതാണ് വാസ്തവം. അതിനാല്‍ സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റുന്നതോടൊപ്പം സമ്പാദ്യശീലവും വളര്‍ത്തിയെടുക്കുന്നതാണ് ഏറ്റവും നല്ല മാര്‍ഗം.

പുതുതായി നിക്ഷേപം ആരംഭിക്കാന്‍ പോകുന്നവര്‍ക്ക് എവിടെ നിക്ഷേപിക്കണം എങ്ങനെ നിക്ഷേപിക്കണമെന്ന കാര്യത്തില്‍ പല സംശയങ്ങളും ഉണ്ടാകും. ശരിയായ തീരുമാനമെടുക്കാന്‍ സാധിച്ചില്ലെങ്കില്‍ അത് അവരെ കടുത്ത സാമ്പത്തിക ബാധ്യതകളിലേക്ക് കൊണ്ടെത്തിക്കുകയും ചെയ്യും. ഏത് നിക്ഷേപ രീതിയാണ് നിങ്ങള്‍ക്ക് അനുയോജ്യമെന്ന് ആദ്യം തിരിച്ചറിയണം.

നിലവില്‍ നിരവധി നിക്ഷേപ രീതികളാണ് നമുക്ക് മുന്നിലുള്ളത്. അതിനാല്‍ തന്നെ നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍, റിസ്‌ക് ഏറ്റെടുക്കാനുള്ള ധൈര്യം, നിക്ഷേപ കാലാവധി എന്നിവയെ എല്ലാം കണക്കിലെടുത്താകണം നിക്ഷേപം ആരംഭിക്കുന്നത്. നിക്ഷേപം ആരംഭിക്കാന്‍ പോകുന്നവര്‍ക്ക് പരിഗണിക്കാവുന്ന ചില നിക്ഷേപ രീതികളെ പരിചയപ്പെടാം.

പബ്ലിക് പ്രൊവിഡന്റ് ഫണ്ട്

സുരക്ഷിതത്വവും സ്ഥിരമായ വരുമാനവും ആഗ്രഹിക്കുന്നവര്‍ക്ക് ആരംഭിക്കാവുന്ന നിക്ഷേപ സ്‌കീമാണ് പിപിഎഫ്. സര്‍ക്കാര്‍ പിന്തുണയുള്ള ഒരു സേവിങ്‌സ് സ്‌കീം കൂടിയാണിത്. 15 വര്‍ഷത്തെ ലോക്ക് ഇന്‍ കാലാവധിയാണ് ഈ നിക്ഷേപ രീതിക്കുള്ളത്. മറ്റ് സേവിങ്‌സ് അക്കൗണ്ടുകളേക്കാള്‍ കൂടുതല്‍ പലിശയും ഈ നിക്ഷേപത്തിന് ലഭിക്കുന്നു. കൂടാതെ ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80 സി പ്രകാരം നികുതിയിളവിനും ഈ നിക്ഷേപ രീതിക്ക് അര്‍ഹതയുണ്ട്. കൂടാതെ അപകടസാധ്യതയില്ലാത്ത ഉറപ്പുള്ള വരുമാനം, സംഭാവനകള്‍, പലിശ, പിന്‍വലിക്കലുകള്‍ എന്നിവയുടെ നികുതി ആനുകൂല്യങ്ങള്‍ തുടങ്ങിയവ പരിഗണിച്ചുകൊണ്ട് ഈ നിക്ഷേപ രീതി തിരഞ്ഞെടുക്കാവുന്നതാണ്.

എസ്‌ഐപി

അച്ചടക്കത്തോടെയുള്ള നിക്ഷേപം ആഗ്രഹിക്കുന്നവര്‍ക്ക് എസ്‌ഐപികള്‍ തിരഞ്ഞെടുക്കാവുന്നതാണ്. ഒരു നിശ്ചിത തുക സ്ഥിരമായി നിക്ഷേപിക്കാന്‍ അനുവദിക്കുന്ന രീതിയാണിത്. ആദ്യമായി നിക്ഷേപിച്ച് തുടങ്ങുന്നവര്‍ക്ക് ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളോ കുറഞ്ഞ അപകട സാധ്യതയുള്ള ബാലന്‍സ്ഡ് ഫണ്ടുകളോ തിരഞ്ഞൈടുക്കാവുന്നതോ ആണ്.

Also Read: SIP Calculator: 1000 രൂപയുടെ എസ്‌ഐപിയാണോ തുടങ്ങിയത്? 1 കോടി നേടാന്‍ ഇത്ര വര്‍ഷം മതി

സ്വര്‍ണം

സ്വര്‍ണം വിശ്വസീനമായ നിക്ഷേപമാണെന്ന കാര്യത്തില്‍ സംശയമില്ലല്ലോ. ഫിസിക്കല്‍ ഗോള്‍ഡ്, ഗോള്‍ഡ് ഇടിഎഫുകള്‍ അല്ലെങ്കില്‍ സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ എന്നിവയില്‍ തുടക്കക്കാര്‍ക്ക് നിക്ഷേപിക്കാവുന്നതാണ്.

റിക്കറിങ് ഡെപ്പോസിറ്റ്

സ്ഥിരമായി ഒരു നിശ്ചിത തുക നിക്ഷേപിക്കുന്ന രീതിയാണിത്. അതിന് നിങ്ങള്‍ക്ക് പലിശയും ലഭിക്കുന്നതാണ്. കുറഞ്ഞ അപകട സാധ്യതയും സ്ഥിര വരുമാനവും ആര്‍ഡികള്‍ പ്രധാനം ചെയ്യുന്നു.

ഇക്വിറ്റി നിക്ഷേപങ്ങള്‍

സ്റ്റോക്കുകളില്‍ നേരിട്ട് നിക്ഷേപിക്കുന്നതിന് പകരം ഇക്വിറ്റി നിക്ഷേപങ്ങളാണ് തുടക്കക്കാര്‍ക്ക് നല്ലത്. ബ്ലൂ ചിപ്പ് സ്റ്റോക്കുകള്‍ അല്ലെങ്കില്‍ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിച്ചുകൊണ്ട് തുടങ്ങാം.

സര്‍ക്കാര്‍ ബോണ്ടുകള്‍

അപകട സാധ്യത കുറഞ്ഞതും കാലക്രമേണ സ്ഥിര വരുമാനം തേടുന്നവര്‍ക്കും സര്‍ക്കാര്‍ ബോണ്ടുകള്‍ അനുയോജ്യമാണ്. ഉയര്‍ന്ന റിട്ടേണിനൊപ്പം കുറഞ്ഞ അപകട സാധ്യത, യാഥാസ്ഥിതി നിക്ഷേപകര്‍ക്ക് അനുയോജ്യം എന്നീ കാരണങ്ങള്‍ കൊണ്ട് ഈ നിക്ഷേപരീതി തിരഞ്ഞെടുക്കാം.