SIP: 4.37 കോടി സമ്പാദ്യം വേണോ? എങ്കില്‍ ഇപ്പോള്‍ തന്നെ 9999 രൂപ നിക്ഷേപിച്ച് തുടങ്ങിക്കോളൂ
How To Accumate 4 Crores Through SIP: പണക്കാരനും പാവപ്പെട്ടവനും ഒരുപോലെ എസ്‌ഐപികളില്‍ പണം നിക്ഷേപിക്കാന്‍ സാധിക്കുന്നതാണ്. അതിനുളള പ്രധാന കാരണം 100 രൂപയില്‍ എസ്‌ഐപി നിക്ഷേപം ആരംഭിക്കാന്‍ സാധിക്കുന്നതാണ്. അതിനാല്‍ തന്നെ നിങ്ങളുടെ വരുമാനത്തിന് അനുസരിച്ച് വിവിധ എസ്‌ഐപികളില്‍ പണം നിക്ഷേപിക്കാം.

ദീര്‍ഘാകാലാടിസ്ഥാനത്തില്‍ സമ്പാദ്യം സൃഷ്ടിച്ചെടുക്കാനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ അഥവ എസ്‌ഐപി തിരഞ്ഞെടുക്കാവുന്നതാണ്. കോമ്പൗണ്ടിങ് അതായത് കൂട്ടുപലിശയുടെ കരുത്തിലാണ് എസ്‌ഐപികള്‍ പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ തന്നെ നിങ്ങള്‍ക്ക് മികച്ച സമ്പാദ്യം സൃഷ്ടിച്ചെടുക്കാന്‍ സാധിക്കുന്നതാണ്.
പണക്കാരനും പാവപ്പെട്ടവനും ഒരുപോലെ എസ്‌ഐപികളില്‍ പണം നിക്ഷേപിക്കാന്‍ സാധിക്കുന്നതാണ്. അതിനുളള പ്രധാന കാരണം 100 രൂപയില്‍ എസ്‌ഐപി നിക്ഷേപം ആരംഭിക്കാന്‍ സാധിക്കുന്നതാണ്. അതിനാല്‍ തന്നെ നിങ്ങളുടെ വരുമാനത്തിന് അനുസരിച്ച് വിവിധ എസ്‌ഐപികളില്‍ പണം നിക്ഷേപിക്കാം.
12 ശതമാനം റിട്ടേണ്‍സ് ആണ് എസ്‌ഐപി വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ 15 ശതമാനം വരെ റിട്ടേണ്‍സ് കിട്ടിയ സാഹചര്യങ്ങളുമുണ്ട്. പ്രതിമാസം 9,999 രൂപ നിക്ഷേപിക്കുകയാണെങ്കില്‍ എത്ര രൂപ നിങ്ങള്‍ക്ക് സമ്പാദ്യം ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുമെന്ന് നോക്കാം.




9,999 രൂപ പ്രതിമാസം നിക്ഷേപിക്കുകയാണെങ്കില്‍ 12 ശതമാനം റിട്ടേണ്‍സ് ലഭിച്ചാല്‍ 27 വര്‍ഷം കൊണ്ടാണ് നമുക്ക് രണ്ട് കോടി രൂപ സമ്പാദിക്കാന്‍ സാധിക്കുന്നത്. നിങ്ങള്‍ ഇക്കാലയളവില്‍ നിക്ഷേപിക്കുന്ന ആകെ 32,39,676 രൂപയാണ്. എന്നാല്‍ പലിശയിനത്തില്‍ മാത്രം നിങ്ങള്‍ക്ക് 1,83,81,291 രൂപ ലഭിക്കും. അങ്ങനെ ആകെ നിങ്ങളിലേക്ക് എത്തുന്ന തുക 2,16,20,967 രൂപ.
30 വര്‍ഷത്തിനുള്ളില്‍ നിങ്ങളുടെ സമ്പാദ്യം 3.08 കോടിയായും വളരും. ആകെ നിക്ഷേപം 35,99,640 രൂപയും പലിശയിനത്തില്‍ ലഭിക്കുന്നത് 2,72,07,011 രൂപയുമാണ്. 30 വര്‍ഷം കഴിയുമ്പോള്‍ നിങ്ങളിലേക്ക് എത്തുന്ന തുക 3,08,06,651 രൂപ.
ഇനി നിങ്ങള്‍ മൂന്ന് വര്‍ഷത്തേക്ക് കൂടി നിക്ഷേപം ദീര്‍ഘിപ്പിച്ചാല്‍ 33 വര്‍ഷത്തിനുള്ളില്‍ നിക്ഷേപിക്കുന്ന തുക 39,59,604 രൂപ. പലിശയിനത്തില്‍ ലഭിക്കുന്നത് 3,97,52,272. അങ്ങനെ റിട്ടേണ്‍സ് 4,37,11,876 രൂപ.
അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.