Public Provident Fund: പിപിഎഫില്‍ നിക്ഷേപിക്കാന്‍ പ്ലാനുണ്ടോ? പലിശയായി മാത്രം 10 ലക്ഷം ലഭിക്കും
Public Provident Fund Investment: സര്‍ക്കാര്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന പദ്ധതിയായതിനാല്‍ തന്നെ അപകട സാധ്യത കുറവാണ്. മാത്രമല്ല നിങ്ങളുടെ നിക്ഷേപത്തിന് നികുതി ആനുകൂല്യങ്ങളും ലഭിക്കുന്നു. നിങ്ങള്‍ നടത്തുന്ന ചെറിയ നിക്ഷേപം പോലും പലിശയുടെ കരുത്തില്‍ കാലക്രമേണ ഗണ്യമായി വളരുന്നു.

റിട്ടയര്‍മെന്റിനായി പ്ലാന്‍ ചെയ്ത് തുടങ്ങിയോ നിങ്ങള്‍? നിങ്ങള്‍ ഇപ്പോള്‍ നടത്തുന്ന ഏതൊരു ചെറിയ നിക്ഷേപവും നിങ്ങളെ ഭാവിയില്‍ സഹായിക്കും. വിരമിക്കല്‍ കാലത്തേക്കായി സുരക്ഷിതമായൊരു നിക്ഷേപമാണ് നിങ്ങള്‍ നോക്കുന്നതെങ്കില്‍ തീര്‍ച്ചയായിട്ടും പബ്ലിക് പ്രൊവിഡന്റ് ഫണ്ടുകളെ (പിപിഎഫ്) പരിഗണിക്കാവുന്നതാണ്.
സര്‍ക്കാര്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന പദ്ധതിയായതിനാല്‍ തന്നെ അപകട സാധ്യത കുറവാണ്. മാത്രമല്ല നിങ്ങളുടെ നിക്ഷേപത്തിന് നികുതി ആനുകൂല്യങ്ങളും ലഭിക്കുന്നു. നിങ്ങള്‍ നടത്തുന്ന ചെറിയ നിക്ഷേപം പോലും പലിശയുടെ കരുത്തില്‍ കാലക്രമേണ ഗണ്യമായി വളരുന്നു.
4,000 രൂപയാണ് പ്രതിമാസം നിങ്ങള്‍ പിപിഎഫില്‍ നിക്ഷേപിക്കാന്‍ പദ്ധതിയിടുന്നതെങ്കില്‍ 20 വര്‍ഷത്തിനുള്ളില്‍ എത്ര രൂപ സമാഹരിക്കാന്‍ സാധിക്കുമെന്ന് പരിശോധിക്കാം.




പോസ്റ്റ് ഓഫീസ് വഴി പിപിഎഫ് അക്കൗണ്ടില്‍ നിങ്ങള്‍ 20 വര്‍ഷത്തേക്ക് പണം നിക്ഷേപിക്കുകയാണെങ്കില്‍ ആകെ നിക്ഷേപിക്കുന്ന തുക 9.6 ലക്ഷം രൂപയാണ്. നിലവില്‍ ലഭിക്കുന്ന 7.1 ശതമാനം പലിശ കൂടി കണക്കിലെടുക്കുമ്പോള്‍ 20 വര്‍ഷത്തെ കാലാവധിക്ക് ശേഷം ആകെ നിങ്ങള്‍ക്ക് ലഭിക്കുന്ന തുക 19.7 ലക്ഷം രൂപയായിരിക്കും.
ഇവിടെ പത്ത് ലക്ഷം രൂപയോളമാണ് നിങ്ങള്‍ക്ക് പലിശയായി ലഭിച്ചിരിക്കുന്നത്. ഇനിയിപ്പോള്‍ 4,000 കൂടി ചേര്‍ത്ത് 8,000 രൂപയാണ് നിങ്ങള്‍ നിക്ഷേപിക്കുന്നതെങ്കില്‍ 20 വര്‍ഷത്തിനുള്ളില്‍ നിക്ഷേപിക്കുന്നത് ആകെ 19.2 ലക്ഷം രൂപയായിരിക്കും. ഇതിലേക്ക് 7.1 ശതമാനം പലിശ കൂടി ഉള്‍പ്പെടുത്തുമ്പോള്‍ ആകെ 39.5 ലക്ഷം രൂപ ലഭിക്കുന്നതാണ്.
അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.