LIC Scheme: വെറും 45 രൂപ ദിവസം മുടങ്ങി 25 ലക്ഷം നേടാൻ സാധിക്കുന്ന എൽഐസി സ്കീം
ചെറിയ തുകകൾ നിക്ഷേപിച്ച് നിങ്ങൾക്ക് വലിയ ഫണ്ട് സ്വരൂപിക്കാൻ സാധിക്കും. അത്തരമൊരു പദ്ധതിയാണ് എൽഐസി ജീവൻ ആനന്ദ്
മുടക്ക് മുതൽ സുരക്ഷിതമായി തിരികെ ലഭിക്കാൻ പോസ്റ്റോഫീസ് പോലെ തന്നെ ഏറ്റവും ഉറപ്പുള്ളതും സുരക്ഷിതമായതുമായ ഒന്നാണ് എൽഐസി. കുട്ടികൾ മുതൽ പ്രായമായവർ, സ്ത്രീകൾ വരെ ഓരോ പ്രായത്തിൻ്റെ അടിസ്ഥാനത്തിൽ എൽഐസിയിൽ പോളിസികൾ ലഭ്യമാണ്.
ഇവയിൽ ചെറിയ തുകകൾ നിക്ഷേപിച്ച് നിങ്ങൾക്ക് വലിയ ഫണ്ട് സ്വരൂപിക്കാൻ സാധിക്കും. അത്തരമൊരു പദ്ധതിയാണ് എൽഐസി ജീവൻ ആനന്ദ് , ഇതിൽ പ്രതിദിനം 45 രൂപ നിക്ഷേപിച്ച് നിങ്ങൾക്ക് 25 ലക്ഷം രൂപ വരെ ഉണ്ടാക്കാം. ഒപ്പം ഈ സ്കീമിൽ മറ്റ് നിരവധി ആനുകൂല്യങ്ങളും ലഭ്യമാണ്.
ചെറിയ സമ്പാദ്യം, വലിയ ലാഭം
കുറഞ്ഞ പ്രീമിയത്തിൽ നിങ്ങൾക്ക് വലിയ തുക സ്വരൂപിക്കാൻ സാധിക്കുമെന്നതാണ് ജീവൻ ആനന്ദ് പോളിസിയുടെ പ്രത്യേകത ഇതൊരു ടേം പോളിസി പോലെയാണ്. പോളിസി ഉള്ളിടത്തോളം കാലം നിങ്ങൾക്ക് ഇതിലേക്ക് പ്രീമിയം അടയ്ക്കാം. നിരവധി മെച്യൂരിറ്റി ആനുകൂല്യങ്ങൾ പോളിസി ഉടമയ്ക്ക് ലഭിക്കും. കുറഞ്ഞത് ഒരു ലക്ഷം രൂപയെങ്കിലും ഇതിൽ നിന്നും നിങ്ങൾക്ക് ഉറപ്പാണ്.
45 രൂപ നിക്ഷേപിച്ചാൽ 25 ലക്ഷം രൂപ എങ്ങനെ
എൽഐസി ജീവൻ ആനന്ദ് പോളിസിയിൽ പ്രതിദിനം 45 രൂപ നിക്ഷേപിച്ചാൽ ഒരു മാസം ആകെ നിക്ഷേപം 1358 രൂപയാകും. 35 വർഷത്തേക്ക് ഈ പോളിസിക്ക് കീഴിൽ നിങ്ങൾ നിക്ഷേപിക്കുകയാണെങ്കിൽ, ഈ സ്കീമിൻ്റെ കാലാവധി പൂർത്തിയാകുമ്പോൾ, നിങ്ങൾക്ക് 25 ലക്ഷം രൂപ ലഭിക്കും. വാർഷികാടിസ്ഥാനത്തിൽ നിങ്ങൾ ലാഭിക്കുന്ന തുക നോക്കിയാൽ ഏകദേശം 16,300 രൂപ വരും. 15 വർഷമെങ്കിലും കുറഞ്ഞത് ഇതിൽ നിങ്ങൾ നിക്ഷേപിക്കണം.
ഇത്രയും തുക ബോണസോടെ
35 വർഷത്തേക്ക് എല്ലാ വർഷവും 16,300 രൂപ നിക്ഷേപിച്ചാൽ ആകെ തുക 5,70,500 രൂപയാകും. മെച്യുരിറ്റി കാലയളവിന് ശേഷം നിങ്ങൾക്ക് 8.60 ലക്ഷം രൂപ റിവിഷണറി ബോണസും 11.50 ലക്ഷം രൂപ അന്തിമ ബോണസും കിട്ടും.
ഈ ആനുകൂല്യങ്ങളും ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്
ജീവൻ ആനന്ദ് പോളിസി എടുക്കുന്ന പോളിസി ഹോൾഡർക്ക് ഈ സ്കീമിന് കീഴിൽ ഒരു നികുതി ഇളവിൻ്റെയും പ്രയോജനം ലഭിക്കില്ല, എന്നാൽ ആക്‌സിഡൻ്റൽ ഡെത്ത് ആൻഡ് ഡിസെബിലിറ്റി റൈഡർ, ആക്‌സിഡൻ്റ് ബെനിഫിറ്റ് റൈഡർ, ന്യൂ ടേം ഇൻഷുറൻസ് റൈഡർ, ന്യൂ ക്രിട്ടിക്കൽ ബെനിഫിറ്റ് റൈഡർ എന്നിവ ഇതിൽ ഉൾപ്പെടുന്നുണ്ട്. പോളിസി ഉടമ ഏതെങ്കിലും കാരണത്താൽ മരിക്കുകയാണെങ്കിൽ, പോളിസിയുടെ 125 ശതമാനം മരണ ആനുകൂല്യം നോമിനിക്ക് ലഭിക്കും.