Fixed Deposit: ഒന്നാം ക്ലാസിലെ മകനായി 1 ലക്ഷം എഫ്ഡി, അവൻ്റെ 20 വയസ്സിൽ ഇരട്ടിയുടെ ഇരട്ടി
മികച്ച നിക്ഷേപമുണ്ടെങ്കിൽ കുഞ്ഞുങ്ങളുടെ ഭാവിയും സുരക്ഷിതമാകും എന്നത് അറിഞ്ഞിരിക്കണം. ഇവിടെ പറയാൻ പോകുന്നത് വലിയ പാടൊന്നുമില്ലാതെ ആയാസ രഹിതമായി ഒരു നിക്ഷേപം ആരംഭിക്കുന്നതിനെ പറ്റിയാണ്.

നിങ്ങളുടെ കുട്ടിക്ക് എത്ര വയസ്സായി? അവന് അല്ലെങ്കിൽ അവൾക്ക് സാമ്പത്തിക സുരക്ഷക്കായി നിങ്ങൾ എന്താണ് മാറ്റി വെക്കുന്നത്? എന്തൊക്കെയാണ് ഒരുക്കുന്നത്? അതിനിയും തീരുമാനിച്ചില്ലേ? എങ്കിൽ അതിന് സമയമായിരിക്കുന്നു. മികച്ച നിക്ഷേപമുണ്ടെങ്കിൽ കുഞ്ഞുങ്ങളുടെ ഭാവിയും സുരക്ഷിതമാകും എന്നത് അറിഞ്ഞിരിക്കണം. ഇവിടെ പറയാൻ പോകുന്നത് വലിയ പാടൊന്നുമില്ലാതെ ആയാസ രഹിതമായി ഒരു നിക്ഷേപം ആരംഭിക്കുന്നതിനെ പറ്റിയാണ്. കഴിയുമെങ്കിൽ കുട്ടി 1-ാം ക്സാസിൽ എത്തുമ്പോൾ തന്നെ ഇത് തുടങ്ങാം.
അത്ര വലിയ തുകയൊന്നുമല്ല 1 ലക്ഷം രൂപ സ്ഥിര നിക്ഷേപമായി (എഫ്ഡി) ഇടുന്നതിനെ പറ്റിയാണ് പറയുന്നത്. സഹകരണ ബാങ്കിലോ സ്വകാര്യ ബാങ്കിലോ ഒന്നും എഫ്ഡി ഇടേണ്ട. സർക്കാർ ബാങ്കായ എസ്ബിഐയിൽ തന്നെ നിങ്ങൾക്ക് നിക്ഷേപം ആരംഭിക്കാം. കുട്ടിക്ക് പ്രായ പൂർത്തിയാകുമ്പോൾ ഇട്ടതിൻ്റെ ഇരട്ടിയുടെ ഇരട്ടി സമ്പാദ്യമായി ലഭിക്കും എന്നത് അറിഞ്ഞിരിക്കണം. അതെങ്ങനെയെന്ന് നോക്കാം.
1 ലക്ഷം എഫ്ഡി 3 വർഷത്തേക്ക്
3.5 ശതമാനം മുതലാണ് എസ്ബിഐയിൽ സ്ഥിര നിക്ഷേപത്തിന് ലഭിക്കുന്ന പലിശ. സാധാരണ പൗരൻമാർക്ക് ഇതൽപ്പം കുറയും എങ്കിൽ 5 വർഷ നിക്ഷേപത്തിന് 6.5 ശതമാനം പലിശ നിങ്ങൾക്ക് ലഭിക്കും. ഇത്തരത്തിൽ 1 ലക്ഷം രൂപ 5 വർഷം കൊണ്ട് മുതലും പലിശയുമടക്കം 1,38,042 രൂപയാകും. അതായത് പലിശ മാത്രം 5 വർഷം കൊണ്ട് 38,042 രൂപ ലഭിക്കും. അഞ്ച് വർഷ കാലാവധിക്ക് ശേഷം ലഭിക്കുന്ന ആ മെച്യുർഡ് ഡെപ്പോസിറ്റ് വീണ്ടും എഫ്ഡിയായി ഇടുക. അതായത് അഞ്ച് വർഷത്തേക്ക് 1,38,042 രൂപ സ്ഥിരനിക്ഷേപമായി വീണ്ടും ഇടുന്നു. അഞ്ച് വർഷം കൊണ്ട് 52,514 രൂപ വീണ്ടും പലിശ മാത്രം ലഭിക്കും അതായത് 10 വർഷം കൊണ്ട് 1 ലക്ഷം രൂപ മുതലും പലിശയുമടക്കം 1,90,556 രൂപയായി ഉയർന്നു.
10 വർഷം കൊണ്ട് കിട്ടിയ പലിശ 90,556 രൂപ. വീണ്ടും അഞ്ച് വർഷം അതേ തുക എഫ്ഡിയായി നിക്ഷേപിക്കാം അഞ്ച് വർഷം കഴിയുന്നതോടെ തുക 2,63,047യായി ലഭിക്കും. പലിശ 72491 രൂപ ഇത്തവണ കിട്ടി. ഇനിയാണ് അവസാന ഘട്ടം അതായത് കുട്ടിക്ക് പ്രായ പൂർത്തിയാകുന്ന കാലാവധി വീണ്ടും 2,63,047 രൂപ എഫ്ഡിയായി നിക്ഷേപിക്കുന്നു. ഇത്തവണ സംഭവം ഞെട്ടിക്കും അതായത് 1 ലക്ഷം രൂപയായിരിക്കും പലിശ.
അങ്ങനെ 20 വർഷം കൊണ്ട് നിങ്ങളുടെ 1 ലക്ഷം രൂപ 3 ഇരട്ടിക്കും മുകളിലായി മാറ്റി. 38000 രൂപയിൽ തുടങ്ങിയ പലിശ 1 ലക്ഷം വരെയും എത്തിച്ചു. കൃത്യമായി നോക്കിയാൽ സ്ഥിര നിക്ഷേപം എപ്പോഴും നേട്ടമുണ്ടാക്കാവുന്ന ഒന്നാണ്.ദീർഘകാല ലക്ഷ്യങ്ങളായിരിക്കണം മുന്നിൽ വേണ്ടത്. ആർബിഐ ഇടക്കിടെ മാറ്റുന്ന ധനനയത്തിനൊക്കെയും അനുസൃതമായി പലിശ നിരക്കിലൊക്കെയും മാറ്റം വന്നേക്കാം. ഇത്തരത്തിൽ നിക്ഷേപത്തിലും മാറ്റങ്ങൾ വന്നേക്കാം.