5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Flight Ticket Rates: 1111 രൂപക്ക് ഫ്ലെറ്റ് ടിക്കറ്റ് കിട്ടിയോ, യാത്ര അടുത്തവർഷമാണെ…

Indigo Flight Ticket Rate Offers: ടിക്കറ്റ് നിരക്കുകളിൽ വലിയ മാറ്റം വരുത്തിയിരിക്കുകയാണ് ഇൻഡിഗോ എയർലൈൻസ്. ഇൻഡിഗോയുടെ ഗെറ്റ് എവേ സെയിലിൽ ആഭ്യന്തര യാത്രകൾക്കുള്ള വിമാന ടിക്കറ്റുകൾ വെറും 1111 രൂപയ്ക്ക് വാങ്ങാനുള്ള സമയപരിധി ഇതിനോടകം പൂർത്തിയായി

Flight Ticket Rates: 1111 രൂപക്ക് ഫ്ലെറ്റ് ടിക്കറ്റ് കിട്ടിയോ, യാത്ര അടുത്തവർഷമാണെ…
Indigo | Credits: Getty Images
arun-nair
Arun Nair | Updated On: 15 Nov 2024 11:53 AM

എയർ ഇന്ത്യയും വിസ്താരയും ലയിച്ചതിന് പിന്നാലെ എയർലൈൻ ഇൻഡസ്ട്രിയിൽ യാത്രക്കാരെ ആകർഷിക്കുക എന്നതാണ് മറ്റ് വിമാന കമ്പനികളുടെ ലക്ഷ്യം. ഇതിൻ്റെ ഭാഗമായി തന്നെ എയർലൈൻ ഭീമൻമാരായ ഇൻഡിഗോയും എയർ ഇന്ത്യയും മത്സരത്തിലേക്ക് കടക്കുകയാണെന്നാണ് സൂചന. ഇത്തരത്തിൽ ടിക്കറ്റ് നിരക്കുകളിൽ വലിയ മാറ്റം വരുത്തിയിരിക്കുകയാണ് ഇൻഡിഗോ എയർലൈൻസ്. ഇൻഡിഗോയുടെ ഗെറ്റ് എവേ സെയിലിൽ ആഭ്യന്തര യാത്രകൾക്കുള്ള വിമാന ടിക്കറ്റുകൾ വെറും 1111 രൂപയ്ക്ക് വാങ്ങാനുള്ള സമയപരിധി ഇതിനോടകം പൂർത്തിയായി. എന്നാൽ ടിക്കറ്റെടുത്തവർ അറിഞ്ഞിരിക്കേണ്ട ചില പ്രധാനകാര്യങ്ങളുണ്ട് അവ എന്തെന്ന്നോക്കാം.

യാത്രാ നിരക്ക് വിശദമായി

2024 നവംബർ 11 നും 13 നും ഇടയിൽ ഗെറ്റ് എവേ സെയിലിലൂടെ ബുക്ക് ചെയ്യത ടിക്കറ്റുകൾക്കാണ് കിഴിവ് ലഭിച്ചത്, ഇവ ഉപയോഗിച്ച് 2025 ജനുവരി 1 മുതൽ ഏപ്രിൽ 30 വരെ യാത്രകൾ ചെയ്യാം. ഫലത്തിൽ ഒരു മാസം മാത്രമാണെങ്കിലും അടുത്ത വർഷം മാത്രമെ യാത്ര ചെയ്യാൻ സാധിക്കുകയുള്ളു. ഇൻഡിഗോ വെബ്‌സൈറ്റ് (goindigo.in) അല്ലെങ്കിൽ ഇൻഡിഗോ മൊബൈൽ ആപ്പ് വഴിയുള്ള ടിക്കറ്റ് ബുക്കിംഗിലാണ് ഇൻഡിഗോ ഉപഭോക്താക്കൾക്ക് കിഴിവ് ലഭിച്ചത്. പ്രാരംഭ നിരക്ക് ആഭ്യന്തര വിമാനങ്ങൾക്ക് 1,111 രൂപയിൽ നിന്നും അന്താരാഷ്ട്ര വിമാനങ്ങൾക്ക് 4,511 രൂപയുമാണ്.

ടിക്കറ്റ് നിരക്ക്

ആഭ്യന്തര റൂട്ടുകളിലെ സ്റ്റാൻഡേർഡ് സീറ്റുകൾ വെറും 111 രൂപയ്ക്കും സ്കീമിൽ ബുക്ക് ചെയ്യാമായിരുന്നു, അതായത് നിങ്ങൾക്ക് ഇഷ്ടമുള്ള സീറ്റ് തിരഞ്ഞെടുക്കാം. ആഭ്യന്തര വിമാനങ്ങളുടെ വൺവേ നിരക്ക് 1,111 രൂപയിലും അന്താരാഷ്ട്ര ഫ്ലൈറ്റുകളുടെ നിരക്ക് 4,511 രൂപയിലുമാണ് ആരംഭിക്കുക.

എയർ ഇന്ത്യയും

ഇൻഡിഗോയുടെ ഗെറ്റ് എവേ സെയിലിന് മുമ്പ് എയർ ഇന്ത്യ എക്‌സ്പ്രസ് തങ്ങളുടെ ഉപഭോക്താക്കൾക്കായി മികച്ച ഓഫറുകൾ പ്രഖ്യാപിച്ചിരുന്നു. ഇതിന് കീഴിൽ, എക്സ്പ്രസ് ലൈറ്റിൻ്റെ നിരക്ക് 1444 രൂപ മുതലും, എക്സ്പ്രസ് മൂല്യ മേളയുടെ പ്രാരംഭ നിരക്ക് 1599 രൂപയുമാണ്. ഈ ഓഫറിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള അവസാന തീയതി 2024 നവംബർ 13 ആയിരുന്നു