IndiGo Ticket Offers: വെറും 1,111 രൂപയ്ക്ക് ഫ്ലൈറ്റ് ടിക്കറ്റ്, ഇൻഡിഗോ ഞെട്ടിക്കുന്നു

IndiGo Flight Ticket Offers: ഗ്രാൻഡ് റൺവേ ഫെസ്റ്റ് സെയിലിൽ കുറഞ്ഞ നിരക്കിൽ ടിക്കറ്റ് നൽകാനാണ് ഇൻഡിഗോ പദ്ധതിയിടുന്നത്. ഇതുവഴി ട്രെയിനിൻ്റെ തേർഡ് എസിയുടെ നിരക്കിൽ നിങ്ങൾക്ക് വിമാനത്തിൽ യാത്ര ചെയ്യാം.

IndiGo Ticket Offers: വെറും 1,111 രൂപയ്ക്ക് ഫ്ലൈറ്റ് ടിക്കറ്റ്, ഇൻഡിഗോ ഞെട്ടിക്കുന്നു

Indigo Airlines | Credits: Creative Touch Imaging Ltd./NurPhoto via Getty Images

Published: 

25 Sep 2024 13:06 PM

ഉത്സവ സീസണാണ് ട്രെയിൻ ടിക്കറ്റ് കിട്ടാൻ വല്ലാത്ത പ്രയാസമായിരിക്കും അതു കൊണ്ട് തന്നെ മറ്റ് സംവിധാനങ്ങളെ തന്നെ സ്വഭാവികമായും ആശ്രയിക്കേണ്ടി വരും. അങ്ങനെ നോക്കിയാൽ തീ പിടിക്കുന്ന വിലയാണ് ഫ്ലൈറ്റ് ടിക്കറ്റിനെന്ന് അറിയാമല്ലോ? എന്നാൽ നിരാശപ്പെടാൻ വരട്ടെ. ഇത്തരം പ്രശ്നങ്ങൾക്കൊക്കെ ഒരു പോം വഴിയുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ മുൻനിര എയർലൈനായ ഇൻഡിഗോ. തങ്ങളുടെ യാത്രക്കാർക്കായി ഗ്രാൻഡ് റൺവേ ഫെസ്റ്റ് സെയിലിൽ കുറഞ്ഞ നിരക്കിൽ ടിക്കറ്റ് നൽകാനാണ് ഇൻഡിഗോ പദ്ധതിയിടുന്നത്. ഇതുവഴി ട്രെയിനിൻ്റെ തേർഡ് എസിയുടെ നിരക്കിൽ നിങ്ങൾക്ക് വിമാനത്തിൽ യാത്ര ചെയ്യാം.

വെറും 1111 രൂപ

ഇൻഡിഗോയുടെ ഈ ഓഫറിൽ, യാത്രക്കാർക്ക് 1,111 രൂപ മുതലാണ് ഫ്ലൈറ്റ് ടിക്കറ്റുകൾ ലഭിക്കുന്നത്. ഈ ഓഫർ നിങ്ങൾക്ക് സെപ്റ്റംബർ 30 വരെ മാത്രമേ ലഭിക്കുകയുള്ളു. എന്താണ് ഈ ഓഫർ? എങ്ങനെ ഇത് ലഭ്യമാകും തുടങ്ങിയ വിവരങ്ങൾ പരിശോധിച്ച് നോക്കാം. ബാങ്കുകളുടെ ഓഫറുകളായാണ് ഇൻഡിഗോ ഇത് ലഭ്യമാക്കുന്നത്.

ഈ ബാങ്കുകളുടെ ഉപഭോക്താക്കൾക്ക് ആനുകൂല്യങ്ങൾ

ഈ ഓഫറിൽ ബാങ്ക് ഓഫ് ബറോഡ, ഫെഡറൽ ബാങ്ക് ഉപഭോക്താക്കൾക്ക് ഫ്ലൈറ്റ് ടിക്കറ്റുകളിൽ 15 ശതമാനം വരെ കിഴിവ് ലഭിക്കുമെന്ന് ഇൻഡിഗോ അറിയിച്ചിട്ടുണ്ട്. ഇതിനായി നിങ്ങൾ FED15, 6EBOB കൂപ്പൺ കോഡുകൾ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഉപയോഗിക്കാം. ഇത് ലഭിക്കാൻ കുറഞ്ഞത് 5000 രൂപയ്ക്ക് എങ്കിലും ബുക്കിംഗ് നടത്തണം എന്നതാണ് പ്രത്യേകത.

ഇതിനുപുറമെ, ഗോവ, ശ്രീനഗർ, സിംഗപ്പൂർ, അബുദാബി തുടങ്ങിയ തിരഞ്ഞെടുത്ത ചില നഗരങ്ങളിലേക്ക് തിരഞ്ഞെടുത്ത കാലയളവുകളിൽ ഇൻഡിഗോ 20 ശതമാനം അധിക കിഴിവും ടിക്കറ്റ് നിരക്കുകളിൽ വാഗ്ദാനം ചെയും. ഇത് താമസിക്കാതെ തന്നെ കമ്പനി പ്രഖ്യാപിക്കും.

ഓഫർ കാലയളവ്

യാത്രക്കാർക്കുള്ള ഈ പ്രത്യേക ഓഫറുകൾ 2024 സെപ്റ്റംബർ 24 മുതൽ 2024 സെപ്റ്റംബർ 30 വരെയാണ് ലഭിക്കുകയെന്ന് ഇൻഡിഗോ അവരുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ അറിയിച്ചിട്ടുണ്ട്, അതിൽ നിങ്ങൾക്ക് 2025 ജനുവരി 1 മുതൽ 2025 മാർച്ച് 31 വരെയുള്ള യാത്രകൾക്കായി ബുക്കിംഗ് നടത്താം

'ബോക്‌സിങ് ഡേ ടെസ്റ്റ്' പേരു വന്ന വഴി
പ്രാതലിൽ ഇവ ഉൾപ്പെടുത്തൂ; ഗുണങ്ങൾ ഏറെ
ജെൻ സി തലമുറ പ്രശസ്തമാക്കിയ ചില ശൈലികൾ
രാത്രി കട്ടന്‍ ചായ കുടിക്കാറുണ്ടോ? അതത്ര നല്ല ശീലമല്ല