5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Skoda Kylaq: എന്നാലും ഇതെങ്ങനെ? ഇന്ത്യയിലെ ആദ്യ സ്‌കോഡ കൈലാഖ് സ്വന്തമാക്കി സിയാദ് ഉസ്താദ്‌

Skoda Kylaq in India: ഏകദേശം 7.89 ലക്ഷം രൂപയാണ് കാറിന്റെ വില. എന്നാല്‍ വാഹനം ഇന്ത്യയിലെത്തിയപ്പോള്‍ തന്നെ അത് സ്വന്തമാക്കിയ ഒരാളുണ്ട് നമ്മുടെ കേരളത്തില്‍. കാസര്‍ക്കോട്ടുകാരനായ സിയാദ് ഉസ്താദാണ് ആ കേമന്‍.

Skoda Kylaq: എന്നാലും ഇതെങ്ങനെ? ഇന്ത്യയിലെ ആദ്യ സ്‌കോഡ കൈലാഖ് സ്വന്തമാക്കി സിയാദ് ഉസ്താദ്‌
സിയാദ് ഉസ്താദും സ്‌കോഡ കൈലാഖും (Image Credits: Social Media)
shiji-mk
Shiji M K | Published: 11 Nov 2024 19:13 PM

വണ്ടി പ്രാന്തന്മാര്‍ ഏറെ നാളായി കാത്തിരുന്ന വാഹനമാണ് സ്‌കോഡ കൈലാഖ്. ഇന്ത്യയുടെ ഏറ്റവും പുതിയ കോംപാക്ട് എസ് യു വി കൈലാഖ് ഇന്ത്യന്‍ വിപണിയിലെത്തിയിരിക്കുകയാണ്. അടുത്ത വര്‍ഷം ജനുവരിയോടെയാണ് വാഹനം നിരത്തിലിറങ്ങുക. ഏകദേശം 7.89 ലക്ഷം രൂപയാണ് കാറിന്റെ വില. എന്നാല്‍ വാഹനം ഇന്ത്യയിലെത്തിയപ്പോള്‍ തന്നെ അത് സ്വന്തമാക്കിയ ഒരാളുണ്ട് നമ്മുടെ കേരളത്തില്‍. കാസര്‍ക്കോട്ടുകാരനായ സിയാദ് ഉസ്താദാണ് ആ കേമന്‍.

സിയാദ് ഉസ്താദിനെ കുറിച്ച് പറയും മുമ്പ് സ്‌കോഡ കൈലാഖ് എന്ന പേരിനെ കുറിച്ച് പറയണം. ഇന്ത്യന്‍ വിപണിയിലെത്തുന്ന എസ് യു വിക്ക് അടിപൊളി പേര് വേണമെന്ന് കമ്പനിക്ക് നിര്‍ബന്ധമായിരുന്നു. എസ് യു വിക്ക് ഒരു ഇന്ത്യന്‍ ടച്ച് വേണമെന്നാണ് കമ്പനി പറഞ്ഞത്. അങ്ങനെ ആര്‍ക്ക് വേണമെങ്കിലും പേര് നിര്‍ദേശിക്കാമെന്ന രീതിയില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ കമ്പനി ഒരു മത്സരം നടത്തി.

Also Read: Youngest Defender Owner: കേരളത്തിലെ പ്രായം കുറഞ്ഞ ഡിഫന്‍ഡര്‍ ഉടമ; ആരാണ് ഈ സുന്ദരിയെന്ന് മനസിലായോ?

വെറുതെ ഒരു പേര് പറഞ്ഞാല്‍ പോരാ കെ യില്‍ ആരംഭിച്ച് ക്യൂവില്‍ അവസാനിക്കുന്ന പേര് തന്നെ വേണം. പൊതുജനങ്ങള്‍ക്ക് പേര് നിര്‍ദേശിക്കുന്നതിനായി നെയിം യുവര്‍ സ്‌കോഡ എന്ന പേരില്‍ ഒരു വെബ്‌സൈറ്റും കമ്പനി ആരംഭിച്ചിരുന്നു. അങ്ങനെ തിരഞ്ഞെടുത്ത അഞ്ച് പേരുകളില്‍ ഒന്നാണ് സിയാദ് നിര്‍ദേശിച്ച കൈലാഖ്. സ്ഫടികം എന്നാണ് കൈലാഖിന്റെ അര്‍ത്ഥം. ക്രിസ്റ്റല്‍ എന്ന വാക്കില്‍ സംസ്‌കൃത പദമാണ് കൈലാഖ്. പേര് നിര്‍ദേശിച്ചയാളെ പുത്തന്‍ എസ് യു വി സമ്മാനിച്ചുകൊണ്ട് തന്നെയാണ് കമ്പനി ഞെട്ടിച്ചത്.

കാസര്‍കോട് സ്വദേശിയാണ് ഹാഫിള് മുഹമ്മദ് സിയാദ്. കാസര്‍കോട് നായന്മാര്‍മൂലയില്‍ നജാത്ത് ഖുര്‍ആര്‍ അക്കാദമിയിലെ ഖുറാന്‍ അധ്യാപകനാണ് സിയാദ്.