Indian Bank Special FD: 400 ദിവസം സ്ഥിര നിക്ഷേപം 8 ശതമാനം പലിശ, ജൂൺ-30 വരെ മാത്രം
Indian Bank Fixed Deposit Scheme Benefits: 10,000 രൂപ മുതൽ 3 കോടി രൂപ വരെയുള്ള എഫ്ഡികളുടെ പലിശയാണ് ഇന്ത്യൻ ബാങ്ക് വർധിപ്പിച്ചത്, നിക്ഷേപകർക്ക് ഇതൊരു സുവർണാവസരമാണ്
മറ്റ് നിക്ഷേപങ്ങളെ പോലെ അല്ല, സ്ഥിര നിക്ഷേപങ്ങൾ എപ്പോഴും പത്തരമാറ്റാണ്. അത് അംഗീകൃത ബാങ്കുകളിലായാൽ അതിന് മറ്റൊന്നും നോക്കാനുമില്ല. ഇന്ത്യൻ ബാങ്ക് തങ്ങളുടെ നിക്ഷേപകർക്കായി ഒരു പ്രത്യേക ഫിക്സഡ് ഡിപ്പോസിറ്റ് സ്കീം ആംരംഭിച്ചിട്ടുണ്ട്.
Ind Super 400 ഡേയ്സ്, Ind Super 300 ഡേയ്സ് എന്നീ സ്കീമുകളാണ് ബാങ്ക് മുന്നോട്ട് വെക്കുന്നത്. എട്ട് ശതമാനം വരെ പലിശയാണ് സ്പെഷ്യൽ എഫ്ഡികൾക്ക് ബാങ്ക് നൽകുന്നത്. ഫിക്സഡ് ഡിപ്പോസിറ്റിൻ്റെ പലിശ നിരക്ക് അടുത്തിടെ ബാങ്ക് പരിഷ്കരിച്ചിരുന്നു. 10,000 രൂപ മുതൽ 3 കോടി രൂപ വരെയുള്ള എഫ്ഡികളുടെ പലിശയാണ് ഇന്ത്യൻ ബാങ്ക് വർധിപ്പിച്ചത്.
ഇൻഡി സൂപ്പർ 400
Ind Super 400 ഡേയ്സ് എന്നത് ബാങ്കിൻ്റെ സ്പെഷ്യൽ എഫ്ഡികളിൽ ഒന്നാണ്. ഇതിൽ നിങ്ങൾക്ക് മെച്വരിറ്റി കാലാവധിക്ക് മുൻപ് തന്നെ പണം പിൻവലിക്കാനാകും. 10,000 രൂപ മുതൽ 2 കോടി രൂപ വരെ ഈ സ്കീമിൽ നിങ്ങൾക്ക് നിക്ഷേപിക്കാം.
പൊതുജനങ്ങൾക്ക് 7.25% പലിശയും മുതിർന്ന പൗരന്മാർക്ക് 7.75%, സൂപ്പർ സീനിയർ പൗരന്മാർക്ക് 8.00% പലിശയുമാണ് ഇന്ത്യൻ ബാങ്ക് വാഗ്ദാനം ചെയ്യുന്നത. ജൂൺ 30 ആണ് സ്പെഷ്യൽ എഫ്ഡികളിൽ നിക്ഷേപിക്കാനുള്ള അവസാന തീയ്യതി.
ഇൻഡ് സൂപ്പർ 300 ദിവസം
ഇന്ത്യൻ ബാങ്കിൻ്റെ വെബ്‌സൈറ്റിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ പ്രകാരം Ind Super 300 days 2023 ജൂലൈ 1-നാണ് ആരംഭിച്ചത്. ഈ FD-യിൽ നിങ്ങൾക്ക് 300 ദിവസത്തേക്ക് 5000 രൂപ മുതൽ 2 കോടിയിൽ താഴെ വരെ നിക്ഷേപിക്കാം. ഇതിന് 7.05% മുതൽ 7.80% വരെ പലിശയാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. പൊതുജനങ്ങൾക്ക് 7.05% പലിശനിരക്കും മുതിർന്ന പൗരന്മാർക്ക് 7.55%, സൂപ്പർ സീനിയർ പൗരന്മാർക്ക് 7.80% എന്നിവയും ബാങ്ക് വാഗ്ദാനം ചെയ്യുന്നു.
പലിശ നിരക്ക്
1. 7 ദിവസം മുതൽ 14 ദിവസം വരെ- 2.80
2. 15 ദിവസം മുതൽ 29 ദിവസം വരെ- 2.80
3. 30 ദിവസം മുതൽ 45 ദിവസം വരെ- 3.00
4. 46 ദിവസം മുതൽ 90 ദിവസം വരെ- 3.25
5. 91 ദിവസം മുതൽ 120 ദിവസം വരെ- 3.50
6. 121 ദിവസം മുതൽ 180 ദിവസം വരെ- 3.85
7. 181 ദിവസം മുതൽ 9 മാസത്തിൽ താഴെ വരെ- 4.50
8. 9 മാസം മുതൽ 1 വർഷം വരെ- 4.75
9. 300 ദിവസം (ഇൻഡ് സുപ്രീം ഉൽപ്പന്നം)** 30.06.2024 വരെ സാധുതയുണ്ട് – 7.05
10. 1 വർഷം-6.10
400 ദിവസം – 7.25
1, വർഷത്തിൽ കൂടുതൽ മുതൽ 2 വർഷത്തിൽ താഴെ വരെ- 7.10
2, വർഷം മുതൽ 3 വർഷം വരെ- 6.70
3, വർഷം മുതൽ 5 വർഷം വരെ- 6.25
4, വർഷം- 6.25
5, വർഷത്തിന് മുകളിൽ- 6.10