Savings account deposit: സേവിങ്സ് അക്കൗണ്ടിലെ നിക്ഷേപ പരിധി എത്ര? പത്ത് ലക്ഷം കവിഞ്ഞാൽ എന്തുചെയ്യും?

Income Tax department procedures: ഒരാൾക്ക് 50,000 രൂപ വരെ ബാങ്കിൽ നിക്ഷേപിക്കുന്നതിന് പാൻ കാർഡ് ആവശ്യമില്ല. 50,000 രൂപയിൽ കൂടുതൽ നിക്ഷേപിക്കുകയാണെങ്കിൽ പാൻ കാർഡ് നൽകണം.

Savings account deposit: സേവിങ്സ് അക്കൗണ്ടിലെ നിക്ഷേപ പരിധി എത്ര? പത്ത് ലക്ഷം കവിഞ്ഞാൽ എന്തുചെയ്യും?

പ്രതീകാത്മക ചിത്രം (image - d3sign/ Getty Images Creative)

Published: 

19 Sep 2024 18:10 PM

ന്യൂഡൽഹി: വരുമാന നികുതിയുടെ നൂലാമാലകൾ പിന്തുടരുന്നവരാണ് നമ്മളിൽ പലരും. നികുതി സ്ലാബുകൾ അനുസരിച്ച് വരുമാനം ഒരു നിശ്ചിത പരിധിക്ക് മുകളിലാണെങ്കിൽ നികുതി കൊടുക്കുക തന്നെ വേണം. ആദായ നികുതി നൽകുന്നതിൽ വീഴ്ച വന്നാൽ ആദായനികുതി വകുപ്പിന് നടപടിയെടുക്കാം.

വരുമാനം മാത്രമല്ല നമ്മുടെ ഇടപാടുകളും ഇവർ നിരീക്ഷിക്കുന്നുണ്ട്. നമ്മുടെ സേവിംഗ്സ് അക്കൗണ്ടിൽ ഓരോ ദിവസവും ഓരോ വർഷവും നിക്ഷേപിച്ച പണവും ഇതിൽ ഉൾപ്പെടുന്നുണ്ട്. നിക്ഷേപ തുകയ്ക്ക് ആർ ബി ഐ പരിധി നിശ്ചയിച്ചിട്ടുണ്ട്. ആദായനികുതി വകുപ്പിൽ നിന്ന് പ്രശ്‌നങ്ങളൊന്നും നേരിടാതെ ഒരു വർഷത്തിനുള്ളിൽ 10 ലക്ഷം രൂപ സേവിംഗ്‌സ് അക്കൗണ്ടിൽ നിക്ഷേപിക്കാം.

ഈ പരിധി കടന്നാൽ, ബാങ്ക് ഉടൻ ആദായ നികുതി വകുപ്പിനെ അറിയിക്കും. വകുപ്പിൽ നിന്ന് ഉടനടി അറിയിപ്പ് ലഭിക്കുകയും ചെയ്യും. ഈ തുകയ്ക്ക് നികുതി അടക്കേണ്ടതില്ല. പക്ഷെ പണത്തിൻ്റെ ഉറവിടം സംബന്ധിച്ച് ഉത്തരം നൽകിയേ പറ്റൂ.

ഒരു അക്കൗണ്ട് ഉടമയ്ക്ക് പണം എവിടെ നിന്ന് ലഭിച്ചുവെന്ന് പറയാൻ കഴിയുന്നില്ലെങ്കിൽ, ആ തുകയ്ക്ക് 60 ശതമാനം നികുതിയും 25 ശതമാനം സർചാർജും 4 ശതമാനം സെസും ചുമത്തും. ആദായനികുതി വകുപ്പ് ഒരു വർഷത്തേ മാത്രമല്ല, ഒരു ദിവസത്തെ ഇടപാടുകൾക്കും ഒരു പരിധി നിശ്ചയിച്ചിട്ടുണ്ട്.

ALSO READ – എല്ലാ മാസവും 9250 രൂപ പോസ്റ്റോഫീസ് തരും, പോക്കറ്റ് കീറില്

പ്രതിദിനം 2 ലക്ഷം രൂപയിൽ കൂടുതൽ പണമിടപാട് നടത്താൻ കഴിയില്ലെന്നതാണ് ഇതിൽ പ്രധാനപ്പെട്ടത്. പണമിടപാടുകൾ എന്നാൽ അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കൽ മാത്രമല്ല. അക്കൗണ്ട്- ടു- അക്കൗണ്ട് കൈമാറ്റങ്ങളും അല്ലെങ്കിൽ മറ്റൊരാൾക്ക് പണമടയ്ക്കലും ഇതിൽ ഉൾപ്പെടുന്നു. അതിനാൽ, ഏതൊരു ബാങ്കിൻ്റെയും ഒരു ദിവസത്തെ പണമിടപാട് പരിധി 2 ലക്ഷം രൂപയിൽ താഴെയായി നിലനിർത്താൻ ശ്രദ്ധിക്കണം.

പണം നിക്ഷേപിക്കുന്നതിനുള്ള നിയമങ്ങൾ

ഒരാൾക്ക് 50,000 രൂപ വരെ ബാങ്കിൽ നിക്ഷേപിക്കുന്നതിന് പാൻ കാർഡ് ആവശ്യമില്ല. 50,000 രൂപയിൽ കൂടുതൽ നിക്ഷേപിക്കുകയാണെങ്കിൽ നിങ്ങളുടെ പാൻ കാർഡ് നൽകണം. ഒരു ദിവസം നിങ്ങളുടെ സേവിംഗ്സ് അക്കൗണ്ടിൽ 2 ലക്ഷം രൂപയോ അതിൽ കൂടുതലോ നിക്ഷേപിച്ചാൽ, ആദായനികുതി നിയമത്തിലെ സെക്ഷൻ 269 ST പ്രകാരം 100 ശതമാനം പിഴ ചുമത്താവുന്നതാണ്.

അതായത് ഒരു ദിവസം ഒരു വ്യക്തിയിൽ നിന്ന് മൊത്തത്തിൽ; ഒരൊറ്റ ഇടപാടുമായി ബന്ധപ്പെട്ടുള്ള ഇടപാടിലാണ് ഇത് ബാധകം. ഒരു വർഷം നിങ്ങളുടെ സേവിംഗ്‌സ് അക്കൗണ്ടിൽ നിക്ഷേപിക്കാവുന്ന പരമാവധി തുക 10 ലക്ഷം രൂപയാണ്.

കരളിൻ്റെ ആരോ​ഗ്യത്തിന് കഴിക്കാം ഈ ഭക്ഷണങ്ങൾ
'ബോക്‌സിങ് ഡേ ടെസ്റ്റ്' പേരു വന്ന വഴി
പ്രാതലിൽ ഇവ ഉൾപ്പെടുത്തൂ; ഗുണങ്ങൾ ഏറെ
ജെൻ സി തലമുറ പ്രശസ്തമാക്കിയ ചില ശൈലികൾ