Investment Tips: 10 ലക്ഷം കയ്യിലുണ്ടെങ്കില്‍ ഇവയില്‍ നിക്ഷേപിക്കാവുന്നതാണ്; മികച്ച റിട്ടേണ്‍സ് ഉറപ്പ്
Where To Invest 10 Lakh: ഓഹരി വിപണി അതായത് മ്യൂച്വല്‍ ഫണ്ടുകള്‍ പണം നിക്ഷേപിക്കാനായി നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാവുന്നതാണ്. എങ്ങനെയാണ് വലിയ നഷ്ടം സംഭവിക്കാതെ പണം കൃത്യമായി നിക്ഷേപിക്കുന്നത് എന്ന് നോക്കാം. ഇപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ നിക്ഷേപിക്കുന്നതാണ് മികച്ച മാര്‍ഗമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്.

നിങ്ങള്‍ക്ക് പെട്ടെന്ന് ഒരു ദിവസം 10 ലക്ഷം രൂപ കിട്ടിയാല്‍ എന്ത് ചെയ്യും? ഇനി പെട്ടെന്ന് കിട്ടേണ്ട നിങ്ങള്‍ ചെയ്യുന്ന ജോലിയുടെ ശമ്പളത്തില്‍ നിന്നും മിച്ചപിടിച്ചത് ആണെങ്കിലും ആ പണം എന്ത് ചെയ്യണമെന്ന് പ്ലാനുണ്ടോ? സാധാരണ ബാങ്കുകളില്‍ നിക്ഷേപിക്കാമെന്നാണ് പലരും കരുതുന്നത്. എന്നാല്‍ ബാങ്കുകളേക്കാള്‍ ലാഭം നല്‍കുന്ന ഒട്ടനവധി മാര്‍ഗങ്ങളുണ്ട്.
ഓഹരി വിപണി അതായത് മ്യൂച്വല്‍ ഫണ്ടുകള്‍ പണം നിക്ഷേപിക്കാനായി നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാവുന്നതാണ്. എങ്ങനെയാണ് വലിയ നഷ്ടം സംഭവിക്കാതെ പണം കൃത്യമായി നിക്ഷേപിക്കുന്നത് എന്ന് നോക്കാം. ഇപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ നിക്ഷേപിക്കുന്നതാണ് മികച്ച മാര്‍ഗമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്.
ഒരു അഗ്രസീവ് നിക്ഷേപകനാണ് നിങ്ങളെങ്കില്‍ കയ്യിലുള്ള 10 ലക്ഷം രൂപയുടെ 70 ശതമാനം ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാവുന്നതാണ്. ബാക്കിയുള്ള തുകയില്‍ അഞ്ച് ശതമാനം സ്വര്‍ണത്തില്‍ നിക്ഷേപിക്കാം. ഇനിയുള്ള 25 ശതമാനം ഫിക്‌സഡ് ഇന്‍കം അതായത് എഫ്ഡി, ബോണ്ടുകള്‍, ഡി എബ്റ്റുകള്‍ എന്നിവയില്‍ നിക്ഷേപിക്കാവുന്നതാണ്.




Also Read: SBI Amrit Vrishti Scheme: ഉയര്‍ന്ന പലിശ ഉറപ്പ്; എസ്ബിഐ അമൃത് വൃഷ്ടിയില്‍ നിക്ഷേപിച്ചോളൂ
കണ്‍സര്‍വേറ്റീവായ നിക്ഷേപകനാണ് നിങ്ങളെങ്കില്‍ പണത്തിന്റെ 55 ശതമാനം ഇക്വിറ്റികളും 10 ശതമാനം സ്വര്‍ണത്തിലും നിക്ഷേപിക്കാം. ബാക്കിയുള്ള 35 ശതമാനം ഫിക്‌സഡ് ഇന്‍കത്തില്‍ നിക്ഷേപിക്കുന്നതാണ് ഉചിതം.
അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.